പുതിയ വാരം വിപണി എങ്ങോട്ട് ചലിക്കും? ബാങ്കിങ് മേഖലയിലെ പ്രതിസന്ധികള്‍ കാരണം അമേരിക്കന്‍ സൂചികകള്‍ അനിശ്ചിതത്വത്തില്‍ തുടരുമ്പോള്‍ ഇന്ത്യന്‍ വിപണിയുടെ ദിശയറിയാന്‍ കാത്തുനില്‍ക്കുകയാണ് ട്രേഡര്‍മാരും നിക്ഷേപകരും.
കഴിഞ്ഞ ഏഴുദിവസം തുടരെ കുറിച്ച 'ലോവര്‍ ലോ' ഫോര്‍മേഷനില്‍ നിന്നും പുറത്തുകടന്ന ആശ്വാസം മുഖ്യസൂചികയായ നിഫ്റ്റിക്കുണ്ട്.

വെള്ളിയാഴ്ച്ച വ്യാപാരം നിര്‍ത്തുമ്പോള്‍ പ്രതിദിന ചാര്‍ട്ടില്‍ നീളന്‍ കാലുള്ള ഡോജി കാന്‍ഡിലാണ് നിഫ്റ്റി വരച്ചുകാട്ടുന്നത്.
ഇനി 17,051 സോണ്‍ സൂചിക ആധികാരികമായി സംരക്ഷിച്ച് നിര്‍ത്തണം. എങ്കില്‍ മാത്രമേ 17,171-17,250 സോണുകളിലേക്ക് ചുവടുവെയ്ക്കാന്‍ നിഫ്റ്റിക്ക് കഴിയുകയുള്ളൂ. വീണ്ടുമൊരു തിരുത്തലിന് സാക്ഷ്യം വഹിക്കുമെങ്കില്‍ 16,950-16,800 നിലവാരം സൂചികയ്ക്ക് ഇടത്താവളമൊരുക്കും.
ഓപ്ഷന് ഡാറ്റ പരിശോധിക്കുമ്പോള്‍ 16,600-17,500 എന്ന വിശാലമായ ട്രേഡിങ് റേഞ്ചാണ് നിഫ്റ്റിയില്‍ പുതിയ വാരമൊരുങ്ങുന്നത്. 16,800-17,250 സോണിലായിരിക്കും നിഫ്റ്റിയുടെ ഏറിയ പങ്ക് ചലനവും.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ തുടരെ കുറിക്കപ്പെട്ട ഡോജി പാറ്റേണ്‍ അടിസ്ഥാനമാക്കി ഹ്രസ്വകാല ബോട്ടം ഫോര്മേഷന് നിഫ്റ്റി കണ്ടെത്തിയെന്നാണ് മാര്‍ക്കറ്റ് വിദഗ്ധരുടെ നിരീക്ഷണം. ഈ അവസരത്തില്‍ വിപണി വിദഗ്ധര്‍ പറയുന്നതെന്തെന്ന് ചുവടെ അറിയാം.

നാഗരാജ് ഷെട്ടി - ടെക്നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, എച്ച്ഡിഎഫ്സി സെക്യുരിറ്റീസ്
ഇപ്പോഴത്തെ നിലയില്‍ നിന്നും അടുത്ത പ്രതിരോധ മേഖല ലക്ഷ്യമിട്ട് നിഫ്റ്റി നീങ്ങാനാണ് സാധ്യത.
അതായത്, അടുത്തവാരം 17,300-17,350 നിലവാരത്തിലേക്ക് സൂചിക അടിവെച്ച് കയറും. മറുഭാഗത്ത് 16,950 മേഖലയില്‍ അടിയന്തര പിന്തുണ നിഫ്റ്റിക്കുണ്ട്.
ജതിന് ഗേഡിയ - ടെക്നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, ഷെയര്‍ഖാന്‍
ഇരുവശത്തേക്കും രൂക്ഷമായ ചാഞ്ചാട്ടം കുറിച്ചെങ്കിലും തുടരെ രണ്ടാം ദിനവും നേട്ടത്തിലാണ് നിഫ്റ്റി ഇടപാടുകള്‍ നിര്‍ത്തിയത്.
നിലവില്‍ 40 മണിക്കൂര്‍ അടിസ്ഥാനമാക്കിയ മൂവിങ് ആവറേജും അപ്പര്‍ ബോളിങ്ങര്‍ ബാന്‍ഡും സംയുക്തമായി 17,150-17,200 മേഖലയില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുന്നുണ്ട്.
അടുത്തിടെ 16,850 സോണില്‍ കുറിക്കപ്പെട്ട സ്വിങ് ലോ ഫോര്മേഷന് ഹ്രസ്വകാലാടിസ്ഥാനത്തില്‍ സൂചികയ്ക്ക് നിര്‍ണായക പിന്തുണയും സമര്‍പ്പിക്കും.
മുന്നോട്ടുള്ള ദിവസങ്ങളില്‍ മേല്‍പ്പറഞ്ഞ സോണുകളില്ക്കിടയില് നിഫ്റ്റി കണ്‍സോളിഡേറ്റ് ചെയ്യപ്പെടാനാണ് സാധ്യത കൂടുതല്‍.
ഇതേസമയം, പുള്‍ബാക്ക് റാലിയുടെ ശക്തി ചോര്‍ന്നിട്ടില്ല. വരുന്ന ആഴ്ച്ചകളില്‍ സൂചികയില്‍ പോസിറ്റീവ് ഊര്‍ജ്ജം രൂപപ്പെടാം.
രൂപക് ദേ - സീനിയര്‍ ടെക്നിക്കല്‍ അനലിസ്റ്റ്, എല്‍കെപി സെക്യുരിറ്റീസ്
പ്രതിദിന ചാര്‍ട്ടില്‍ ആദ്യം ഡോജി പാറ്റേണ്‍. പിന്നാലെ റിക്കവറി കാന്‍ഡില്‍. ബുള്ളിഷ് റിവേഴ്സലിനുള്ള സാധ്യതയാണ് ഇവിടെ കാണുന്നത്.
മുകളിലേക്കുള്ള ചിത്രത്തില്‍ 17,250 സോണ്‍ ആദ്യകടമ്പ തീര്‍ക്കും. ഈ സോണില്‍ നിന്നും കരടികള്‍ നിയന്ത്രണം ഏറ്റെടുക്കാം.
ഇതേസമയം, 17,250 മറികടക്കാന്‍ കഴിഞ്ഞാല്‍ 17,500-17,600 സോണ്‍ നിഫ്റ്റിക്ക് വിദൂരമല്ല. താഴെത്തട്ടില്‍ 16,950 സോണില്‍ സൂചിക ഇടത്താവളം കണ്ടെത്തും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മാരുതി സുസുക്കി ഓഹരി വാങ്ങാം, 29 ശതമാനം ലാഭം ഉറപ്പെന്ന് മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം അറിയാം

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്



Click it and Unblock the Notifications