തുടര്‍ച്ചയായ നാലാം ദിവസവും വിപണികള്‍ നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. നേരിയ വര്‍ധനവ് മാത്രമാണ് പ്രധാന സൂചികകളില്‍ രേഖപ്പെടുത്തിയതെങ്കിലും വിപണിയുടെ പെതുവികാരം ബുള്ളുകള്ക്കൊപ്പമായിരുന്നു. ഫാര്‍മ, ബാങ്കിംഗ്, റിയാല്‍റ്റി, മെറ്റല്‍ ഓഹരികളില്‍ നിക്ഷേപ താത്പര്യം പ്രകടമായിരുന്നു. ദുര്‍ബല ആഗോള ഘടകങ്ങളും രണ്ട് ദിവസത്തെ ഇടവേള കണക്കാക്കിയുള്ള ജാഗ്രതയുമാണ് സൂചികകളെ തടഞ്ഞു നിര്‍ത്തിയത്.
ഒടുവില്‍ എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി 35 പോയിന്റ് ഉയര്‍ന്ന് 16,630-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്സ് 86 പോയിന്റ് വര്‍ധിച്ച് 55,550-ലും വെള്ളിയാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കി. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 71 പോയിന്റ് നേട്ടത്തില്‍ 34,546-ലും ക്ലോസ് ചെയ്തു. നിഫ്റ്റിയുടെ ഓപ്പണിങ് 68 പോയിന്റ് നഷ്ടത്തോടെ 16,529-ലായിരുന്നു. സൂചികയുടെ ഇന്നത്തെ ഉയര്‍ന്ന നിലവാരം 16,694-ലും താഴ്ന്ന നിലവാരം 16,470-ലും രേഖപ്പെടുത്തി. അതായത് നിഫ്റ്റിയുടെ ഇന്നത്തെ റേഞ്ച്, കഴിഞ്ഞ ദിവസത്തെ ഉയര്‍ന്ന, താഴ്ന്ന നിലവാരങ്ങള്ക്കുള്ളിലാണ്.
ഓട്ടോ, ഐടി വിഭാഗങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍ എന്‍എസ്ഇയിലെ ഓഹരി സൂചികകളെല്ലാം ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2 ശതമാനത്തിലേറെ കുതിച്ചുയര്‍ന്ന ഫാര്‍മ, ഹെല്‍ത്ത്കെയര്‍ സൂചികകളാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. പൊതു മേഖലാ ബാങ്കുകളുടേയും ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകളും ഒരു ശതമാനത്തോളം മുന്നേറി. ബാങ്ക് നിഫ്റ്റിയും നേരിയ നേട്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. മെറ്റല്‍, റിയാല്‍റ്റി സൂചികളും 0.5 ശതമാനത്തോളം മുന്നേറി. ഇതിനിടെ, മിഡ് കാപ്-100 സൂചിക 0.61 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 0.91 ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് രേഖപ്പെടുത്തുന്ന വിക്സ് (VIX) നിരക്കുകള്‍ ഒരു ശതമാനത്തോളം താഴ്ന്ന് 25.35-ലേക്കെത്തി. വിക്സ് നിരക്കുകള്‍ 22 നിലവാരത്തിന് താഴേക്കെത്തിയാല്‍ വിപണിയിലെ ചാഞ്ചാട്ടത്തിന് ശമനമുണ്ടാകും. ഇതിനിടെ, എന്‍എസ്ഇയിലെ 42 ഓഹരികള്‍ ഇന്ന് ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം രെഖപ്പെടുത്തി. 15 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്കും വീണു. അതേസമയം, 189 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 44 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.
എന്‍എസ്ഇയില്‍ വെള്ളിയാഴ്ച വ്യാപാരം ചെയ്യപ്പെട്ട ആകെ 2,106 ഓഹരികളില്‍ 1,269 എണ്ണവും നേട്ടത്തോടെ ക്ലോസ് ചെയ്തു. 782 ഓഹരികളാണ് നഷ്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. 55 ഓഹരികളില്‍ മാറ്റമൊന്നുമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. ഇന്നത്തെ, അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 1.62-ലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 2.33 ആയിരുന്നു. എങ്കിലും പൊതുവേ മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം ഓഹരികളില്‍ നിക്ഷേപ താത്പര്യം ഉണ്ടായതാണ് എഡി റേഷ്യോ 1.50-ന് മുകളില്‍ നില്ക്കാന് കാരണം.
- നേട്ടം:- നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 28 എണ്ണം വെള്ളിയാഴ്ച നേട്ടത്തോടെ ക്ലോസ് ചെയ്തു. 6 ശതമാനത്തോളം മുന്നേറിയ സിപ്ല ഓഹരികളാണ് നേട്ടത്തില്‍ മുന്നിലെത്തിയത്. ബിപിസില്‍ 4.07%, സണ്‍ ഫാര്‍മ 3.67%, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ 2.62%, ഐഒസി 2.19%, ഡോ റെഡ്ഡി 2.12% പവര്‍ ഗ്രിഡ് 1.8%, കോള്‍ ഇന്ത്യ 1.65%, ഐടിസി 1.27%, ടൈറ്റന് 1.02% നേട്ടത്തിലും വ്യാപാരം പൂര്‍ത്തിയാക്കി.
- നഷ്ടം:- നിഫ്റ്റി സൂചികയിലെ 22 ഓഹരികള്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. നെസ്ലെ ഇന്ത്യ, മാരുതി, ടാറ്റ കണ്‍സ്യൂമര്‍ ഓഹരികള്‍ ഒരു ശതമാനത്തിലേറെ ഇടിഞ്ഞു. ഹിന്‍ഡാല്‍കോ, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ പ്രധാന ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
