ഇന്ത്യൻ വ്യാവസായിക രംഗത്തെ അതികായനാണ് രത്തൻ ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ ഇന്നത്തെ വളർച്ചയ്ക്ക് കാരണം ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്തിരുന്ന് രത്തൻ ടാറ്റയെടുത്ത തീരുമാനങ്ങളാണ്. ടാറ്റ ഗ്രൂപ്പിന്റെ പരിവർത്തന കാലഘട്ടത്തിൽ രത്തൻ ടാറ്റയുടെ നേതൃത്വത്തിന് പ്രധാന പങ്കുണ്ട്. ടാറ്റ മോട്ടോഴ്സിലേക്ക് ജാഗ്വർ, ലാൻഡ്റോവർ പോലുള്ള ബ്രാൻഡുകളെ എത്തിച്ചത് രത്തൻ ടാറ്റയുടെ നേതൃപാടവാണ്. 1991 മുതൽ 2012 ഡിസംബർ 28-ന് വിരമിക്കുന്നതുവരെ ടാറ്റ സൺസിന്റെ ചെയർമാനായിരുന്നു രത്തൻ ടാറ്റ.
വിരമിച്ച ശേഷം ടാറ്റ ട്രസ്റ്റ് ചെയർമാനായി തുടരുന്ന അദ്ദേഹത്തിന് ടാറ്റ സൺസ്, ടാറ്റ ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ടാറ്റ കെമിക്കൽസ് തുടങ്ങിയവയുടെ ചെയർമാൻ എമിരിറ്റസ് എന്ന സ്ഥാനവും വഹിക്കുന്നുണ്ട്. അതേസമയം ടാറ്റ ഗ്രൂപ്പിന്റെ അടുത്ത തലമുറയെ വാർത്തെടുക്കുന്നതിലും രത്തൻ ടാറ്റ സജീവമായി ഇടപെടുന്നു.
നോയൽ നേവൽ ടാറ്റയുടെ മക്കളായ ലെഹ് ടാറ്റ, മായ ടാറ്റ, നെവിൽ ടാറ്റ എന്നിവരെയാണ് കോടിക്കണക്കിന് ഡോളറിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ രത്തൻ ടാറ്റയുടെ കീഴിൽ വളർത്തിയെടിക്കുന്നത്.

ടാറ്റ കുടുംബ ബന്ധം
ടാറ്റ ഗ്രൂപ്പിൽ അധികം പരിചിതമല്ലാത്ത പേരാണ് നോയൽ നേവൽ ടാറ്റ അഥവാ എൻ എൻ ടാറ്റ. ടാറ്റ ട്രെന്റ്, ടാറ്റ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ എന്നിവയുടെ ചെയർമാനും ടാറ്റ ഇന്റർനാഷണലിന്റെ മാനേജിംഗ് ഡയറക്ടറും ടൈറ്റൻ കമ്പനിയുടെയും ടാറ്റ സ്റ്റീലിന്റെയും വൈസ് ചെയർമാനുമാണ് അദ്ദേഹം. കുടുബംപരമായ ബന്ധം നോക്കുകയാണെങ്കിൽ രത്തൻ ടാറ്റയുടെ അർദ്ധസഹോദരനാണ് നോയൽ ടാറ്റ. ഇരുവരും നേവൽ ടാറ്റയുടെ മക്കളാണ്.
നേവൽ ടാറ്റയുടെയും ആദ്യ ഭാര്യ സൂനി കമ്മീഷണേറ്റിന്റെയും മക്കളാണ് രത്തൻ ടാറ്റയും ജിമ്മി ടാറ്റയും. നേവൽ ടാറ്റയുടെ രണ്ടാമത്തെ ഭാര്യ സിമോൺ ഡുനോയറാണ് നോയൽ ടാറ്റയുടെ അമ്മ. ഇവരുടെ മക്കളാണ് ലെഹ് ടാറ്റ, മായ ടാറ്റ, നെവിൽ ടാറ്റ എന്നിവർ. 2022 നവംബർ 2-ന് ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ മെഡിക്കൽ സെന്റർ ട്രസ്റ്റിന്റെ ബോർഡിലേക്ക് മൂന്ന് പേരെയും തിരഞ്ഞെടുത്തിരുന്നു. രത്തൻ ടാറ്റയുടെ മാർഗനിർദേശത്തിലാണ് മൂവരും പ്രവർത്തിക്കുന്നത്.
