ഇന്ത്യന്‍ ഓഹരി വിപണി കൊടുമുടിയില്‍ നില്ക്കുന്നു. പോയവാരം 22,160.80 എന്ന സര്‍വകാല റെക്കോര്‍ഡ് തിരുത്താന്‍ നിഫ്റ്റി സൂചിക ഒരുതവണ ശ്രമിച്ചു. പക്ഷെ വിഫലമായി. 22,053 പോയിന്റ് നിലവാരത്തില്‍ നിന്നും സൂചിക 21,800 -ലേക്ക് തിരിച്ചെത്തി.
വിപണിയിലെ ചാഞ്ചാട്ടം പറഞ്ഞുവെയ്ക്കുന്ന ഇന്ത്യാ വിക്സ് സൂചിക 16 പോയിന്റ് പിന്നിടുന്ന സാഹചര്യത്തില്‍ സംഭവബഹുലമായിരിക്കും പുതിയവാരം. ഇപ്പോഴത്തെ അവസ്ഥയില്‍ 21,500 പോയിന്റ് നിലവാരം നിഫ്റ്റിക്ക് നിര്‍ണായക പിന്തുണയേകുന്നുണ്ട്. ഇവിടുന്നൊരു വീഴ്ച്ചയുണ്ടായാല്‍ മാര്‍ക്കറ്റില്‍ പരിഭ്രാന്തി പടരും.
മറുഭാഗത്ത് 21,700 നിലവാരം മുറുക്കെപ്പിടിക്കാനായിരിക്കും നടപ്പവാരം 'ബുള്ളുകള്‍' ശ്രമം നടത്തുക. ഈ നീക്കം വിജയിച്ചാല്‍ 22,000-22,100 നിലവാരത്തിലേക്ക് സൂചിക കത്തിക്കയറാം. അതുകൊണ്ട് നിര്‍ണായക 'സപ്പോര്‍ട്ട്', 'റെസിസ്റ്റന്‍സ്' നിലവാരങ്ങള്‍ വിലയിരുത്തി വേണം ട്രേഡര്‍മാര്‍ കളത്തിലിറങ്ങാന്‍.

ഈ അവസരത്തില്‍ ഹ്രസ്വകാലടിസ്ഥാനത്തില് വാങ്ങിയാല്‍ നേട്ടം ലഭിക്കാന്‍ സാധ്യതയുള്ള മൂന്നു ഓഹരികള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം. പ്രമുഖ ബ്രോക്കറേജാ ആനന്ദ രാത്തിയുടെ ഓഹരി ഗവേഷണ വിഭാഗം സീനിയര്‍ മാനേജര്‍ ജിഗര്‍ എസ് പഠേലാണ് നിര്‍ദേങ്ങള്‍ നല്‍കുന്നത്.
1. ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്
കഴിഞ്ഞ ഏതാനും മാസമായി ഫാര്‍മ ഓഹരികള്‍ നല്ല 'മൂഡിലാണ്'. 14,600 നിലവാരത്തില്‍ നിന്നും 20% കുതിച്ചുകയറാന്‍ നിഫ്റ്റി ഫാര്‍മ സൂചികയ്ക്ക് സാധിച്ചു. ഇതേസമയം, ഫാര്‍മ സൂചികയിലെ വമ്പന്മാര് ഉണര്‍ന്നപ്പോഴും ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് ഓഹരികള്‍ ആഴ്ച്ചകളോളം 'അനങ്ങാപ്പാറയായി' നില്‍ക്കുന്നതാണ് നിക്ഷേപകര്‍ കണ്ടത്.
