വിപണി 'ഫുള്‍ ഫോമില്‍'; ശക്തമായ ബുള്ളിഷ് കാന്‍ഡില്‍ മുറുക്കെപ്പിടിച്ച് നിഫ്റ്റി — ഇനിയെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എത്രകാലം കൂടിയിട്ടാണ് മാര്‍ക്കറ്റില്‍ ഇങ്ങനെയൊരു കയറ്റം കണ്ടത്? ചൊവാഴ്ച്ച സെന്‍സെക്‌സും നിഫ്റ്റിയും തിരശ്ശീലയിടുമ്പോള്‍ നിക്ഷേപകര്‍ ആവേശത്തിലാണ്. മെറ്റല്‍, ഓട്ടോ, ബാങ്കിങ് മേഖലകളിലെ ശക്തമായ വാങ്ങലുകള്‍ അടിസ്ഥാനപ്പെടുത്തി 'ഫുള്‍ ഫോമിലാണ്' വിപണി. നിഫ്റ്റിയില്‍ 2.6 ശതമാനം നേട്ടം കാണാം; 16,259.30 പോയിന്റ് നിലയില്‍ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

ബുള്ളിഷ് കാൻഡിൽ

രാവിലെ ആഗോള വിപണികളിലെ സമ്മിശ്ര പ്രതികരണം കണ്ടുകൊണ്ടാണ് നിഫ്റ്റി ഇടപാടുകള്‍ തുടങ്ങിയത്. 15,912.60 എന്ന നിലയില്‍ തുടക്കമിട്ട സൂചിക ദിനം പുരോഗമിച്ചതോടെ അടിവെച്ച് കയറാന്‍ തുടങ്ങി. അവസാന മണി മുഴങ്ങുമ്പോള്‍ 16,200 -ന് മുകളില്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് നിഫ്റ്റി നിലകൊണ്ടത്. പ്രതിദിന ചാര്‍ട്ടില്‍ ശക്തമായ ബുള്ളിഷ് കാന്‍ഡില്‍ ഘടന സൂചിക മുറുക്കെപ്പിടിക്കുന്നുണ്ട്.

ടെക്നിക്കൽ ചിത്രം

വിപണി ഇനിയും കയറുമോ? ചൊവാഴ്ച്ചത്തെ മിന്നും പ്രകടനം കണ്ട് നിക്ഷേപകര്‍ ചോദിക്കുകയാണ്. ടെക്‌നിക്കല്‍ ചിത്രം പരിശോധിച്ചാല്‍ 16,161 സോണിന് മുകളില്‍ തുടര്‍ന്നെങ്കില്‍ മാത്രമേ 16,500-16,666 പോയിന്റ് നിലയിലേക്ക് മുന്നേറാന്‍ സൂചികയ്ക്ക് കഴിയുകയുള്ളൂ. ഈ അവസരത്തില്‍ സപ്പോര്‍ട്ട് സോണുകള്‍ 16,161 -ലും 16,061 -ലും രൂപംകൊള്ളും. വിഷയത്തില്‍ ചാര്‍ട്ട്‌വ്യൂഇന്ത്യയുടെ സ്ഥാപകനും ചീഫ് മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റുമായ മസര്‍ മുഹമ്മദ് അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്.

Also Read: പൊറിഞ്ചുവിന്റെ മള്‍ട്ടിബാഗര്‍ ഓഹരി വീണ്ടും അപ്പര്‍ സര്‍ക്യൂട്ടില്‍; അപ്രതീക്ഷിത കുതിപ്പിന്റെ കാരണം?Also Read: പൊറിഞ്ചുവിന്റെ മള്‍ട്ടിബാഗര്‍ ഓഹരി വീണ്ടും അപ്പര്‍ സര്‍ക്യൂട്ടില്‍; അപ്രതീക്ഷിത കുതിപ്പിന്റെ കാരണം?