ലെഹ് ടാറ്റ
നോയൽ ടാറ്റയുടെ മൂത്ത മകളായ ലെഹ് ടാറ്റ, താജ് ഹോട്ടൽസ് റിസോർട്ട്‌സ് ആൻഡ് പാലസസിൽ അസിസ്റ്റന്റ് സെയിൽസ് മാനേജരായാണ് പ്രൊഫഷണൽ യാത്ര ആരംഭിച്ചത്. മാഡ്രിഡിലെ ഐഇ ബിസിനസ് സ്‌കൂളിൽ നിന്ന് മാർക്കറ്റിംഗിൽ മാസ്റ്റർ ബിരുദം നേടിയ ലിയ 2006 മുതൽ താജ് ഹോട്ടൽസിലുണ്ട്.
ടാറ്റ ഗ്രൂപ്പ് ഓഫ് ഹോട്ടലുകളുടെ മാനേജ്മെന്റിലും പ്രവർത്തനത്തിനും മേൽനോട്ടം വഹിക്കുന്ന ഇന്ത്യൻ ഹോട്ടൽ കമ്പനിയിലെ സുപ്രധാന റോളിലേക്ക് ലെഹ എത്തിയതായി ഫോർച്യൂൺ ഇന്ത്യ റിപ്പോർട്ട് പറയുന്നു. ഡിഎൻഎ റിപ്പോർട്ട് പ്രകാരം 37 കാരിയായ ലെഹ ടാറ്റ താജ് ഹോട്ടൽസിൽ ഡെവലപ്മെന്റ് ആൻഡ് എക്സ്പാൻഷൻ മാനേജറാണ്.
മായ ടാറ്റ
ലെഹ് ടാറ്റയുടെ ഇളയ സഹോദരിയായ മായ ടാറ്റ, രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ ടാറ്റ ക്യാപിറ്റലിന്റെ ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ടിലൂടെയാണ് പ്രൊഫഷണൽ ജീവിതം ആരംഭിക്കുന്നത്. പോർട്ട്‌ഫോളിയോ മാനേജരായും ഇൻവെസ്റ്റർ റിലേഷൻ റപ്രസന്റേറ്റീവായും മായ ടാറ്റ കമ്പനിയുടെ ഭാഗമായിരുന്നു.
വാർവിക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും ബയേസ് ബിസിനസ് സ്കൂളിൽ നിന്നും ബിരുദം നേടിയ മായ ടാറ്റ, ടാറ്റ ക്യാപിറ്റലിലെ പ്രവർത്തനത്തിന് ശേഷം ടാറ്റ ഡിജിറ്റലിൽ ജോലിയിൽ പ്രവേശിച്ചതായാണ് റിപ്പോർട്ട്. മായയുടെ കാലത്താണ് ടാറ്റ ഡിജിറ്റൽ ഡാറ്റ ന്യൂ ആപ്പ് പുറത്തിറക്കിയത്.
നെവിൻ ടാറ്റ
നോയൽ ടാറ്റയുടെ ഇളയ മകൻ നെവിൽ ടാറ്റ ബയേസ് ബിസിനസ് സ്‌കൂളിൽ നിന്നുള്ള ബിരുദധാരിയാണ്. ഡിഎൻഎ റിപ്പോർട്ട് പ്രകാരം അദ്ദേഹം ട്രെന്റ് ഹൈപ്പർമാർക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചുമതലയാണ് ഹിക്കുന്നത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള വെസ്റ്റ്സൈഡ്, സ്റ്റാർ ബസാർ തുടങ്ങിയ ഹൈപ്പർമാർക്കറ്റ് ചെയിനുകളുടെ ബ്രാൻഡുകളുടെ മേൽനോട്ടം വഹിക്കുന്ന മാതൃകമ്പനിയാണ് ട്രെൻഡ് ഹൈപ്പർമാർക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ്. ടോയോട്ട കിർലോസ്കർ ഗ്രൂപ്പ് ചെയർമാനായിരുന്ന വിക്രം കിർലോസ്കറിന്റെ മകൾ മാനസി കിർലോസ്കറെയാണ് നെവിൻ ടാറ്റ വിവാഹം ചെയ്തത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
