ആഭ്യന്തര ഓഹരി വിപണി ഈ ആഴ്ച ആദ്യമായി നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 271.02 പോയിൻറ് അഥവാ 0.66 ശതമാനം ഉയർന്ന് 41,386.40 എന്ന നിലയിലെത്തി. നിഫ്റ്റി 73 പോയിൻറ് അഥവാ 0.60 ശതമാനം ഉയർന്ന് 12,179.90ൽ ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്‌ക്യാപ് സൂചിക 1.42 ശതമാനം ഉയർന്നു. ബാങ്കിംഗ് ഗേജ്, നിഫ്റ്റി ബാങ്ക് 303 പോയിൻറ് മുന്നിലെത്തി.
ഓട്ടോ, റിയൽറ്റി ഓഹരികളിലെ നേട്ടമാണ് ഇന്ന് വിപണിയെ ഉയർത്തിയത്. യെസ് ബാങ്ക്, ഇന്ത്യൻ ഓയിൽ, ഗെയ്ൽ, ലാർസൻ ട്യൂബ്രോ, ബിപിസിഎൽ എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 2.74 ശതമാനത്തിനും 6.63 ശതമാനത്തിനും ഇടയിലാണ് നേട്ടം കൈവരിച്ചത്. ഇൻഫോസിസ്, ലാർസൻ, ട്യൂബ്രോ, ഐസിഐസിഐ ബാങ്ക് എന്നിവയാണ് സെൻസെക്‌സിന്റെ നേട്ടങ്ങളിൽ പ്രധാന പങ്കുവഹിച്ചത്.

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ (എൻഎസ്‌ഇ) 11 മേഖല സൂചികകളിൽ പത്ത് എണ്ണം ഉയർന്ന നിലയിലായിരുന്നു. നിഫ്റ്റി റിയൽറ്റി സൂചിക 2.10 ശതമാനം ഉയർന്നു. ലാർസൻ, ടൂബ്രോ മൂന്ന് ശതമാനം നേട്ടമുണ്ടാക്കി. പ്രതീക്ഷിച്ചതിലും കുറഞ്ഞ ക്യു 3 വരുമാനം രേഖപ്പെടുത്തിയ ശേഷം പിഎൻബി ഹൌസിംഗ് ഓഹരികൾ 7 ശതമാനം ഇടിഞ്ഞു.
സെൻസെക്സിൽ 1,454 ഓഹരികൾ നേട്ടം കൈവരിക്കുകയും 1,069 ഓഹരികൾ ബിഎസ്‌ഇയിൽ നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. എൻഎസ്‌ഇയിൽ 1,077 ഓഹരികൾ മുന്നേറിയപ്പോൾ 728 ഓഹരികൾ ഇടിഞ്ഞു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
