ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് ഒരു ശതമാനത്തിലധികം ഇടിഞ്ഞു. സെൻസെക്സ് 599.64 പോയിൻറ് അഥവാ 1.48 ശതമാനം ഇടിഞ്ഞ് 39922.46 ൽ എത്തി. നിഫ്റ്റി 159.80 പോയിൻറ് അഥവാ 1.34 ശതമാനം ഇടിഞ്ഞ് 11729.60 ൽ എത്തി. ഏകദേശം 979 ഓഹരികൾ മുന്നേറി, 1606 ഓഹരികൾ ഇടിഞ്ഞു, 153 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
നേട്ടവും നഷ്ടവും
ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, അദാനി പോർട്സ് എന്നിവയ്ക്ക് നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ടു. ഭാരതി എയർടെൽ, യുപിഎൽ, എം ആൻഡ് എം, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്പ് എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത്. എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.7-0.9 ശതമാനം ഇടിഞ്ഞു.
നിഫ്റ്റി ബാങ്ക്
രൂപയുടെ മൂല്യത്തിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. മുൻനിര സൂചികകളിൽ ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത് നിഫ്റ്റി ബാങ്ക് ഓഹരികളാണ്. 2% ത്തിൽ കൂടുതൽ ഇടിവാണ് നിഫ്റ്റി ബാങ്ക് സൂചിക ഇന്ന് രേഖപ്പെടുത്തിയത്. സെൻസെക്സ്, നിഫ്റ്റി, മിഡ്‌ക്യാപ് സൂചിക 1% വീതം ഇടിഞ്ഞു. 43 നിഫ്റ്റി ഓഹരികൾ നഷ്ചത്തിൽ ക്ലോസ് ചെയ്തു. ഇൻഡസ് ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം. നിഫ്റ്റി ബാങ്ക് 537 പോയിൻറ് കുറഞ്ഞ് 24,233 ലും മിഡ്‌ക്യാപ് സൂചിക 170 പോയിൻറ് കുറഞ്ഞ് 17,048 ലും എത്തി.
ഓഹരികൾ
എസ്റ്റിമേറ്റിനേക്കാൾ മികച്ച വരുമാനം റിപ്പോർട്ടു ചെയ്തിട്ടും ഡോ. റെഡ്ഡീസ് ഓഹരിക8 3% ഇടിഞ്ഞു. ഭാരതി എയർടെൽ ഇന്ന് 3% ഉയർന്നു. ഇൻ-ലൈൻ വരുമാനം റിപ്പോർട്ട് ചെയ്തതിന് ശേഷം ടൈറ്റാൻ ഓഹരികൾ 1% ഇടിഞ്ഞു. എസ്റ്റിമേറ്റിനേക്കാൾ വളർച്ച റിപ്പോർട്ട് ചെയ്തതിന് ശേഷം മാരികോ ഓഹരികൾ 2% ഉയർന്നു. മികച്ച രണ്ടാം പാദ വരുമാനത്തെ തുടർന്ന് റൂട്ട് മൊബൈൽ 10% ഉയർന്നു. എയ്ഞ്ചൽ ബ്രോക്കിംഗ്, അദാനി ഗ്രീൻ, ഹാപ്പിയസ്റ്റ് മൈൻഡ്സ്, പിഡിസി ഫിനാൻസ് എന്നിവയാണ് മികച്ച മിഡ്ക്യാപ് നേട്ടക്കാർ. വേദാന്ത, അമര രാജ ബാറ്ററീസ്, ഡിഎൽഎഫ്, എച്ച്ഒഇസി എന്നിവയ്ക്കാണ് മിഡ്ക്യാപിൽ ഏറ്റവും കൂടുതൽ ഇടിവ് നേരിട്ടത്.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications