കടുത്ത ചാഞ്ചാട്ടം; നേട്ടത്തില്‍ നിന്നും കൂപ്പുകുത്തി; സെന്‍സെക്‌സില്‍ 750 പോയിന്റ് തകർച്ച

തുടര്‍ച്ചയായ മൂന്നാം ആഴ്ചയും നഷ്ടത്തോടെ വിപണിയിലെ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 204 പോയിന്റ് നഷ്ടത്തില്‍ 17,196-ലും സെന്‍സെക്‌സ് 764 പോയിന്റ് ഇടിഞ്ഞ് 57,696-ലും ക്ലോസ് ചെയ്തു. ബാങ്ക്- നിഫ്റ്റി 311 പോയിന്റ് ഇറങ്ങി 36,197-ലും വ്യാപാരം അവസാനിപ്പിച്ചു. നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും ഉച്ചയ്ക്കു ശേഷം നഷ്ടം നേരിട്ട് നിര്‍ണായക നിലവാരങ്ങള്‍ക്ക് താഴെയാണ് ഈയാഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചത്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തത് വിപണിയെ പ്രതികൂലമായി സ്വാധനിച്ചു. കൂടാതെ മുന്‍നിര ഓഹരികളുടെ മോശം പ്രകടനവും വിപണിയെ പിന്നോട്ടടിച്ചു.

നിര്‍ണായകം

നിര്‍ണായകം

ഇന്നലെ ദിവസത്തെ ഉയര്‍ന്ന നിലവാരങ്ങളിലാണ് സൂചികകള്‍ ക്ലോസ് ചെയ്തതെങ്കില്‍ ഇന്ന് നേരെ വിപരീതമായി ദിവസത്തെ താഴ്ന്ന നിലവാരത്തിനു സമീപമാണ് ക്ലോസ് ചെയ്തത്. ആഴ്ചയവസാനത്തെ അവധികളുടെ ഇടവേള മുന്നില്‍ക്കണ്ടുള്ള ലാഭമെടുപ്പും ആഗോള വിപണിയില്‍ നിന്നുളള പിന്തുണക്കുറവും വ്യപാരത്തിന്റെ ആദ്യ പകുതിയില്‍ ലഭിച്ച നേട്ടം നഷ്ടമാക്കാനിടയായി. കാപ്പിറ്റല്‍ ഗുഡ്‌സ് വിഭാഗങ്ങളിലെ ഒഴികെയുള്ള ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. കൂടാതെ, ധനകാര്യ, വാഹന, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികളും ഇന്‍ഡക്‌സ് ഹെവി വെയിറ്റ് സ്റ്റോക്കായ റിലയന്‍സും വീണതും സൂചികകള്‍ക്ക് തിരിച്ചടിയായി.

മാര്‍ക്കറ്റ് മൂവ്മെന്റ്

മാര്‍ക്കറ്റ് മൂവ്മെന്റ്

ഇന്നലത്തെ വ്യാപാര ദിനത്തെ അനുസ്മരിപ്പിക്കും വിധം വെളളിയാഴ്ചയിലെ വ്യാപാരത്തിനും മികച്ച തുടക്കം തന്നെയാണ് ലഭിച്ചത്. ആദ്യ നിമിഷങ്ങളില്‍ തന്നെ നിഫ്റ്റിയില്‍ 85 പോയിന്റ ഉയര്‍ന്ന് 17,489-ലും സെന്‍സെക്സ് 300-ഓളം പോയിന്റ് ഉയര്‍ന്ന് 58,757-ലും എത്തി ഇന്നത്തെ ഉയര്‍ന്ന നിലവാരം കുറിച്ചു. എന്നാല്‍ ആദ്യ അര മണിക്കൂര്‍ പിന്നിടുമ്പോഴേക്കും നിഫ്റ്റി 17,400 നിലവാരത്തിനു താഴേക്ക് തെന്നിനീങ്ങി. എങ്കിലും 12 മണിവരെ 17,400 നിലവാരങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ നിഫ്റ്റി പരമാവധി ശ്രമിച്ചു. എന്നാല്‍ വില്‍പ്പന സമ്മര്‍ദവും ആഴ്ചയവസാനത്തെ അവധികളുടെ ഇടവേള മുന്നില്‍ക്കണ്ടുള്ള ലാഭമെടുപ്പും സൂചികകളെ ക്രമാനുഗതമായ താഴേക്കു വലിച്ചു. ഇന്ന് നിഫ്റ്റിയില്‍ 17,180-ഉം സെന്‍സെക്സില്‍ 57,640-ഉം താഴ്ന്ന നിലവാരമായി രേഖപ്പെടുത്തി.

