പുതിയ ആദായനികുതി വ്യവസ്ഥ ജീവനക്കാർക്ക് പ്രയോജനപ്പെടില്ല: സർവേ റിപ്പോർട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ ആദായനികുതി വ്യവസ്ഥ ജീവനക്കാർക്ക് പ്രയോജനപ്പെടില്ലെന്ന് 81 ശതമാനം തൊഴിലുടമകൾ. കമ്പനികളിലെ എച്ച്ആർ, ഫിനാൻസ് പ്രൊഫഷണലുകൾക്കിടയിൽ നടത്തിയ സർവേയിലാണ് ഭൂരിപക്ഷം പേരും (81 ശതമാനം) പുതിയ ഓപ്ഷണൽ ആദായനികുതി വ്യവസ്ഥ തങ്ങളുടെ ജീവനക്കാർക്ക് പ്രയോജനകരമല്ലെന്ന് വ്യക്തമാക്കിയത്. നിലവിലുള്ള എല്ലാ കിഴിവുകളും ഇളവുകളും ഒഴിവാക്കിക്കൊണ്ടാണ് നികുതിദായകർക്ക് 2020-21 ബജറ്റിൽ സർക്കാർ പുതിയ നികുതി സ്ലാബുകൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.

 

എച്ച്ആർ സ്പെഷ്യലിസ്റ്റായ മെർസർ 119 കമ്പനികളിൽ നിന്നുള്ള ഫിനാൻസ് പ്രൊഫഷണലുകൾക്കിടയിൽ നടത്തിയ സർവേയിൽ 81 ശതമാനം പേരും പുതിയ നികുതി വ്യവസ്ഥ ജീവനക്കാർക്ക് ഗുണം ചെയ്യില്ലെന്ന് കരുതുന്നു. 5 മുതൽ 10 ലക്ഷം രൂപയും 10 മുതൽ 25 ലക്ഷം രൂപയും വരുമാന പരിധിയിലുള്ളവരെ പുതിയ നികുതി വ്യവസ്ഥ ബാധിക്കുമെന്ന് 60 ശതമാനം പേർ അഭിപ്രായപ്പെടുന്നു. പുതിയ നികുതി വ്യവസ്ഥ തങ്ങളുടെ ജീവനക്കാരുടെ റിട്ടയർമെന്റ് സേവിംഗ് സ്വഭാവത്തെ പ്രതികൂലമായി ബാധിക്കുമെന്ന് 80 ശതമാനം തൊഴിലുടമകളും കരുതുന്നുവെന്നും ചൊവ്വാഴ്ച പുറത്തിറക്കിയ സർവേയിൽ പറയുന്നു.

 

പുതിയ ആദായനികുതി വ്യവസ്ഥ ജീവനക്കാർക്ക് പ്രയോജനപ്പെടില്ല: സർവേ റിപ്പോർട്ട്

പുതിയ നികുതി വ്യവസ്ഥ ജീവനക്കാരെ അവരുടെ തൊഴിലുടമകളിൽ നിന്ന് സ്വമേധയാ ആനുകൂല്യങ്ങൾ സ്വീകരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുമെന്നും ഉയർന്ന വരുമാനം നേടുന്നവരെ മറ്റ് നിക്ഷേപ ഓപ്ഷനുകൾക്കായി പ്രേരിപ്പിക്കുമെന്നും സർവ്വേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഇത് കമ്പനികൾക്ക് രണ്ട് മടങ്ങ് വെല്ലുവിളിയാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

തങ്ങളുടെ ജീവനക്കാരിൽ 30 ശതമാനത്തിൽ താഴെയാണ് പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നതെന്ന് 83 ശതമാനം പേർ അഭിപ്രായപ്പെട്ടു. പുതിയ നികുതി വ്യവസ്ഥയെക്കുറിച്ച് ജീവനക്കാരുമായി ആശയവിനിമയം നടത്തുന്നത് ഏറ്റവും വലിയ വെല്ലുവിളിയാകുമെന്ന് എച്ച്ആർ മേധാവികൾ പറഞ്ഞു.

English summary

New Income Tax System Will Not Benefit Employees: Survey Report പുതിയ ആദായനികുതി വ്യവസ്ഥ ജീവനക്കാർക്ക് പ്രയോജനപ്പെടില്ല: സർവേ റിപ്പോർട്ട്

81 percent of employers say the new income tax system will not benefit employees A survey of companies by HR and finance professionals. Read in malayalam.
Story first published: Wednesday, March 4, 2020, 17:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X