ഉന്നത വിദ്യാഭ്യാസം, മികച്ച തൊഴിലവസരങ്ങൾ എന്നിവയ്ക്കായി രാജ്യത്തിന് പുറത്തുള്ള അവസരങ്ങളിലേക്ക് മത്സരിക്കുന്നവരാണ് ഇന്ന് കൂടുതൽ. ഉന്നത പഠനവും ശേഷം അവിടെ മികച്ച ജോലിയും നേടുന്ന വിദ്യാർഥികളുടെ എണ്ണം ഗണ്യമായി ഉയരുകയാണ്.
ഇക്കൂട്ടരുടെ ഇഷ്ട ലൊക്കേഷനുകളിൽ പ്രധാനപ്പെട്ടവ യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിങ്ങനെയാണ്. അതേസമയം, ലോകോത്തര അക്കാദമിക്, തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ആകർഷകമായ ഇടമായ ന്യൂസിലാൻഡിലെ അവസരങ്ങൾ മലയാളികൾക്ക് മികച്ച സാധ്യത നൽകുന്നുണ്ട്.
ഓക്ക്‌ലൻഡ് സർവകലാശാലയാണ് ന്യൂസിലാൻഡിലെ ഒന്നാം റാങ്കുള്ള സർവകലാശാല. ലോകത്തിലെ മികച്ച 100 സർവകലാശാലകളിലും ന്യൂസിലാൻിന് സാന്നിധ്യമുണ്ട്. മികച്ച സമ്പദ്‌വ്യവസ്ഥയുള്ള ന്യൂസിലൻഡിൽ നിരവധി തൊഴിലവസരങ്ങളുണ്ട്.

വിദ്യാർഥികൾക്ക് പഠനകാലത്ത് പാർട്ട് ടൈം ജോലി ലഭിക്കുന്നത് എളുപ്പമാക്കുന്നു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും വിസ ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആദ്യം അറിഞ്ഞിരിക്കേണം. ന്യൂസിലാൻഡിലെ വിസ രീതിയായ പാർട്ണർ ഓഫ് വർക്കർ വർക്ക് വിസ സംബന്ധിച്ചും എങ്ങനെ വിസ ലഭിക്കാമെന്നും നോക്കാം.
പാർട്ണർ ഓഫ് വർക്കർ വർക്ക് വിസ
ന്യൂസിലാൻഡിൽ ഏറ്റവും എളുപ്പത്തിൽ വിസ ലഭിക്കാനുള്ള വഴിയാണ് പാർട്ണർ ഓഫ് വർക്കർ വർക്ക് വിസ. ന്യൂസിലൻഡ് പൗരനോ താമസക്കാരനോ ആയ വ്യക്തിയുടെ പങ്കാളിക്ക് ലഭിക്കുന്ന വിസയാണിത്. വർക്കർ വർക്ക് വിസ ലഭിക്കുന്ന വ്യക്തിക്ക് ന്യൂസിലാൻഡിൽ ജോലി ചെയ്യാൻ അനുവദിക്കും. 12 മാസത്തിലേറെയായി പങ്കാളിക്കൊപ്പം താമസിക്കുന്നയാളാണെങ്കിൽ പാർട്ണർ ഓഫ് വർക്കർ വർക്ക് വിസ ഉപയോഗിച്ച് 2 വർഷത്തേക്ക് ന്യൂസിലൻഡിൽ താമസിക്കാം.
12 മാസത്തിൽ താഴെയാണ് പങ്കാളിയോടൊപ്പം താമസിച്ചതെങ്കിൽ പാർട്ണർ ഓഫ് വർക്കർ വർക്ക് വിസ ഉപയോഗിച്ച് 1 വർഷം ന്യൂസിലാൻഡിൽ താമസിക്കാം. ന്യൂസിലാൻഡിൽ ജോലി ചെയ്യുന്നതിനൊപ്പം 3 മാസം വരെ രാജ്യത്ത് പഠിക്കാനും പാർട്ണർ ഓഫ് വർക്കർ വർക്ക് വിസ അനുവദിക്കുന്നു.
