14 മാസത്തെ കാത്തിരിപ്പിന് ശേഷമാണ് നിഫ്റ്റി വീണ്ടും പുതിയ റെക്കോർഡ് ഉയരം കുറിച്ചത്. 2024 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 26277 എന്ന നിലവാരം മറികടക്കാൻ നിഫ്റ്റിക്ക് വേണ്ടി വന്നത് 289 വ്യാപാര ദിനങ്ങളാണ്. വാല്യുവേഷനും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ബൗമരാഷ്ട്ര സംഘർഷങ്ങളും, യുഎസ് ട്രേഡ് ഡീൽ പ്രതിസന്ധിയും വളർച്ചയും അടക്കം നിരവധി ഘടകങ്ങൾ സെപ്റ്റംബറിന് ശേഷമുള്ള തിരുത്തലിന് കാരണമായി.

വ്യാഴാഴ്ച നിഫ്റ്റി 26310 നിലവാരത്തിലെത്തിയതോടെ പുതിയ സർവകാല ഉയരം തൊട്ടു. പക്ഷേ പലരുടെയും പോർട്ട്‌ഫോളിയോ ഇന്നും നഷ്ടത്തിലാണ്. നിഫ്റ്റിയിലെ നേട്ടത്തിന്റെ പങ്ക് എന്തുകൊണ്ട് പോർട്ട്‌ഫോളിയോയിലെത്തിയില്ല എന്ന ആശങ്കയിലാണ് നിക്ഷേപകർ.
കാരണമെന്ത്?
നിഫ്റ്റിയിലെ ചില മുൻനിര ഓഹരികളിൽ മാത്രമുള്ള മുന്നേറ്റാണ് സൂചികയെ റെക്കോർഡ് ഉയരത്തിലെത്തുന്നത് എന്നാണ് ഉത്തരം. നിലവിൽ നിഫ്റ്റി 50 യിലെ 23 ഓഹരികൾ സർവകാല ഉയരത്തിൽ നിന്നും 10 ശതമാനം ഇടിവിലാണെന്ന് കാണാം. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ മുന്നിലുള്ള 750 ഓഹരികളിൽ 252 ഓഹരികൾ മാത്രമാണ് നേട്ടമുണ്ടാക്കിയത്. 464 എണ്ണം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇവയുടെ ശരാശരി റിട്ടേൺ -5.24 ശതമാനമാണ്. 268 ഓഹരികൾ 20 ശതമാനത്തിൽ കൂടുതൽ ഇഠിഞ്ഞു. 117 ഓഹരികൾ മാത്രമാണ് 20 ശതമാനത്തിന് മുകളിൽ നേട്ടമുണ്ടാക്കിയത്.
കയ്യിലുള്ള ഓഹരികൾ ഏതെല്ലാം?
നിഫ്റ്റി 50 സൂചികയിലെ പ്രധാന ഓഹരികൾ പോർട്ട്‌ഫോളിയോയിൽ ഇല്ലാത്തവർക്ക് നഷ്ടം കാണാം. കാരണം. നിഫ്റ്റി മിഡ്കാപ് സൂചിക നേരത്തെ രേഖപ്പെടുത്തിയ ഉയരത്തേക്കാൾ 10 ശതമാനം ഇടിവിലാണ്. സ്‌മോൾ കാപ് സൂചിക ഒൻപത് ശതമാനം ഇടിഞ്ഞു. സാധാരണയായി റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം കൂടുതൽ ഈ മേഖലകളിലാണ്. അതിനാലാണ് നിഫ്റ്റി ഉയർന്നിട്ടും ഓഹരികൾ ചുവപ്പിൽ തന്നെ തുടരുന്നത്.
മോശം വളർച്ച, ഉയർന്ന വാല്യുവേഷൻ
മിഡ്കാപ്, സ്മോൾ കാപ് ഓഹരികളിലെ മോശം വരുമാന വളർച്ചയും ഉയർന്ന വാല്യുവേഷൻ ഓഹരികൾക്ക് തിരിച്ചടിയാകുന്നുണ്ട്. ഈ ഓഹരികൾ ഹ്രസ്വകാലത്തേക്ക് മോശം പ്രകടനം തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിക്ഷേപകർ ലാർജ് ക്യാപ് ഓഹരികളിലേക്ക് തിരിയുകയും ശക്തമായ വളർച്ചാ സാധ്യതയുള്ള മിഡ്-ക്യാപ് ഓഹരികൾ തിരഞ്ഞെടുക്കുകയും ചെയ്തില്ലെങ്കിൽ പോർട്ട്ഫോളിയോയിൽ ഇടിവ് തുടരുമെന്ന് സാരം.
ഇന്നത്തെ പ്രകടനം
രണ്ടാം പാദത്തിലെ ജിഡിപി ഡാറ്റ പുറത്തുവരുന്നതിന് മുന്നോടിയായുള്ള വ്യാപാര ദിനത്തിൽ വിപണിയിൽ കാര്യമായ ലാഭനഷ്ടം രേഖപ്പെടുത്തിയില്ല. ലാഭബുക്കിങും സൂചികകൾക്ക് തിരിച്ചടിയായി. സെൻസെക്സ് 14 പോയിന്റ് ഉയർന്ന് 85706.67 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 13 പോയിന്റ് ഉയർന്ന് 26202.95 ലെത്തി. മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.04 ശതമാനവും 0.13 ശതമാനവും ഇടിഞ്ഞു. സെൻസെക്സിൽ എച്ച്ഡിഎഫ്സി ബാങ്ക് , എയ്ർടെൽ, ഇൻഫോസിസ് എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. എസ്ബിഐ, എം ആൻഡ് എം, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നേട്ടത്തിലാണ്.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications