ആവേശകുതിപ്പാണ് കവിഞ്ഞ ദിവസങ്ങളിൽ നിഫ്റ്റിയിൽ കണ്ടത്. രണ്ടു ദിവസം കൊണ്ട് 282 പോയിന്റ് ഉയർന്ന് നിഫ്റ്റി 26,000 എന്ന നിലവാരത്തിന് മുകളിലെത്തി. വ്യാഴാഴ്ച 26246.55 ലെത്തിയ നിഫ്റ്റി സർവകാല ഉയരത്തിന് അടുത്തെത്തി. 2024 സെപ്റ്റംബർ 27 ന് രേഖപ്പെടുത്തിയ 26,277 നിലവാരമാണ് നിഫ്റ്റിയുടെ സർവകാല ഉയരം. 52 ആഴ്ച ഉയരം കുറിച്ച ശേഷം വെള്ളിയാഴ്ചയിലെ വിപണി വികാരം നിഫ്റ്റിയെ വീണ്ടും താഴേക്ക് എത്തിച്ചു. അതേസമയം, ഈ മുന്നേറ്റം തിരഞ്ഞെടുക്കപ്പെട്ട ചില ഓഹരികളിൽ മാത്രമായി ഒതുങ്ങുകയാണ്.

മറ്റു ബുൾ റണ്ണുകളിൽ നിന്ന് വ്യത്യസ്തമായി ഈ മുന്നേറ്റം എല്ലാ മേഖലയിലേക്കും വ്യാപിച്ചിട്ടില്ല. മിഡ്- സ്മോൾ കാപ് ഓഹരികളിൽ സമ്മർദ്ദമുണ്ട്. ബിഎസ്ഇ മിഡ്കാപ് സൂചിക നിലവിൽ സർവകാല ഉയരത്തിൽ നിന്നും അഞ്ച് ശതമാനത്തിൽ താഴെയാണ്. സ്മോൾ കാപ് സൂചിക ഈ നിലവാരത്തിൽ നിന്ന് ഒൻപത് ശതമാനത്തോളം പിന്നിലാണ്. നിഫ്റ്റിയിലാണെങ്കിൽ തിരഞ്ഞെടുത്ത ചില മുൻനിര ഓഹരികളിൽ ഈ മുന്നേറ്റം ഒതുങ്ങി പോവുകയാണ്.
നിലവിലെ ബുൾ റൺ ആരംഭിച്ച ഒക്ടോബർ മുതൽ ഇതുവരെ കുതിച്ചത് 1,550 പോയിന്റ്, ഏകദേശം ആറു ശതമാനത്തിന്റെ വർധനവ്. എന്നാൽ ഈ നേട്ടം ഉണ്ടാക്കിയത് ഒരുകൂട്ടം ഓഹരികൾ മാത്രമാണ്. ആറു ഓഹരികൾ ഈ നേട്ടത്തിന്റെ 60 ശതമാനവും സ്വന്തമാക്കി. റിലയൻസ് ഇൻഡ്സ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, എസ്ബിഐ, ലാർസൻ ആൻഡ് ടുർബോ, ആക്സിസ് ബാങ്ക് എന്നിവ 930 ലധികം പോയിന്റ് കൂട്ടിച്ചേർത്തു. ഇൻഫോസിസ്, ശ്രീറാം ഫിനാൻസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ് എന്നിവ 27 ശതമാനം കൂട്ടിച്ചേർത്തു, അഥവാ 420 ലധികം പോയിന്റ്.
ടൈറ്റാൻ, സൺ ഫാർമ, എസ്ബിഐ ലൈഫ്, നെസ്#ലെ, ബജാജ് ഫിനാൻസ് എന്നിങ്ങനെ 26 ഓഹരികൾ ചേർന്ന് 250 പോയിന്റ് കൂട്ടിച്ചേർത്തു. സൊമാറ്റോ, ടാറ്റ മോട്ടോഴ്‌സ് പിവി, എച്ച#യുഎൽ. എൻടിപിസി, ട്രെൻഡ് എന്നിങ്ങനെ 11 ഓഹരികളുടെ ഇടിവ് വഴി 125 പോയിന്റ് നഷടം നിഫ്റ്റിക്കുണ്ടായി.
ഓഹരി വിപണിയുടെ പ്രകടനം
രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷമാണ് വിപണി നഷ്ടത്തിലേക്ക് വീണത്. സെൻസെക്‌സ് 400 പോയിന്റ് താഴ്ന്ന് 85231 ലും നിഫ്റ്റി 124 പോയിന്റ് നഷ്ടത്തിൽ 26,068 പോയിന്റിലും ക്ലോസ് ചെയ്തു. രൂപയുടെ ഇടിവും രാജ്യാന്തര വിപണിയിലെ ട്രെൻഡും ഇന്ത്യൻ ഓഹരി വിപണിയിൽ തിരിച്ചടിയായി. രൂപ ചരിത്രത്തിലാദ്യമായി 89 നിലവാരത്തിന് താഴെയെത്തി. 93 പൈസ താഴ്ന്ന് 89.61 നിലവാരത്തിലാണ് രൂപയുടെ ക്ലോസിങ്. ഫെഡ് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത മങ്ങിയതും ഐടി ഓഹരികളിലുണ്ടായ വിൽപ്പന സമ്മർദ്ദവുമാണ് ഇടിവിന്റെ കാരണങ്ങൾ.
ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, അദാനി പോർട്സ് എന്നിവയാണ് നഷ്ടമുണ്ടാക്കിയവരിൽ പ്രധാനി. രണ്ടു ശതമാനം വരെ ഇടിഞ്ഞു. എം ആൻഡ് എം, ഐഷയർ മോട്ടോഴ്സ് എന്നിവ ഒരു ശതമാനത്തോളം മുന്നേറി നേട്ടമുണ്ടാക്കി.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications