പുതിയ T+1 സെറ്റില്‍മെന്റ് നിയമം ഈ ആഴ്ച മുതല്‍ — നിക്ഷേപകര്‍ അറിയേണ്ടത്

അറിഞ്ഞോ, ഈ വാരം മുതല്‍ ഓഹരി വിപണിയില്‍ പുതിയ സ്റ്റോക്ക് സെറ്റില്‍മെന്റ് നിയമം നടപ്പിലാവുകയാണ്. ഫെബ്രുവരി 25 മുതല്‍ ഘട്ടം ഘട്ടമായി പുതിയ T+1 സെറ്റില്‍മെന്റ് രീതി പ്രാബല്യത്തില്‍ വരും. T+2 ക്രമത്തിലാണ് ഇപ്പോഴത്തെ 'സെറ്റില്‍മെന്റ് സൈക്കിള്‍'. വ്യാപാര തീയതിക്കും സെറ്റില്‍മെന്റ് തീയതിക്കും ഇടയിലെ കാലയളവാണിത്.

T+1 ക്രമം

നിലവില്‍ ഓര്‍ഡര്‍ എക്‌സിക്യൂട്ട് ചെയ്തുകഴിഞ്ഞാല്‍ രണ്ടു പ്രവര്‍ത്തി ദിവസമെടുക്കും സെറ്റില്‍മെന്റ് നടപടി പൂര്‍ത്തിയാക്കാന്‍. ഉദ്ദാഹരണത്തിന് തിങ്കളാഴ്ച്ച എക്‌സിക്യൂട്ട് ചെയ്ത ഓര്‍ഡറിന്റെ സെറ്റില്‍മെന്റ് പൂര്‍ത്തിയാവുക ബുധനാഴ്ച്ചയോടെ മാത്രമാണ്. നേരത്തെ, 2003 കാലഘട്ടം വരെ T+3 സെറ്റില്‍മെന്റ് രീതിയാണ് ഓഹരി വിപണി പിന്തുടര്‍ന്നിരുന്നത്. പിന്നീട് T+2 രീതിയിലേക്ക് കാര്യങ്ങള്‍ വഴിമാറി.

തീരുമാനം

ഇനി T+1 സെറ്റില്‍മെന്റ് ക്രമം പാലിക്കാനാണ് മാര്‍ക്കറ്റ് നിയന്ത്രിക്കുന്ന സെബിയുടെ (സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) തീരുമാനം. T+1 രീതി പ്രാബല്യത്തില്‍ വരുന്നതോടെ വ്യാപാരം നടത്തിയതിന് ശേഷം ഒരു പ്രവര്‍ത്തി ദിവസം കൊണ്ട് സെറ്റില്‍മെന്റ് പൂര്‍ത്തിയാവും; കേവലം ഒരു ദിവസത്തേക്കാണ് മാര്‍ജിന്‍ ബ്ലോക്ക് ചെയ്യപ്പെടുക. വിപണിയില്‍ പണലഭ്യത അഥവാ ലിക്വിഡിറ്റി വര്‍ധിപ്പിക്കാന്‍ പുതിയ നീക്കം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സെബി.

 
സർക്കുലർ

'2021 ഒക്ടോബര്‍ മാസത്തെ ശരാശരി പ്രതിദിന മാര്‍ക്കറ്റ് കാപ്പ് അടിസ്ഥാനപ്പെടുത്തി എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റു ചെയ്ത എല്ലാ സ്റ്റോക്കുകളും അവരോഹണ ക്രമത്തില്‍ (വലുതില്‍ നിന്നും ചെറുതിലേക്ക്) റാങ്ക് ചെയ്യും. ഒന്നിലധികം എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റു ചെയ്ത സ്റ്റോക്കുകളുടെ വിപണി മൂല്യം കണക്കാക്കുന്നത് ഓഹരി വിലയും ഒക്ടോബര്‍ കാലയളവിലെ ഏറ്റവും ഉയര്‍ന്ന ട്രേഡിങ് വോളിയവും ആധാരമാക്കിയാണ്', കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ സര്‍ക്കുലറില്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ ബിഎസ്ഇയും എന്‍എസ്ഇയും അറിയിച്ചിരുന്നു.

പുതിയ നിയമം

ഘട്ടം ഘട്ടമായി T+1 സെറ്റില്‍മെന്റ് രീതി അവലംബിക്കാനാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ തീരുമാനം. 2022 ഫെബ്രുവരി 25 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ആദ്യ ഘട്ടത്തില്‍ വിപണി മൂല്യം അടിസ്ഥാനപ്പെടുത്തി പട്ടികയില്‍ ഏറ്റവും താഴെക്കിടക്കുന്ന 100 സ്റ്റോക്കുകളിലാണ് T+1 സെറ്റില്‍മെന്റ് രീതി നടപ്പിലാവുക. ശേഷം അടുത്തമാസവും ഇത്ര ക്രമത്തില്‍ 500 സ്‌റ്റോക്കുകള്‍ കൂടി T+1 സെറ്റില്‍മെന്റ് രീതിയിലേക്ക് കടക്കും.

 
ലിക്വിഡിറ്റി

'T+1 സെറ്റില്‍മെന്റ് സൈക്കിളിലുള്ള സ്റ്റോക്കുകള്‍ വ്യാപാരം ചെയ്യുന്നവര്‍ക്ക് 24 മണിക്കൂറിനകം പണമോ ഓഹരികളോ അക്കൗണ്ടില്‍ ലഭിക്കും. പുതിയ T+1 സെറ്റില്‍മെന്റ് സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനുള്ള ദൈര്‍ഘ്യം കുറയുകയാണ്. ഇതുവഴി മാര്‍ജിന്‍ ആവശ്യകതകള്‍ കുറയും. നിക്ഷേപകര്‍ക്ക് കൂടുതല്‍ ലിക്വിഡിറ്റിയും ലഭ്യമാവും', മോത്തിലാല്‍ ഒസ്വാളിന്റെ ഓപ്പറേഷന്‍സ് ആന്‍ഡ് ലീഗല്‍ മേധാവി അനുപം അഗല്‍ പറയുന്നു.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X