രാജ്യത്ത് എടിഎം കാർഡ് തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ ഉപഭോക്താക്കളെയും എടിഎം തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായി കാർഡ് ഉപയോഗിച്ചുള്ള പണം പിൻവലിക്കലിന് പുതിയ പദ്ധതി അവതരിപ്പിച്ചു. 2020 ന്റെ തുടക്കം മുതലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. എടിഎമ്മിൽ നിന്ന് 10000 രൂപയിൽ കൂടുതൽ പിൻവലിക്കാൻ എടിഎം കാർഡ് ഉടമകൾക്ക് ഒടിപി ആവശ്യമാണ്.
എസ്‌ബിഐ ഒടിപി അടിസ്ഥാനമാക്കിയുള്ള എടിഎം പിൻവലിക്കൽ
എസ്‌ബിഐ ഒടിപി അടിസ്ഥാനമാക്കിയുള്ള എടിഎം പിൻവലിക്കൽ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് നോക്കാം. പണം പിൻവലിക്കുന്നതിന് മുമ്പ് ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി അയയ്ക്കും. ഉപഭോക്താവ് പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നൽകി കഴിഞ്ഞാൽ, എടിഎം സ്ക്രീനിൽ ഒടിപി സ്ക്രീൻ പ്രദർശിപ്പിക്കും. എടിഎമ്മിൽ നിന്ന് പണം ലഭിക്കുന്നതിന് ഉപഭോക്താവ് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നൽകേണ്ടതുണ്ട്.
രാത്രി 8 നും രാവിലെ 8 നും ഇടയിൽ
എടിഎം കാർഡ് അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കലുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പ്രക്രിയ വളരെ സുരക്ഷിതമാണ്. കൂടാതെ തട്ടിപ്പുകാരിൽ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കാനും സഹായിക്കുന്നു. രാത്രി 8 നും രാവിലെ 8 നും ഇടയിൽ 10,000 രൂപയിൽ കൂടുതൽ പണം പിൻവലിക്കുന്നതിന്, എസ്‌ബിഐ ഉപഭോക്താക്കൾ ഡെബിറ്റ് കാർഡ് പിന്നിനൊപ്പം ഒടിപികളും നൽകണം. ജനുവരി 1 മുതൽ എല്ലാ സ്റ്റേറ്റ് ബാങ്ക് എടിഎമ്മുകളിലും ഈ സൗകര്യം ലഭ്യമാണ്.
സൌജന്യ ഇടപാട്
എസ്‌ബിഐ ഇതര എടിഎമ്മുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പിൻവലിക്കൽ ലഭ്യമല്ല. ഒടിപി അധിഷ്ഠിത പണം പിൻവലിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയതോടെ എസ്‌ബിഐ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത് കൂടുതൽ സുരക്ഷിതമായി. എസ്‌ബിഐ ഒരു മാസത്തിൽ 8 സൌജന്യ എടിഎം ഇടപാടുകൾ സാധാരണ സേവിംഗ്സ് അക്കൌണ്ട് ഉടമകൾക്ക് അനുവദിക്കും. എസ്‌ബിഐ എടിഎമ്മുകളിൽ നിന്നുള്ള അഞ്ച് സൌജന്യ ഇടപാടുകളും മൂന്ന് എസ്‌ബിഐ ഇതര എടിഎമ്മുകളിൽ നിന്നുള്ളവയും ഇതിൽ ഉൾപ്പെടുന്നു.
മെട്രോ ഇതര നഗരം
മെട്രോ ഇതര നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് 10 സൌജന്യ എടിഎം ഇടപാടുകൾ ലഭിക്കും. അതിൽ എസ്‌ബിഐയിൽ നിന്നും മറ്റ് ബാങ്കുകളിൽ നിന്നും 5-5 വീതം ഇടപാടുകൾ നടത്താം. അതിനുശേഷമുള്ള പണമിടപാടുകൾക്ക് 20 രൂപയും + ജിഎസ്ടിയും പണയിതര ഇടപാടുകൾക്ക് 8 രൂപയും + ജിഎസ്ടിയും ഈടാക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
