ഓഗസ്റ്റ് 26 തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണിയിൽ മികച്ച മുന്നേറ്റമാണുണ്ടായത്. നിഫ്റ്റി 50 ഉം സെൻസെക്സും ഏകദേശം 1 ശതമാനം വീതം ഉയർന്നു. നിഫ്റ്റി 50, 0.90 ശതമാനം ഉയർന്ന് 25,043.80 എന്ന ഇൻട്രാഡേ ഉയർന്ന നിലവാരത്തിലെത്തി. സൂചികയുടെ എക്കാലത്തെയും ഉയർന്ന നിലവാരമായ 25,078.30 ൽ നിന്ന് 35 പോയിൻ്റ് താഴെ. 0.76 ശതമാനം നേട്ടത്തോടെ 25,010.60-ലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. 33 ഓഹരികൾ പച്ചയിൽ അവസാനിച്ചു. ഇതോടെ തുടർച്ചയായ എട്ടാം സെഷനിലേക്കും സൂചിക നേട്ടം കൈവരിച്ചു. ഈ എട്ട് സെഷനുകളിൽ സൂചിക 3.6 ശതമാനം ഉയർന്നു.
മറുവശത്ത് സെൻസെക്‌സ് 612 പോയിൻ്റ് അഥവാ 0.75 ശതമാനം നേട്ടത്തിൽ 81,698.11 ലാണ് ക്ലോസ് ചെയ്തത്, 21 ഓഹരികൾ നേട്ടത്തിൽ അവസാനിച്ചു. ബിഎസ്ഇയിലെ മിഡ്, സ്‌മോൾക്യാപ് സൂചികകളും നേട്ടമുണ്ടാക്കിയെങ്കിലും സെൻസെക്‌സിന് താഴെയായിരുന്നു പ്രകടനം. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.66 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.20 ശതമാനവും ഉയർന്ന് ക്ലോസ് ചെയ്തു.
നേട്ടം 2 ലക്ഷം കോടി
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള മാർക്കറ്റ് ക്യാപിറ്റലൈസേഷൻ കഴിഞ്ഞ സെഷനിലെ ഏകദേശം 460 ലക്ഷം കോടി രൂപയിൽ നിന്ന് 462.3 ലക്ഷം കോടി രൂപയായി ഉയർന്നു.

നേട്ടവും നഷ്ടവും
എച്ച്‌സിഎൽ ടെക് (4.24 ശതമാനം), ഹിൻഡാൽകോ (3.96 ശതമാനം), എൻടിപിസി (3.22 ശതമാനം) എന്നിവയുടെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. അപ്പോളോ ഹോസ്പിറ്റൽസ് (1.18 ശതമാനം ഇടിവ്), ഹീറോ മോട്ടോകോർപ്പ് (0.74 ശതമാനം ഇടിവ്), അദാനി പോർട്ട്സ് (0.69 ശതമാനം ഇടിവ്) എന്നിവയുടെ ഓഹരികൾ നഷ്ടം നേരിട്ടു.
നിഫ്റ്റി പിഎസ്‌യു ബാങ്ക് (0.50 ശതമാനം ഇടിവ്), മീഡിയ (0.22 ശതമാനം ഇടിവ്) ഒഴികെ എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ് അവസാനിച്ചത്. 2.16 ശതമാനം നേട്ടത്തോടെ നിഫ്റ്റി മെറ്റൽ സൂചിക സെക്ടറൽ സൂചികകളിൽ ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കി. നിഫ്റ്റി റിയാലിറ്റി (1.76 ശതമാനം), ഐടി (1.39 ശതമാനം), കൺസ്യൂമർ ഡ്യൂറബിൾസ് (1.30 ശതമാനം), ഓയിൽ ആൻഡ് ഗ്യാസ് (1.16 ശതമാനം) എന്നിവയും കാര്യമായ നേട്ടത്തോടെ ക്ലോസ് ചെയ്തു.

കുതിപ്പിന് കാരണം
യുഎസ് ഫെഡ് സെപ്തംബറിൽ നിരക്ക് കുറയ്ക്കുമെന്ന സൂചന കൂടുതൽ ശക്തമായതാണ് ഓഹരി സൂചികകളുടെ കുതിപ്പിന് കരുത്ത് പകർന്നത്. നിരക്ക് കുറയ്ക്കാനുള്ള തുടക്കത്തെക്കുറിച്ചുള്ള ഫെഡറൽ ചീഫ് പവലിൻ്റെ സന്ദേശം ഓഹരി വിപണികളിൽ നടന്നുകൊണ്ടിരിക്കുന്ന ആഗോള റാലിക്ക് കൂടുതൽ കരുത്ത് പകരുമെന്ന്" ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
ഓഹരി സൂചികയുടെ പ്രതിരോധം 25,080 ൽ പ്രകടമാണെന്നാണ് എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് രൂപക് ദേ പറഞ്ഞത്. 25,080 ന് മുകളിൽ നീങ്ങുന്നതിൽ പരാജയപ്പെടുന്നത് വിപണിയിൽ വിൽപ്പനയ്ക്ക് കാരണമായേക്കാം, ഇത് സൂചികയെ 24,800 ലേക്ക് തിരികെ കൊണ്ടുവരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഐസിഐസിഐ പ്രുഡൻഷ്യൽ ഓഹരിയിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് വമ്പൻ നേട്ടം

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

അബോട്ട് ഇന്ത്യ ഓഹരിയിൽ വൻ ഇടിവ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി ജെപി മോർഗൻ

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?



Click it and Unblock the Notifications