താൽക്കാലിക കുടിയേറ്റ തൊഴിലാളികൾക്കും അവസരം
മെയ് 31 മുതൽ, താൽക്കാലിക കുടിയേറ്റ തൊഴിലാളികളുടെ പങ്കാളികൾക്ക് ന്യൂസിലാന്റിന് പുറത്ത് നിന്ന് തൊഴിൽ വിസയ്ക്ക് അപേക്ഷിക്കാം, വിസയിൽ തൊഴിലുടമയുടെ സ്വഭാവവും വിസ ഉടമ പാലിക്കേണ്ട ജോലിയുടെ വേതന നിരക്കും സംബന്ധിച്ച അധിക വ്യവസ്ഥകൾ ഉണ്ടായിരിക്കും. അംഗീകൃത തൊഴിലുടമയ്ക്ക് കീഴിൽ ജോലി ചെയ്യുന്നവർക്ക് മാത്രമെ വിസ ലഭിക്കുകയുള്ളൂ. 29.66 ന്യൂസിലാൻഡ് ഡോളർ വേതനംലഭിക്കുന്ന തസ്തികളിൽ ജോലി ചെയ്യുന്നവർക്കാണ് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
വിസയ്ക്ക് ഹാജരാക്കേണ്ടവ
ന്യൂസിലൻഡ് പാസ്പോർട്ട്, ന്യൂസിലൻഡ് ജനന സർട്ടിഫിക്കറ്റ്, ന്യൂസിലാൻഡ് പൗരത്വത്തിന്റെ സർട്ടിഫിക്കറ്റ്, ന്യൂസിലൻഡ് റെസിഡൻസ് ക്ലാസ് വിസ എന്നിവയിൽ ഏതെങ്കിലും ഒന്ന് വിസ ലഭിക്കാൻ ഹാജരാക്കണം. ഈ വിസയ്ക്ക് യോഗ്യത നേടുന്നതിന് അപേക്ഷിക്കുമ്പോൾ ഒരുമിച്ച് ജീവിക്കണം. തൊഴിലാളിയും പങ്കാളിയും യഥാർത്ഥവും സുസ്ഥിരവുമായ ബന്ധത്തിലാണ് ജീവിക്കുന്നതെന്നതിന് തെളിവ് നൽകണം.
എത്ര കാലമായി ഒരുമിച്ചു ജീവിക്കുന്നു എന്ന കാര്യം തെളിയിക്കണം. 16, 17 വയസുള്ളവരാണെങ്കിൽ ബന്ധത്തെ രക്ഷിതാക്കൾ പിന്തുണയ്ക്കുന്നതിനുള്ള തെളിവ് വേണം. ഒരുമിച്ചുള്ള ഫോട്ടോകൾ, ഇമെയിലുകളും സോഷ്യൽ മീഡിയ സംഭാഷണങ്ങൾ, സാമ്പത്തിക നില, മറ്റ് ഉത്തരവാദിത്തങ്ങൾ എന്നിവ വിശദമാക്കണം.
സാമ്പത്തികം
ന്യൂസിലാൻഡ് വിസ ലഭിക്കുന്നതിനായി ആവശ്യമായ സാമ്പത്തികം ഉണ്ടെന്ന് തെളിയിക്കണം. ന്യൂസിലാൻഡിൽ ജീവിക്കുന്ന സമയത്ത് ജീവിക്കാൻ ആവശ്യമായ പണം ഉണ്ടായിരിക്കണം. അല്ലെങ്കിൽ സ്വീകാര്യമായ സ്പോൺസർ ഉണ്ടായിരിക്കണം. താമസ കാലയളവോളം സാമ്പത്തിക പിന്തുണ നൽകുന്ന ശമ്പളം, താമസ കാലയളവിൽ ആവശ്യമായ പണം കയ്യിലുണ്ടെന്ന് തെളിയിക്കുക, സ്വീകാര്യമായ ഒരു സ്പോൺസർ എന്നിവ കാണിച്ച് ആവശ്യമായ ഫണ്ട് കയ്യിലുണ്ടെന്ന് ഉറപ്പാക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