 
സ്റ്റോപ്പ് ലോസ്

'15,900 -ത്തിന് മുകളില്‍ കഴിയുന്നിടത്തോളം നിഫ്റ്റി സൂചികയിലെ ഹ്രസ്വകാല ട്രെന്‍ഡ് പോസിറ്റീവായി തുടരും. എന്നാല്‍ 15,900 -ത്തിന് താഴെ ക്ലോസ് ചെയ്യുന്നപക്ഷം മൊമന്റം സൂചകങ്ങള്‍ ദുര്‍ബലമാവും. മാര്‍ക്കറ്റ് വീണ്ടും നഷ്ടങ്ങളിലേക്ക് തിരിയും. എന്തായാലും മുന്നോട്ടുള്ള വീഴ്ച്ചകള്‍ ഓഹരികള്‍ വാങ്ങാനുള്ള അവസരമായാണ് കാണപ്പെടുന്നത്. 15,900 -ത്തിന് താഴെയാണ് ടെക്‌നിക്കല്‍ സ്റ്റോപ്പ് ലോസ് ലെവലുകള്‍', മസര്‍ മുഹമ്മദ് പറയുന്നു.

ചാഞ്ചാട്ടം

'ഉയര്‍ന്ന നിലയില്‍ നിന്നും ചാഞ്ചാട്ടം താഴേക്കിറങ്ങി. കാളകളുടെ തിരിച്ചുവരവിന് ഇതു കാരണമായിട്ടുണ്ട്. ചാഞ്ചാട്ടം ഇനിയും കുറയണം. 17-18 സോണുകളിലേക്ക് ചാഞ്ചാട്ടം ക്രമപ്പെട്ടാല്‍ മാത്രമേ വിപണി പൂര്‍ണമായി സ്ഥിരത കൈവരിക്കുകയുള്ളൂ', മോത്തിലാല്‍ ഒസ്വാള്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസിന്റെ വൈസ് പ്രസിഡന്റും ഡെറ്റിവേറ്റീവ്‌സ് അനലിസ്റ്റുമായ ചന്ദന്‍ തപാരിയ സൂചിപ്പിക്കുന്നു. വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യാ വിക്‌സ് സൂചിക 24.52 -ല്‍ നിന്നും 22.74 എന്ന നിലയിലേക്കാണ് ചൊവാഴ്ച്ച സാവധാനം കുറഞ്ഞത്.

Also Read: എല്‍ഐസിയില്‍ നിക്ഷേപകര്‍ക്ക് നഷ്ടം 42,500 കോടി! ഓഹരി ഇനി വാങ്ങണോ ഒഴിവാക്കണോ?Also Read: എല്‍ഐസിയില്‍ നിക്ഷേപകര്‍ക്ക് നഷ്ടം 42,500 കോടി! ഓഹരി ഇനി വാങ്ങണോ ഒഴിവാക്കണോ?

 
ബാങ്ക് സൂചിക

ബാങ്ക് സൂചിക

ചൊവാഴ്ച്ച പോസിറ്റീവ് മേഖലയിലാണ് ബാങ്ക് നിഫ്റ്റി കാലുറപ്പിച്ചത്. നേട്ടത്തില്‍ തുടങ്ങിയ സൂചിക വിശാല വിപണിക്ക് അനുസൃതമായി സെഷനിലുടനീളം ഏകപക്ഷീയമായി നീങ്ങി. ഇന്നത്തെ വ്യാപാരത്തിനിടെ 34,366 എന്ന നില വരെയ്ക്കും ഉയരാന്‍ ബാങ്ക് നിഫ്റ്റിക്ക് കഴിഞ്ഞു. ഒടുവില്‍ 700 പോയിന്റിന് അരികെ നേട്ടത്തിലാണ് സൂചിക ഇടപാടുകള്‍ നിര്‍ത്തിയതും. പ്രതിദിന ചാര്‍ട്ടില്‍ ശക്തമായ ബുള്ളിഷ് കാന്‍ഡില്‍ ഘടന ബാങ്ക് നിഫ്റ്റി വരച്ചുകാട്ടുന്നുണ്ട്.