എന്തായാലും കഥമാറി. സ്റ്റോക്കില്‍ ബ്രേക്കൗട്ട് സംഭവിച്ചിരിക്കുന്നു. പ്രതിദിന ചാര്‍ട്ടിലെ 'ബുള്ളിഷ് കപ്പ് ആന്‍ഡ് ഹാന്‍ഡ്' ചിത്രം പുതിയ കുതിപ്പിനുള്ള കാഹളം മുഴക്കുന്നുണ്ട്. 6,100 - 6,200 രൂപ നിലവാരത്തില്‍ ഡോക്ടര്‍ റെഡ്ഢീസ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് വാങ്ങാം. ക്ലോസിങ് അടിസ്ഥാനമാക്കിയുള്ള സ്റ്റോപ്പ് ലോസ് 5,850 രൂപ. ടാര്‍ഗറ്റ് വിലയാകട്ടെ 6,675 രൂപയും.
2. ഏഥര്‍ ഇന്‍ഡസ്ട്രീസ്
കയറ്റത്തിനൊരു വീഴ്ച്ച സ്വാഭാവികമാണ്. കഴിഞ്ഞ ഉയര്‍ച്ചയുടെ റീട്രേസ്മെന്റ് നിലവാരത്തില്‍ (0.786 ശതമാനം) നിന്നും വീണ്ടും ശക്തമായ 'മൊമന്റം' കൈവരിച്ചിരിക്കുന്നു ഏഥര്‍ ഇന്‍ഡസ്ട്രീസ്. ഒരേ അളവില്‍ 'ടൈം, പ്രൈസ് റീട്രേസ്മെന്റുകള്' വീഴുന്നതും സ്റ്റോക്ക് അടിത്തട്ട് കണ്ടെന്ന സൂചനയാണ് നല്‍കുന്നത് (യഥാക്രമം 0.382 ശതമാനവും 0.786 ശതമാനവും).
ഇന്‍ഡിക്കറ്റര്‍ ചിത്രം പരിശോധിച്ചാല്‍, പ്രതിവാര RSI (Relative Strength Index) ഘടന 30 നിലവാരത്തില്‍ നിന്നും ഉയര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. അതായത് സ്റ്റോക്കില്‍ ബുള്ളിഷ് വികാരം ശക്തം. അതുകൊണ്ട് 855-870 രൂപ നിലവാരത്തില്‍ നിക്ഷേപകര്‍ക്ക് ഏഥര്‍ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വാങ്ങാം. ടാര്‍ഗറ്റ് വില 975 രൂപ. ഇതേസമയം, ക്ലോസിങ് അടിസ്ഥാനപ്പെടുത്തി 810 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാനും വിട്ടുപോകരുത്.
3. റെയിന്‍ ഇന്‍ഡസ്ട്രീസ്
കഴിഞ്ഞ രണ്ടുമാസത്തോളമായി റെയിന്‍ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 145 രൂപയ്ക്കും 155 രൂപയ്ക്കുമിടയില്‍ കിടന്ന് താളംപിടിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ സ്റ്റോക്കില്‍ ബ്രേക്കൗട്ട് നടന്നിരിക്കുന്നു. ചാര്‍ട്ടില്‍ ബുള്ളിഷ് 'GARTLEY' പാറ്റേണ്‍ കമ്പനി വരച്ചുകാട്ടുന്നുണ്ട്.
ഫിബൊനാച്ചി സംഖ്യകളും അനുപാതങ്ങളും ആധാരമാക്കിയുള്ള ഹാര്‍മോണിക് ചാര്‍ട്ട് പാറ്റേണാണ് GARTLEY പാറ്റേണ്‍. ഓരോ വീഴ്ച്ചയിലും ഉയരുന്ന ഭീമന് വോളിയം ബാറുകള്‍ സ്റ്റോക്കിലെ പ്രതീക്ഷ വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. അതുകൊണ്ട് 175-185 രൂപ നിലവാരത്തില്‍ റെയില്‍ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വാങ്ങാം. ടാര്‍ഗറ്റ് വില 220 രൂപ. സ്റ്റോപ്പ് ലോസ് ക്ലോസിങ് അടിസ്ഥാനപ്പെടുത്തി 160 രൂപയും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ



Click it and Unblock the Notifications