തിരുവനന്തപുരം; വ്യവസായ വകുപ്പിന്റെയും കേരളാ ബ്യൂറോ ഓഫ് ഇന്റസ്ട്രിയല്‍ പ്രമോഷന്റെയും (കെ-ബിപ്) പുതിയ വെബ്സൈറ്റുകളുടെ ഉദ്ഘാടനം വ്യവസായ മന്ത്രി ഇപി ജയരാജൻ നിർവ്വഹിച്ചു. www.kbip.org എന്നതാണ് കെ-ബിപ്പിന്റെ പുതിയ വെബ്സൈറ്റ്.ഈസ് ഓഫ് ഡുയിംഗ് ബിസിനസ്സ്, കെ-സ്വിഫ്റ്റ്, ഇന്‍വെസ്റ്റ് കേരള, മെഗാ പ്രോജക്ടുകള്‍, കേരള ഇ-മാര്‍ക്കറ്റ്, അടിസ്ഥാന സൗകര്യ ലഭ്യത, വ്യവസായ കേരളം മാസികയുടെ ഓണ്‍ലൈന്‍ പതിപ്പുകള്‍, ഇന്‍വെസ്റ്റര്‍ കണക്ട് തുടങ്ങി പുതിയ വിവരങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് മഹാമാരി വ്യവസായ മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ പ്രഖ്യാപിച്ച വ്യവസായ ഭദ്രതാ പാക്കേജ് നടപ്പാക്കി വരികയാണ്. ഇതിനെക്കുറിച്ചുള്ള വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.
ഒപ്പം വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, സംസ്ഥാന പ്രൊമോഷണല്‍ ഏജന്‍സികള്‍, വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍, വിവിധ ആവശ്യങ്ങള്‍ക്ക് സന്ദര്‍ശിക്കേണ്ട ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ ലിങ്കുകള്‍ എന്നിവയും വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം മന്ത്രാലയത്തിന്റെ എംഎസ്സി-സിഡിപി പദ്ധതിയായ ക്ലസ്റ്റര്‍ വികസന പരിപാടി, കേരള സംസ്ഥാന ബാംബൂ മിഷന്, നാഷണല്‍ ബാംബൂ മിഷന് പദ്ധതികള്‍, എസ്.സി, എസ്.ടി. ഹബ്ബിന്റെ പദ്ധതികള്‍, ഭക്ഷ്യസംസ്കരണവും അനുബന്ധ യൂണിറ്റുകളുടെ ഓഡിറ്റ്, ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കെ-ബിപ് വെബ്സൈറ്റ് പുറത്തിറക്കിയത്. സംസ്ഥാന ബാംബൂ മിഷന്റെ ഔദ്യോഗിക വെബ്സൈറ്റും നാഷണല്‍ സെന്റര്‍ ഫോര്‍ എച്ച്.എ.സി.സി.പി (എന്‍.സി.എച്ച്.സി) യുടെ ഔദ്യോഗിക വെബ്സൈറ്റും പരിപാലിക്കുന്നതും കൈകാര്യം ചെയ്യുന്നതും കെ ബിപ് തന്നെയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