കയറ്റം

'ഇനി 34,250 -ന് മുകളില്‍ ബാങ്ക് നിഫ്റ്റി നിലകൊള്ളണം. എങ്കില്‍ മാത്രമേ 34,500-34,750 സോണിലേക്കുള്ള ഉയര്‍ച്ച സാധ്യമാവുകയുള്ളൂ. 34,000-33,666 സോണുകളില്‍ സപ്പോര്‍ട്ട് ലെവലുകള്‍ കാണാം', തപാരിയ പറയുന്നു.

വ്യക്തിഗത സ്റ്റോക്കുകള്‍ പരിശോധിച്ചാല്‍ ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, കോറോമാണ്ടല്‍, ടാറ്റ പവര്‍, ഒഎന്‍ജിസി, ടാറ്റ കെമിക്കല്‍സ്, എച്ച്എഎല്‍, ജിന്‍ഡാല്‍ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫൈനാന്‍ഷ്യല്‍, ടാറ്റ മോട്ടോര്‍സ്, ബാറ്റ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ഐടിസി, മാരുതി സുസുക്കി ഓഹരികളില്‍ പോസിറ്റീവ് സെറ്റപ്പാണ് ഒരുങ്ങുന്നത്. ഔറോബിന്ദോ ഫാര്‍മ, ലാല്‍ പാത്ത് ലാബ്‌സ് ഓഹരികളില്‍ ദുര്‍ബല ട്രെന്‍ഡും പിടിമുറുക്കുന്നു.

Also Read: ഈ ബാങ്കുകളിലെ സ്ഥിരം ഉപഭോക്താവാണോ; നേടാം സ്ഥിരം നിക്ഷേപത്തിന് ഉയര്‍ന്ന പലിശAlso Read: ഈ ബാങ്കുകളിലെ സ്ഥിരം ഉപഭോക്താവാണോ; നേടാം സ്ഥിരം നിക്ഷേപത്തിന് ഉയര്‍ന്ന പലിശ

 
കാരണങ്ങൾ

വിപണിയുടെ ഇന്നത്തെ ഉണര്‍ച്ചയ്ക്കുള്ള കാരണങ്ങള്‍ തേടുകയാണോ? അറിയാം ചുവടെ.

1. ഏഷ്യന്‍ വിപണികളിലെ ഉണര്‍വ് ഇന്ത്യന്‍ ഓഹരി വിപണിക്കും തുണയായി. ചൈനയില്‍ കോവിഡ് കേസുകള്‍ താരതമ്യേന കുറയുന്നതും ടെക്ക് കമ്പനികള്‍ക്ക് ചൈനീസ് ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുമെന്ന സൂചനയും ഏഷ്യന്‍ വിപണികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു.

2. ഡോളര്‍ സൂചിക ദുര്‍ബലമായതും വിപണിയുടെ നേട്ടത്തിനുള്ള കാരണമാണ്. യുഎസ് ബോണ്ട് വരുമാനവും ക്രമപ്പെട്ടിട്ടുണ്ട്.

3. എല്‍ഐസി ഐപിഒയില്‍ നിന്നും വലിയൊരു തുക റീഫണ്ടായി വിപണിയില്‍ തിരികെയെത്തിയതും ഇന്നത്തെ ഉണര്‍ച്ചയ്ക്കുള്ള ഘടകമാണ്.

4. റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ഐടിസി, ഇന്‍ഫോസിസ് എന്നീ 'ഹെവിവെയ്റ്റ്' ഓഹരികളില്‍ ശക്തമായ വാങ്ങലുകള്‍ സംഭവിച്ചതും വിപണിക്ക് തുണയായി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Nifty Closes Above 16,200; Forms Strong Bullish Candle On Daily Frame; What's Awaiting Markets Next?

Nifty Closes Above 16,200; Forms Strong Bullish Candle On Daily Frame; What's Awaiting Markets Next? Read in Malayalam.
Story first published: Tuesday, May 17, 2022, 18:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X