'ബെല്ലും ബ്രേക്കുമില്ലാതെ' ഇന്ത്യന്‍ ഓഹരി വിപണി കുതിക്കുകയാണ്. കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങള്‍ കൊണ്ട് ഗംഭീരമായ കുതിപ്പ് സൂചികകള്‍ നടത്തിക്കഴിഞ്ഞു. ഇതേസമയം, ഇന്ത്യന്‍ വിപണിയുടെ കുതിപ്പില്‍ നല്ലൊരു 'ക്രെഡിറ്റ്' അമേരിക്കന്‍ മാര്‍ക്കറ്റുകള്‍ക്ക് കൊടുക്കണം.
2023 മാര്‍ച്ച് 28 -ന് 39,567 പോയിന്റ് നിലയില്‍ തിരശ്ശീലയിട്ട ബാങ്ക് നിഫ്റ്റി സൂചിക ഒരാഴ്ച്ച കൊണ്ട് 1,474 പോയിന്റാണ് കയ്യടക്കിയത്. ഏപ്രില്‍ 6 -ന് അവസാന മണി മുഴങ്ങുമ്പോള്‍ നിഫ്റ്റി ബാങ്ക് 41,000 പോയിന്റ് നിലവാരം ആധികാരികമായി പിന്നിട്ടു. അഞ്ച് ദിവസം കൊണ്ട് 3.7 ശതമാനം ഉയര്‍ച്ച ബാങ്ക് നിഫ്റ്റി പറഞ്ഞുവെയ്ക്കുന്നുണ്ട്.

40,200 പോയിന്റ് തൊടാനായിരിക്കും സൂചികയുടെ അടുത്ത ശ്രമം. ഈ ലക്ഷ്യം ഭേദിച്ചാല്‍ ലോംഗ് പൊസിഷനുകള്‍ എടുത്തുവെച്ചിട്ടുള്ള ട്രേഡര്‍മാര്‍ ഗൗരവമായ ലാഭമായിരിക്കും കാണുക.
നിലവില്‍ ട്രെന്‍ഡ് പോസിറ്റീവാണ്. ട്രെന്‍ഡ് മാറ്റത്തിനുള്ള യാതൊരു സൂചനയും ഇതുവരെ രൂപംകൊണ്ടിട്ടില്ല. അതുകൊണ്ട് മുന്നോട്ടുള്ള ദിവസങ്ങളില്‍ പോസിറ്റീവ് ട്രെന്‍ഡ് പ്രതീക്ഷിക്കാം.
ഇതേസമയം, ഇപ്പോഴത്തെ മാര്‍ക്കറ്റ് നിലവാരം അടിസ്ഥാനമാക്കി പുതിയ ലോംഗ് പൊസിഷനുകള്‍ എടുക്കുന്നതില്‍ നിന്ന് ട്രേഡര്‍മാര്‍ വിട്ടുനില്‍ക്കുന്നതാണ് ബുദ്ധി. ട്രെന്‍ഡ് ബുള്ളിഷാണെന്നിരിക്കെ ലോംഗ് പൊസിഷന്‍ എടുക്കരുതെന്ന് പറയുന്നതിലെ ന്യായം എന്തെന്നല്ലേ? റിസ്ക് മാനേജ്മെന്റ് മുന്‍നിര്‍ത്തിയാണിത്.
പ്രതിദിന ചാര്‍ട്ടില്‍ അടുത്തെങ്ങും സൂചികയ്ക്ക് പിന്തുണയില്ല. മുകളിലേക്ക് പോയാല്‍ 40,200 -ലാണ് ബാങ്ക് നിഫ്റ്റി പുതിയ ഇടത്താവളം കണ്ടെത്താന്‍ ശ്രമിക്കുക. ഇപ്പോഴത്തെ ചിത്രം നോക്കുമ്പോള്‍ 800 പോയിന്റ് ദൂരം സൂചികയ്ക്ക് ഇനിയും താണ്ടാനുണ്ട്. അതുകൊണ്ട് ലോംഗ് പൊസിഷന്‍ എടുക്കാന്‍ ഒരുങ്ങുന്നവര്‍ തിരുത്തലിന് വേണ്ടി കാത്തിരിക്കാം.
മുന്നോട്ട് സൂചികയില്‍ ലാഭമെടുപ്പിനുള്ള സാധ്യത കൂടുതലാണ്. കാരണം തുടരെ അഞ്ച് ദിനം നിഫ്റ്റി ബാങ്ക് വലിയ നേട്ടത്തിലാണ് കാലുവെച്ചത്. വ്യാഴാഴ്ച്ച ലാഭമെടുപ്പ് നടക്കുകയുമുണ്ടായി. ദിവസ വ്യാപാരത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്നും 230 പോയിന്റ് ചോര്‍ന്നാണ് നിഫ്റ്റി ബാങ്ക് വ്യാഴാഴ്ച്ച ഇടപാടുകള്‍ അവസാനിപ്പിച്ചത്. വരും ദിവസങ്ങളിലും ലാഭമെടുപ്പ് പ്രതീക്ഷിക്കാം.
മാത്രമല്ല, 2023 മാര്‍ച്ച് 10 -ലെ ഗ്യാപ്പ് ഡൗണിന് ശേഷമുണ്ടായ തകര്‍ച്ച തിരിച്ചുപിടിക്കാന്‍ ബാങ്ക് നിഫ്റ്റിക്ക് കഴിഞ്ഞിട്ടുണ്ട്. 'ഗ്യാപ്പ് ക്ലോസ്' ചെയ്ത പശ്ചാത്തലവും ലാഭമെടുപ്പിനുള്ള സാധുത പറഞ്ഞുവെയ്ക്കുന്നു.