ബാങ്ക്-നിഫ്റ്റി

ബാങ്ക്-നിഫ്റ്റി

ചുരുക്കം ചില ബാങ്കുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയുള്ള പ്രധാന ബാങ്കുകളുടെ ഓഹരികളെല്ലാം നഷ്ടത്തിലാണ് ഇന്ന് വ്യപാരം അവസാനിപ്പിച്ചത്. ഇന്‍ഡക്‌സ് ഹെവിവെയിറ്റ് സ്‌റ്റോക്ക് കൂടിയായ കൊട്ടക് മഹീന്ദ്ര ബാങ്ക് 2.5 ശതമാനത്തോളം വീണത് ബാങ്ക്- നിഫ്റ്റിയെ പ്രതികൂലമായി ബാധിച്ചു. ഇന്നലെ അവസാനിപ്പിച്ച അതേ നിലവാരത്തില്‍ നിന്നും തന്നെയാണ് ബാങ്ക്- നിഫ്റ്റി ഇന്ന് വ്യാപാരം പുരനാരംഭിച്ചത്. തുടര്‍ന്ന് ആദ്യ മിനിറ്റുകളില്‍ മുന്നേറുകയാണന്ന പ്രതീതി സൃഷ്ടിക്കും വിധം 300-ലേറെ പോയിന്റ് ഉയര്‍ന്ന് വെള്ളിയാഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 36,844-ല്‍ തൊട്ടു. പിന്നീട് പ്രധാന സൂചികകളായ നിഫ്്റ്റിയുടേയും സെന്‍സെക്‌സിന്റേയും ചുവട് പിടിച്ച് ബാങ്ക്- നിഫ്റ്റിയും ക്രമാനുഗതമായി ഇറങ്ങുകയായിരുന്നു. ഒടുവില്‍ 311 പോയിന്റ നഷ്ടത്തില്‍ 36,197-ലാണ് ഈയാഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചത്.

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,072 ഓഹരികളില്‍ 1,,074 ഓഹരികളില്‍ വില വര്‍ധനവും 924 ഓഹരികളില്‍ വിലയിടിവും രേഖപ്പെടുത്തി. അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 1.16 ആയിരുന്നു. സ്‌മോള്‍ കാപ് വിഭാഗത്തിലെ ഓഹരികള്‍ നേട്ടം നിലനിര്‍ത്തിയതാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ ഒന്നിന് മുകളില്‍ നില്‍ക്കാന്‍ കാരണം. അതേസമയം, നിഫ്റ്റിയിലെ 50 ഓഹരികളില്‍ 12 എണ്ണം നേട്ടം നിലനിര്‍ത്തിയപ്പോള്‍, 38 കമ്പനികളുടെ ഓഹരികള്‍ നഷ്ടം നേരിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്. പ്രധാനമായും ധനകാര്യ, വാഹന, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികളാണ് തരിച്ചടി നേരിട്ടത്.

പ്രമുഖ ഓഹരികളുടെ പ്രകടനം

പ്രമുഖ ഓഹരികളുടെ പ്രകടനം

>> നഷ്ടം നേരിട്ടവ: പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ ഓഹരികള്‍ 3 ശതമാനത്തിലേറെ താഴ്ന്നു. ഇന്‍ഡ്ക്‌സ് ഹെവി വെയിറ്റ് സ്‌റ്റോക്കുകളായ റിലയന്‍സ്, കൊട്ടക് മഹീന്ദ്ര എന്നിവയും ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹിന്ദ്ര, എച്ച്ഡിഎഫ്‌സി ലൈഫ്, മാരുതി സുസൂക്കി എന്നിവ രണ്ടു ശതമാനത്തിലേറ നഷ്ടം രേഖപ്പെടുത്തി. എസ്ബിഐ ലൈഫ്, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, ഐടിസി എന്നിവയും ഒരു ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി.
>> നേട്ടം ലഭിച്ചവ: ബിപിസിഎള്‍, യുപിഎല്‍, ഒഎന്‍ജിസി, ഐഒസി എന്നിവയുടെ ഓഹരികളില്‍ ഒരു ശതമാനത്തിലധികവും ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ലാര്‍സണ്‍, കോള്‍ ഇന്ത്യ എന്നിവയുടെ ഓഹരികള്‍ നേരിയ നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.
>> അതേസമയം, ആവശ്യത്തിന് നിക്ഷേപകരെ കിട്ടാത്തതിനെ തുടര്‍ന്ന് സ്റ്റാര്‍ ഹെല്‍ത്ത് ഐപിഒയില്‍ സമാഹരിക്കാനുദ്ദേശിച്ച തുക കുറച്ചു. സമയം നീട്ടിയിട്ടും 79 ശതമാനം ഓഹരികള്‍ക്കു മാത്രമാണ് അപേക്ഷ ലഭിച്ചത്. ഇതോടെയാണ് ഓഫര്‍ ഫോര്‍ സെയില്‍ വഴിയുള്ള ഓഹരി വില്പനയുടെ ഒരുഭാഗം സ്റ്റാര്‍ ഹെല്‍ത്തിന് കുറയ്ക്കേണ്ടി വന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X