കാര്യമായ ചലനമുണ്ടായപ്പോൾ നിഫ്റ്റി റെക്കോർഡ് ഉയരമായ 15,436ലാണ് ക്ലോസ് ചെയ്തത്
മുംബൈ: ഓഹരി വിപണിയിൽ ഇന്ന് കാര്യമായ ചലനമുണ്ടായപ്പോൾ നിഫ്റ്റി റെക്കോർഡ് ഉയരമായ 15,436ലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 307.66 പോയന്റ് ഉയർന്ന് 51,422.88ലും ക്ലോസ് ചെയ്തു. ബിഎസ്ഇയിലെ 1394 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1674 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.
ആഗോള വിപണികളിലെ നേട്ടം അവസരമാക്കിയ നിഫ്റ്റി റെക്കോഡ് നേട്ടത്തിലെത്തിച്ചത്. ഇതോടൊപ്പം പ്രാദേശിക ഘടകങ്ങളും നിഫ്റ്റിയുടെ കുതിപ്പിന് കാരണമായി. അമേരിക്കയിലെ സാമ്പത്തിക ഉത്തേജകമാണ് പ്രധാനഘടകമായി ചൂണ്ടികാട്ടുന്നത്. ആറ് ലക്ഷംകോടി ഡോളറിന്റെ ഉത്തേജക പാക്കേജാണ് അമേരിക്കയിൽ പ്രഖ്യാപിച്ചത്. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി.

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതും സഹായകമായി. കഴിഞ്ഞ 24 മണിക്കൂറിൽ 1,86,364 കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 44 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന പ്രതിദിന നിരക്കാണിത്. കോവിഡ് നിരക്ക് താഴേക്ക് വരുന്നതായാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9 ശതമാനമാണ്. കഴിഞ്ഞ നാല് ദിവസവും പത്തിൽ താഴെയായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആഴ്ചയിലെ കണക്ക് പരിശോധിച്ചാൽ 10.42 ശതമാനമാണ്.
ഡൽഹി അടക്കമുള്ള നഗരങ്ങൾ ലോക്ക്ഡൗൺ അവസാനിപ്പിക്കുന്നതും വിപണിയിൽ നേട്ടത്തിന് കാരണമായി. മെയ് 31 മുതൽ അൺലോക്ക് പ്രക്രിയ ആരംഭിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ തിങ്കളാഴ്ച മുതൽ ആരംഭിക്കാം. ഫാക്ടറികളും തുറന്ന് പ്രവർത്തിക്കും. ലഫ്റ്റണന്റ് ഗവർണർ അനിൽ ബൈജാലിന്റെ നേതൃത്വത്തിൽ ചേർന്ന ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ഏപ്രിൽ 19 മുതലാണ് ഡൽഹിയിൽ സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വന്നത്.
റിലയൻസ്, ഗ്രാസിം, അദാനി പോർട്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സൺ ഫാർമ, ശ്രീ സിമെന്റ്‌സ്, ബജാജ് ഫിൻസർവ്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, ഐടി സൂചികകൾ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. നിഫ്റ്റി പൊതുമേഖല സൂചിക 0.7ശതമാനവും സ്വകാര്യ ബാങ്ക് സൂചിക 0.3ശതമാനവും ഉയർന്നു. ഫാർമ സൂചിക 1.2ശതമാനം നഷ്ടത്തിലായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
