ടെക്‌നിക്കല്‍ കാഴ്ച്ചപ്പാട്: നിഫ്റ്റിക്ക് 18,000 നിര്‍ണായകം; പുതിയ വാരം ബാങ്ക് നിഫ്റ്റി എങ്ങോട്ട്?

വെള്ളിയാഴ്ച്ച നഷ്ടത്തിലാണ് ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണിയിലെ കരിനിഴല്‍ മുഖ്യസൂചികകളായ സെന്‍സെക്‌സിലും നിഫ്റ്റിയിലും പ്രതിഫലിച്ചു.

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഇനിയും പലിശ നിരക്ക് കൂട്ടുമെന്ന ആശങ്ക വിപണികളിലെങ്ങും അലയടിക്കുന്നുണ്ട്. ആറാഴ്ച്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് യുഎസ് ഡോളര്‍ സൂചിക കാലെടുത്തുവെച്ചതും ഇതേകാരണത്താല്‍ത്തന്നെ.

ടെക്‌നിക്കല്‍ കാഴ്ച്ചപ്പാട്: നിഫ്റ്റിക്ക് 18,000 നിര്‍ണായകം; പുതിയ വാരം ബാങ്ക് നിഫ്റ്റി എങ്ങോട്ട്?

പ്രതിദിന ചാര്‍ട്ടില്‍ ചെറിയ ബെയറിഷ് കാന്‍ഡില്‍ കണ്ടുകൊണ്ടാണ് നിഫ്റ്റി വാരാന്ത്യം കുറിച്ചത്. മുകളിലേക്കും താഴേക്കും നീണ്ടു കിടക്കുന്ന അപ്പര്‍, ലോവര്‍ ഷാഡോ കാളകളും കരടികളും തമ്മിലെ വടംവലി പറഞ്ഞുവെയ്ക്കുന്നു. 50-ദിന എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജായ 17,964 -ന് താഴെയാണ് സൂചികയുടെ ഇപ്പോഴത്തെ നില്‍പ്പ്. ഇതേസമയം, 17,900 -ത്തില്‍ ശക്തമായ പിന്തുണ നിഫ്റ്റിക്കുണ്ട്.

പ്രതിവാര ചിത്രത്തില്‍ ചെറിയ ഘടനയോടെയുള്ള ബുള്ളിഷ് കാന്‍ഡില്‍സ്റ്റിക്കാണ് സൂചിക വരച്ചുകാട്ടുന്നത്. ഇവിടെയും മുകളിലേക്കും താഴേക്കും നീണ്ട ഷാഡോ കാണാം. അതായത്, മാര്‍ക്കറ്റ് ട്രെന്‍ഡിനെ ചൊല്ലി വാങ്ങുന്നവരും വില്‍ക്കുന്നവരും തമ്മിലെ അനിശ്ചിതത്വം തുടരുന്നുവെന്ന് സാരം. എന്തായാലും ഇപ്പോഴത്തെ നിലവാരത്തില്‍ നിഫ്റ്റി മുറുക്കെപ്പിടിക്കുകയാണെങ്കില്‍ മുന്നോട്ട് കണ്‍സോളിഡേഷന്‍ തുടരും. 18,100-18,200 നിലവാരമായിരിക്കും പ്രതിരോധം തീര്‍ക്കുക.

'പ്രതിദിന ചാര്‍ട്ടില്‍ അവരോഹണ പാതയുടെ മുകള്‍ത്തട്ടിലാണ് നിഫ്റ്റി താളംപിടിക്കുന്നത്. ഈ നില തുടരുകയാണെങ്കില്‍ ഹ്രസ്വകാലത്തേക്കുള്ള ട്രെന്‍ഡ് സൈഡ്‌വേയ്‌സായിരിക്കും', എല്‍കെപി സെക്യുരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ പറയുന്നു. 17,880 -ന് മുകളില്‍ നിഫ്റ്റി തുടര്‍ന്നാല്‍ മാത്രമാണ് റിക്കവറിക്ക് സാധ്യത. 18,150 മേഖലയില്‍ ശക്തമായ പ്രതിരോധവും സൂചിക നേരിടും.

ടെക്‌നിക്കല്‍ കാഴ്ച്ചപ്പാട്: നിഫ്റ്റിക്ക് 18,000 നിര്‍ണായകം; പുതിയ വാരം ബാങ്ക് നിഫ്റ്റി എങ്ങോട്ട്?

പ്രതിമാസ ഓപ്ഷന്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവുമധികം കോള്‍ ഓപ്ഷനുകള്‍ കാണുന്നത് 18,000 സ്‌ട്രൈക്കിലാണ്. 18,500/18,100 സ്‌ട്രൈക്കുകളിലും കാര്യമായ ഓപ്പണ്‍ ഇന്ററസ്റ്റ് കാണാം. 18,000/18,500 സ്‌ട്രൈക്കുകളിലാണ് കോള്‍ വില്‍പ്പന (Call Writing) സജീവം.

പുട്ട് ഓപ്ഷനുകള്‍ പരിശോധിച്ചാല്‍ 18,000/17,500/17,800 സ്‌ട്രൈക്കുകളിലാണ് താത്പര്യമേറെ. 17,900/18,000/18,500 സ്‌ട്രൈക്കുകളില്‍ പുട്ട് വില്‍പ്പന (Put Writing) സജീവമായി രേഖപ്പെടുത്തുന്നുണ്ട്. ചുരുക്കത്തില്‍ മുന്നോട്ടുള്ള സെഷനുകളില്‍ 18,000 പോയിന്റ് നിലവാരമായിരിക്കും നിഫ്റ്റിക്ക് നിര്‍ണായകം. 17,800 സ്‌ട്രൈക്ക് പിന്തുണയും 18,100 സ്‌ട്രൈക്ക് പ്രതിരോധവും കാഴ്ച്ചവെക്കും.

ബാങ്ക് നിഫ്റ്റി

വെള്ളിയാഴ്്ച്ച തകര്‍ച്ച കണ്ടുകൊണ്ടാണ് നിഫ്റ്റി ബാങ്ക് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ നിര്‍ണായകമായ 41,200-41,000 നിലവാരം സൂചിക കൈവിടുകയുണ്ടായി. കഴിഞ്ഞ 10 ദിവസത്തിനിടെയുള്ള ഏറ്റവും ദുര്‍ബലമായ നിലയിലാണ് ബാങ്ക് നിഫ്റ്റി തിരശ്ശീലയിട്ടത് (41,132). പ്രതിദിന, പ്രതിവാര ചാര്‍ട്ടുകളില്‍ ബെയറിഷ് കാന്‍ഡിലാണ് ബാങ്ക് നിഫ്റ്റി വരച്ചുകാട്ടുന്നതും.

'41,250 മേഖലയ്ക്ക് താഴെ തുടരുന്ന കാലം വരെയും 40,750/40,600 വരെയുള്ള വീഴ്ച്ചകള്‍ ബാങ്ക് നിഫ്റ്റിയില്‍ പ്രതീക്ഷിക്കാം. ഇനി സൂചിക കയറാന്‍ ശ്രമിക്കുകയാണെങ്കില്‍ 41,500/41,750 പോയിന്റ് നിലവാരം ശക്തമായ പ്രതിരോധവും തീര്‍ക്കും', മോത്തിലാല്‍ ഒസ്വാളിലെ ഡെറിവേറ്റീവ് അനലിസ്റ്റും വൈസ് പ്രസിഡന്റുമായ ചന്ദന്‍ തപാരിയ പറയുന്നു.

 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X