ദേശീയപാതകളിലെ ടോള്‍ പിരിവ് ഏപ്രില്‍ 20 മുതല്‍ പുനരാരംഭിക്കും: എന്‍എച്ച്എഐ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ), ദേശീയപാതകളിലെ ടോള്‍ ശേഖരണം ഏപ്രില്‍ 20 മുതല്‍ പുനരാരംഭിക്കും. കൊവിഡ് 19 വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൗണ്‍ കണക്കിലെടുത്ത്, കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം മാര്‍ച്ച് 25 -ന് ദേശീയപാത നെറ്റ്‌വര്‍ക്കിലുടനീളം ടോള്‍ ശേഖരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലയളവില്‍ അടിയന്തിര സേവനങ്ങള്‍ ലഘൂകരിക്കാനായിരുന്നു ഈ നീക്കം.

എല്ലാ ട്രക്കുകളുടെയും മറ്റ് ചരക്ക്/ കാരിയര്‍ വാഹനങ്ങളുടെയും സംസ്ഥാന, അന്തര്‍സംസ്ഥാന നീക്കത്തിനായി ആഭ്യന്തര മന്ത്രാലയം നല്‍കുന്ന ഇളവുകള്‍ കണക്കിലെടുത്ത്, ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുകള്‍ പാലിക്കുന്നതിന് ആവശ്യമായ നടപടികള്‍ എന്‍എച്ച്എഐ കൈക്കൊള്ളണമെന്നും 2020 ഏപ്രില്‍ 20 മുതല്‍ ടോള്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നും റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം എന്‍എച്ച്എഐയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. 2020 ഏപ്രില്‍ 15 മുതല്‍ ദേശീയപാതകളിലെ ഉപയോക്തൃ ഫീസ് ശേഖരണം പുനരാരംഭിക്കുന്നതിനുള്ള കാരണങ്ങള്‍ എടുത്തുകാട്ടി 2020 ഏപ്രില്‍ 11 -ന് എന്‍എച്ച്എഐ അയച്ച കത്തിനുള്ള മറുപടിയാണ് മന്ത്രാലയം ഇപ്പോള്‍ നല്‍കിയത്.

അക്ഷയ തൃതീയ 2020: ജ്വല്ലറികൾ തുറന്നില്ലെങ്കിലും ഫോൺ‌പേയിലൂടെ സ്വർണം വാങ്ങുന്നത് എങ്ങനെ?അക്ഷയ തൃതീയ 2020: ജ്വല്ലറികൾ തുറന്നില്ലെങ്കിലും ഫോൺ‌പേയിലൂടെ സ്വർണം വാങ്ങുന്നത് എങ്ങനെ?

ദേശീയപാതകളിലെ ടോള്‍ പിരിവ് ഏപ്രില്‍ 20 മുതല്‍ പുനരാരംഭിക്കും: എന്‍എച്ച്എഐ

വാണിജ്യ, സ്വകാര്യ സ്ഥാപനങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉള്‍പ്പടെ ഏപ്രില്‍ 20 മുതല്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ആഭ്യന്തര മന്ത്രാലയം അനുവദിച്ചിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു. ഉപയോക്തൃ ഫീസ് ശേഖരണം സര്‍ക്കാര്‍ ഖജനാവിന് സംഭാവന ചെയ്യുന്നുവെന്നും ബജറ്റ് പിന്തുണയുടെ അടിസ്ഥാനത്തില്‍ ദേശീയപാത അതോറിറ്റിക്ക് ഇത് സാമ്പത്തിക ശക്തി നല്‍കുമെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. എ്ന്നാല്‍, 95 ലക്ഷത്തോളം ട്രക്കറുകളെയും ഗതാഗത സ്ഥാപനങ്ങളെയും പ്രതിനിധീകരിക്കുന്ന ട്രാന്‍സ്‌പോട്ടേഴ്‌സിന്റെ പരമോന്നത സമിതിയായ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്ട്ട് കോണ്‍ഗ്രസ് (എഐഎംടിസി) ഈ നീക്കത്തെ എതിര്‍ത്തു.

വ്യോമയാന മന്ത്രിയുടെ നിർദ്ദേശം എത്തി, എയർ ഇന്ത്യ ടിക്കറ്റ് ബുക്കിംഗ് നിർത്തി വച്ചുവ്യോമയാന മന്ത്രിയുടെ നിർദ്ദേശം എത്തി, എയർ ഇന്ത്യ ടിക്കറ്റ് ബുക്കിംഗ് നിർത്തി വച്ചു

ഈ നീക്കം ഞെട്ടിക്കുന്നതാണ്, ഒരു വശത്ത് അവശ്യ സാധനങ്ങളുടെ വിതരണ തുടര്‍ച്ചയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും എല്ലാ നഷ്ടങ്ങളും പ്രതിബന്ധങ്ങളും മാറ്റി നിര്‍ത്തി രാജ്യത്തിന്റെ സേവനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും സമിതി കൂട്ടിച്ചേര്‍ത്തു. ടോള്‍ പിരിവ് പുനരാരംഭിക്കാനുള്ള തീരുമാനം പുനപരിശോധിക്കാന്‍ സമിതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഈ മേഖലയ്ക്ക് എന്തെങ്കിലും സാമ്പത്തിക ബാധ്യത വരുത്തുന്നതിന് മുമ്പ് നിലവിലെ തീരുമാനം പുനപരിശോധിക്കണമെന്ന് എഐഎംടിസി പ്രസിഡന്റ് കുല്‍താരന്‍ സിംഗ് പ്രസ്താവനയില്‍ വ്യക്തമാക്കി.

English summary

ദേശീയപാതകളിലെ ടോള്‍ പിരിവ് ഏപ്രില്‍ 20 മുതല്‍ പുനരാരംഭിക്കും: എന്‍എച്ച്എഐ | nhai to resume toll collection on national highways from april 20

nhai to resume toll collection on national highways from april 20
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X