എന്തായാലും ട്രെന്‍ഡ് ശക്തമാണ്. 41,600-41,700 വരെ എത്താനുള്ള കരുത്ത് ബാങ്ക് നിഫ്റ്റിക്ക് ഇപ്പോഴുണ്ട്. ഈ മേഖലയില്‍ ഗൗരവമായ പ്രതിരോധം സൂചിക നേരിടും. ഷോര്‍ട്ട് പൊസിഷനുകള്‍ എടുക്കാനുള്ള അവസരവും ഈ മേഖലയിലാകും രൂപംകൊള്ളുക.
മറ്റൊരു കാര്യം കൂടി പ്രത്യേകം പരാമര്‍ശിക്കണം. സമീപകാലത്തെ റാലി തുടങ്ങിയതിന് ശേഷം മുന്‍ദിവസത്തെ താഴ്ന്ന നിലവാരം തകര്‍ക്കാന്‍ സൂചിക ഒരിക്കല്‍പ്പോലും ശ്രമിച്ചിട്ടില്ല. അതുകൊണ്ട് മുന്‍ദിവസത്തെ താഴ്ന്ന നിലവാരം തകരുന്ന സാഹചര്യമുണ്ടായാല്‍ ഹ്രസ്വകാല തിരുത്തല്‍ സൂചികയില്‍ പ്രതീക്ഷിക്കാം. ഈ അവസരത്തില്‍ വേണം ട്രേഡര്‍മാര്‍ ഷോര്‍ട്ട് പൊസിഷനുകള്‍ എടുക്കാന്‍. ഇപ്പോഴത്തെ റാലിയുടെ ഏറ്റവും ഉയര്‍ന്ന നിലവാരമായിരിക്കണം ഷോര്‍ട്ട് പൊസിഷനുകളുടെ സ്റ്റോപ്പ് ലോസ് (41,274 പോയിന്റ്).

Image Source: Investing.com
എന്തായാലും ബാങ്ക് നിഫ്റ്റി ശക്തമായ പോസിറ്റീവ് ട്രെന്‍ഡാണ് നിലവില്‍ അറിയിക്കുന്നത്. 41,600-41,700 നിലവാരം പിടിക്കാന്‍ സൂചിക കൊണ്ടുപിടിച്ച ശ്രമം നടത്തും. ഇതേസമയം, തുടരെ അഞ്ച് ദിവസം ഉയരുകയും 'ഗ്യാപ്പ് ക്ലോസ്' ചെയ്യുകയും ചെയ്ത പശ്ചാത്തലത്തില്‍ പൊസിഷനുകള്‍ ഹോള്‍ഡ് ചെയ്യുന്നവര്‍ക്ക് ലാഭമെടുപ്പിനെ കുറിച്ച് ചിന്തിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
