പുതിയ ആദായനികുതി ബിൽ ഫെബ്രുവരി 13 വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും. 622 പേജുകളുള്ള പുതിയ നികുതി നിയമം ആറ് പതിറ്റാണ്ട് പഴക്കമുള്ള 1961 ലെ ആദായനികുതി നിയമത്തിന് പകരമുള്ളതുമായിരിക്കും. 2026 ഏപ്രിലിൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം നിരവധി മാറ്റങ്ങളും പ്രകടമായി വരും.
1961 ലെ ആദായനികുതി നിയമത്തിൽ പരാമർശിച്ചിരിക്കുന്ന 'മുൻ വർഷം' എന്ന പദത്തിന് പകരം ഇനി മുതൽ 'നികുതി വർഷം' എന്ന് മാറ്റും. മാത്രമല്ല വിലയിരുത്തൽ വർഷം എന്ന പദവും നീക്കം ചെയ്യും. 2025 ലെ ആദായനികുതി ബില്ലിൽ 536 സെക്ഷനുകളും, 16 ഷെഡ്യൂളുകളും, 23 അധ്യായങ്ങളും ഉൾപ്പെടുന്നു.
പുതിയ ആദായനികുതി ബില്ലിലെ മാറ്റങ്ങൾ....
സെക്ഷൻ 19 പ്രകാരം ശമ്പളത്തിൽ നിന്നുള്ള കിഴിവുകൾ
1. തൊഴിൽ നികുതി: ഭരണഘടനയുടെ ആർട്ടിക്കിൾ 276(2) പ്രകാരം, നികുതിദായകൻ തൊഴിൽ നികുതിയായി അടയ്ക്കുന്ന തുക പൂർണ്ണമായും കുറയ്ക്കും.
2. സ്റ്റാൻഡേർഡ് ഡിഡക്ഷൻ: ജീവനക്കാർക്ക് ഒരു സ്റ്റാൻഡേർഡ് കിഴിവ് ലഭ്യമാണ്. 50,000 രൂപ അല്ലെങ്കിൽ ശമ്പളം, പഴയ നികുതി വ്യവസ്ഥയുടെ കാര്യത്തിൽ ഇതിൽ ഏതാണോ കുറവ്, അത് കണക്കാക്കും.
വ്യക്തികൾക്കും മറ്റുള്ളവർക്കും വേണ്ടിയുള്ള പുതിയ നികുതി വ്യവസ്ഥ (വകുപ്പ് 202)
"ഈ നിയമത്തിൽ ആദായ നികുതി ഈടാക്കുന്ന വിഭാഗങ്ങൾ ഏതെല്ലാം..?
ഒരു വ്യക്തി, ഒരു ഹിന്ദു അവിഭക്ത കുടുംബം, വ്യക്തികളുടെ ഒരു അസോസിയേഷൻ (സഹകരണ സംഘം ഒഴികെ), സംയോജിതമോ അല്ലാത്തതോ ആയ വ്യക്തികളുടെ ഒരു സംഘം, സെക്ഷൻ 2(77)(ജി) ൽ പരാമർശിച്ചിരിക്കുന്ന ഒരു നിയമപരമായ വ്യക്തി എന്നിവയാണ്.
ഏതെല്ലാമാണ് നികുതി നിരക്കുകൾ?
- 4,00,000 വരെ : നികുതി ഈടാക്കില്ല.
- 4,00,001 മുതൽ 8,00,000 വരെ: നികുതി നിരക്ക് 5% ആണ്.
- 8,00,001 മുതൽ 12,00,000 വരെ: നികുതി നിരക്ക് 10% ആണ്.
- 12,00,001 മുതൽ 16,00,000 വരെ: നികുതി നിരക്ക് 15% ആണ്.
- 16,00,001 മുതൽ 20,00,000 വരെ: നികുതി നിരക്ക് 20% ആണ്.
- 20,00,001 മുതൽ 24,00,000 വരെ: നികുതി നിരക്ക് 25% ആണ്.
- 24,00,000 ന് മുകളിൽ : നികുതി നിരക്ക് 30% ആണ്.

മൂലധന നേട്ടങ്ങൾ
ഒരു നികുതി വർഷത്തിൽ പ്രാബല്യത്തിൽ വരുന്ന മൂലധന ആസ്തികളുടെ കൈമാറ്റത്തിൽ നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും ലാഭമോ നേട്ടമോ, സെക്ഷൻ 82, 83, 84, 86, 87, 88, 89 എന്നിവയിൽ നിന്ന് വ്യത്യസ്തമായി വന്നിട്ടില്ലെങ്കിൽ "മൂലധന നേട്ടങ്ങൾ" എന്ന സെക്ഷനിൽ ആദായനികുതി ചുമത്തപ്പെടും, കൂടാതെ കൈമാറ്റം നടന്ന നികുതി വർഷത്തിലെ വരുമാനമായി കണക്കാക്കുകയും ചെയ്യും.
പെൻഷനും നഷ്ടപരിഹാര കിഴിവുകളും
പെൻഷൻ കമ്മ്യൂട്ടേഷൻ: കേന്ദ്ര സർക്കാരിന്റെ സിവിൽ പെൻഷൻസ് (കമ്മ്യൂട്ടേഷൻ) നിയമങ്ങൾ അല്ലെങ്കിൽ സിവിൽ സർവീസസ്, പ്രതിരോധം, മറ്റ് സർക്കാർ സേവനങ്ങൾ എന്നിവയ്‌ക്കുള്ള സമാനമായ പദ്ധതികൾ പ്രകാരം നിങ്ങൾക്ക് ലഭിക്കുന്ന പെൻഷന്റെ കമ്മ്യൂട്ടേഷന് കിഴിവ് നൽകും.
വി.ആർ.എസ് പേയ്‌മെന്റുകൾ: വി.ആർ.എസ് അഥവാ വൊളണ്ടറി റിട്ടയർമെന്റ് സ്കീം പ്രകാരം ലഭിക്കുന്ന പേയ്‌മെന്റുകൾക്ക് കിഴിവ് ലഭിക്കും.
പുതിയ ആദായ നികുതി ബിൽ
ഫെബ്രുവരി 1ന് കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ ആദായ നികുതി ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞിരുന്നു. വലിയ പ്രതീക്ഷയോടെയാണ് പുതിയ ആദായ നികുതി ബില്ലിനായി കാത്തിരിക്കുന്നത്. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞതു പോലെ "ആദ്യം വിശ്വസിക്കുക, പിന്നീട് സൂക്ഷ്മമായി പരിശോധിക്കുക.


Click it and Unblock the Notifications