ആഗോള സൂചകങ്ങൾ, പ്രത്യേകിച്ച് ഏഷ്യയിൽ നിന്നുള്ള സൂചനകൾ പോസിറ്റീവായതിനാൽ, ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് മികച്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. യുഎസ് വിപണികളിലും ഉയർന്ന ക്ലോസിംഗുകളാണ് രേഖപ്പെടുത്തിയിരുന്നത്. ടെക് ഓഹരികൾ നാസ്ഡാക്കിൽ റെക്കോർഡ് ഉയരത്തിലെത്തി. മെറ്റൽ ഓഹരികളിൽ മികച്ച നേട്ടമുണ്ടാക്കിയ നിഫ്റ്റി 45 പോയിൻറ് നേട്ടത്തോടെ 10,751 പോയിന്റുമായി വ്യാപാരം ആരംഭിച്ചു. ഇന്ന് വിപണിയിൽ നിക്ഷേപകർ ഉറ്റുനോക്കുന്ന ഓഹരികൾ താഴെ പറയുന്നവയാണ്.
എസ്ബിഐ, യെസ് ബാങ്ക്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിൽ നിക്ഷേപം നടത്തുമെന്ന റിപ്പോർട്ടിനെത്തുടർന്ന് യെസ് ബാങ്ക് ഓഹരികൾ ഏകദേശം 3 ശതമാനം ഉയർന്നു. ആൻറിവൈറൽ മരുന്നായി റിമെഡെസിവിറിന്റെ ജനറിക് പതിപ്പ് 4,000 രൂപയ്ക്ക് വിപണിയിലെത്തിച്ചതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഫാർമ മേജർ സിപ്ലയുടെ ഓഹരികൾ നേരിയ നേട്ടം കൈവരിച്ചു. നിഫ്റ്റിയിൽ ഇന്നലെ നഷ്ടം രേഖപ്പെടുത്തിയ ഓഹരികളിൽ ഭാരതി ഇൻഫ്രാറ്റെൽ, ടെക് മഹീന്ദ്ര, ഹീറോമോടോ കോർപ്പ്, എച്ച്ഡിഎഫ്സി എന്നിവ ഉൾപ്പെടുന്നു.
ഐസിഐസിഐ ബാങ്ക്
ബുധനാഴ്ച അഞ്ച് ശതമാനം ഉയർന്ന ഷെമരു ഓഹരികൾ മറ്റൊരു 4 ശതമാനം കൂടി ഉയർന്നു. ഓഹരി വിൽപ്പനയിലൂടെ 15,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതി ബോർഡ് അംഗീകരിച്ചതിനെത്തുടർന്ന് സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ ഓഹരികൾ ഏകദേശം രണ്ട് ശതമാനം നേട്ടമുണ്ടാക്കി. ഛത്തീസ്ഗഡിലെ കമ്പനിയുടെ ബൈലാദില ഇരുമ്പയിര് ഖനന പദ്ധതികൾ ഈ വർഷം ജൂണിൽ ഉൽപാദനത്തിൽ അഞ്ച് ശതമാനം വർധനവ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടിനെത്തുടർന്ന് എൻഎംഡിസി ഓഹരികളും ഉയർന്നു.
ടിസിഎസ്
പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ജൂലൈ 9 ന് 2021 സാമ്പത്തിക വർഷത്തെ ഒന്നാം പാദ വരുമാനം പ്രഖ്യാപിക്കും. ത്രൈമാസ അടിസ്ഥാനത്തിൽ കമ്പനി 5 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്ലൂംബെർഗ് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നത് ടിസിഎസ് വരുമാനം 38,910.5 കോടി രൂപയായിരിക്കുമെന്നാണ്. കമ്പനിയുടെ ലാഭം തുടർച്ചയായി 5.2 ശതമാനം ഇടിഞ്ഞ് 7,694 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.
ഭാരതി എയർടെൽ
നേരത്തെ സമർപ്പിച്ച ചരക്ക് സേവന നികുതി (ജിഎസ്ടി) റിട്ടേണുകൾ തിരുത്തി ഭാരതി എയർടെൽ ലിമിറ്റഡിന് 9.23 ബില്യൺ ഡോളർ നികുതി റീഫണ്ട് അവകാശപ്പെടാൻ അനുവദിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. അതുകൊണ്ട് തന്നെ എയർടെല്ലിന്റെ ഓഹരി വിലയിൽ ഇന്ന് മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
