അടുത്ത മാസത്തെ പെൻഷനും ശമ്പളവും ഓണത്തിന് മുമ്പ്; 4000 രൂപ ബോണസും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ മാസം ഓണത്തിന് മുമ്പ് അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ സർക്കാർ തീരുമാനം. 20ന് പെന്‍ഷനും 24ന് ശമ്പളവും വിതരണം ചെയ്ത് തുടങ്ങുമെന്ന് സർക്കാർ അറിയിച്ചു. ഇതോടെ ഈ മാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ശമ്പളം കിട്ടും. എന്നാൽ അടുത്ത രണ്ടാഴ്ച കൊണ്ട് ആറായിരം കോടിയോളം രൂപ ചെലവഴിക്കേണ്ടി വരുന്നതോടെ ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

 

ബോണസ്

ബോണസ്

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ് അനുവദിച്ച് ഉത്തരവായി. 27,360 രൂപവരെ ശമ്പളമുള്ളവർക്കാണ് ബോണസ്. ബോണസിന് അർഹതയില്ലാത്തവർക്ക് 2,750 രൂപ ഉത്സവബത്ത നൽകും. പെൻഷൻകാർക്ക് ആയിരം രൂപയാണ് ഉത്സവബത്ത. കഴിഞ്ഞ വർഷത്തെ അതേ ബോണസും ഉത്സവബത്തയുമാണ് സർക്കാർ ഇത്തവണയും നൽകുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആകര്‍ഷകമായ നിക്ഷേപമായി എന്‍പിഎസ്; കാരണമിതാണ്‌

മുൻകൂർ ശമ്പളം

മുൻകൂർ ശമ്പളം

ശമ്പളവും പെൻഷനും മുൻകൂറായി നൽകും. കരാർ, ദിവസ വേതനക്കാർ, സർക്കാർ വകുപ്പുകൾക്ക്‌ പുറത്ത്‌ നിയമിക്കപ്പെട്ടവർ തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും 1200 രൂപ മുതൽ മുകളിലോട്ട്‌ ഉത്സവ ബത്ത ലഭിക്കും. പൊതുമേഖലയിൽ ബോണസിന്‌ അർഹത ഇല്ലാത്തവർക്ക്‌ 2750 രൂപയാണ്‌ കഴിഞ്ഞവർഷം ഉത്സവ ബത്ത ലഭിച്ചത്‌. ഓണം അഡ്വാൻസായി 15,000 രൂപ വരെ അനുവദിക്കും. ഗഡുക്കളായി തിരിച്ചടയ്‌ക്കേണ്ട തുകയാണിത്‌.

രണ്ട് മാസത്തെ ശമ്പളം

രണ്ട് മാസത്തെ ശമ്പളം

ഓണത്തോട് അനുബന്ധിച്ച് ഓഗസ്‌റ്റിലെ ശമ്പളവും സെപ്‌തംബറിലെ പെൻഷനും മുൻകൂറായി നൽകും. 24, 25, 26 തീയതികളിൽ വിതരണം പൂർത്തിയാക്കാനാണ് തീരുമാനം.

ഇന്ധന വില വർദ്ധനവ്, സാമ്പത്തിക പ്രതിസന്ധി; ആ​ഗസ്റ്റ് ഒന്ന് മുതൽ സ്വകാര്യ ബസ് സ‍‍ർവ്വീസ് ഇല്ല

ഓണക്കിറ്റ്

ഓണക്കിറ്റ്

ഇതിനു പുറമേയാണ് സൗജന്യ ഓണക്കിറ്റ് വിതരണം. ഓണത്തോടനുബന്ധിച്ച് സൌജന്യ ഓണക്കിറ്റുകൾ റേഷൻ കാർഡ് ഉടമകൾക്ക് വിതരണം ചെയ്തു തുടങ്ങി. അഞ്ഞൂറ് രൂപയോളം വിലയുള്ള 11 ഇനം പലവ്യഞ്ജനങ്ങളാണ് കിറ്റിലുള്ളത്. ഇവയുടെ ഗുണനിലവാരവും തൂക്കവും പരിശോധിച്ചാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. സപ്ലൈക്കോ വിവിധ കേന്ദ്രങ്ങളിൽ പാക്ക് ചെയ്യുന്ന കിറ്റുകൾ റേഷൻ കട വഴിയാണ് വിതരണം ചെയ്യുന്നത്.

കൊറോണയ്ക്കിടയിലും ബാങ്ക് ജീവനക്കാർക്ക് 15 ശതമാനം ശമ്പള വർദ്ധനവ്; കൂടുതൽ വിശദാംശങ്ങൾ

English summary

Next month's pension and salary before Onam; Rs 4000 onam bonus | അടുത്ത മാസത്തെ പെൻഷനും ശമ്പളവും ഓണത്തിന് മുമ്പ്; 4000 രൂപ ബോണസും

The government has decided to distribute the next month's salary and pension before Onam this month. Read in malayalam.
Story first published: Monday, August 17, 2020, 13:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X