ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. ബാങ്ക്, എഫ്എംസിജി, ഐടി ഓഹരികളാണ് ഇന്നത്തെ നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചത്. സെൻസെക്സ് 494.99 പോയിൻറ് അഥവാ 1.09 ശതമാനം ഉയർന്ന് 46103.50 ൽ എത്തി. നിഫ്റ്റി 136.10 പോയിന്റ് അഥവാ 1.02 ശതമാനം ഉയർന്ന് 13529.10 ൽ എത്തി. 1604 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 1103 ഓഹരികൾ ഇടിഞ്ഞു. 133 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, ഐഒസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഹിൻഡാൽകോ, ശ്രീ സിമൻറ്സ്, അൾട്രാടെക് സിമൻറ്, വിപ്രോ, ഗ്രാസിം എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്. മേഖല സൂചികകളിൽ നിഫ്റ്റി ബാങ്ക് സൂചിക 1.5 ശതമാനം ഉയർന്നപ്പോൾ മെറ്റൽ, പിഎസ്‌യു ബാങ്ക് സൂചികകൾ താഴ്ന്നു. ബിഎസ്‌ഇ മിഡ്‌ക്യാപ്പും സ്‌മോൾകാപ്പും ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു.
ആഗോളതലത്തിൽ, കൊവിഡ്-19 വാക്സിനുകളെക്കുറിച്ചുള്ള പോസിറ്റീവ് വാർത്തകൾ വന്നതോടെ വിപണികളിലും നേട്ടങ്ങൾ കണ്ടു തുടങ്ങി. ആഗോള സൂചകങ്ങളെ തുടർന്നാണ് ഇന്ന് ആഭ്യന്തര വിപണിയിലും നേട്ടം രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയിൽ നിഫ്റ്റി രണ്ട് ശതമാനം നേട്ടം കൈവരിച്ചിരുന്നു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
