വമ്പന്‍ തകര്‍ച്ചയോടെയാണ് ആഭ്യന്തര ഓഹരി വിപണിയില്‍ തിങ്കളാഴ്ച രാവിലെ വ്യാപാരം പുനഃരാരംഭിച്ചത്. പ്രധാന സൂചികകളായ സെന്‍സെക്സില്‍ 1,000-ലധികവും നിഫ്റ്റിയില്‍ 300-ലേറെയും പോയിന്റ് ഇടിവോടെയാണ് തുടക്കം. ഇതിലൂടെ മാത്രം നിക്ഷേപകരുടെ ആസ്തിമൂല്യത്തില്‍ 4 ലക്ഷം കോടിയാണ് നഷ്ടമായത്. പ്രധാനപ്പെട്ട എല്ലാ വിഭാഗം ഓഹരികളും നഷ്ടത്തിലേക്ക് വഴുതി വീണു.
അതേസമയം അമേരിക്കയില്‍ പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നതും ഇതിനെ വരുതിയിലാക്കാന്‍ ഇനിയും പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനവുമാണ് ആഗോള വിപണികളെ പ്രതികൂലമായി ബാധിച്ചത്. ഇതിന്റെ ചുവടു പിടിച്ചാണ് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലും തിരിച്ചടി നേരിട്ടത്. ജൂണില്‍ രേഖപ്പെടുത്തിയ ഒരു വര്‍ഷ കാലയളവിലെ താഴ്ചയില്‍ നിന്നും ആഭ്യന്തര വിപണികള്‍ അതിശക്തമായി കരകയറിയിരുന്നു. ഇതിനിടെയിലാണ് ആഗോള ഘടകങ്ങള്‍ വീണ്ടും പ്രതികൂലമായത്.
എന്നാല്‍ ആഭ്യന്തര വിപണിയില്‍ അടുത്തിടെ സാക്ഷ്യംവഹിച്ചത് 'ബെയര്‍ മാര്‍ക്കറ്റ്' റാലിയായിരുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രമുഖ ടെക്നിക്കല്‍ അനലിസ്റ്റ് ദിനേശ് നാഗ്പാല്‍ രംഗത്തെത്തി. ഇച്ചിമോക്കു ഇന്‍ഡിക്കേറ്ററുകളും ഹാര്‍മോണിക് പാറ്റേണ്‍സും അടിസ്ഥാനമാക്കി നിക്ഷേപശൈലി രൂപപ്പെടുത്തിയ പ്രമുഖനാണ് അദ്ദേഹം. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നിഫ്റ്റി സൂചികയ്ക്ക് സമീപ ഭാവിയില്‍ 18,400 നിലവാരം മറികടക്കാനാകില്ലെന്നും ഐടി വിഭാഗം ഓഹരികള്‍ ജൂണിലെ താഴ്ന്ന നിലവാരം വീണ്ടും തകര്‍ത്തു താഴേക്ക് പതിക്കാമെന്നും അഭിപ്രായപ്പെട്ടത്.
നിഫ്റ്റി സൂചികയ്ക്ക് 17,100 നിലവാരം കാത്തുസൂക്ഷിക്കാനായാല്‍ 18,400 നിലവാരം എത്താനായേക്കും. ഇതിനിടയില്‍ മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം ഓഹരികള്‍ മുന്നേറാം. (ഇതിനകം ഭൂരിഭാഗം മിഡ്/ സ്മോള്‍ കാപ് ഓഹരികള്‍ ബ്രേക്കൗട്ട് നടത്തിയതിനാലാണ് ഈ നിഗമനം). എന്നാല്‍ സൂചികയുടെ 17,100 നിലവാരം തകര്‍ക്കപ്പെട്ടാല്‍ 17,950 'ലോവര്‍ ടോപ്' ആയി അടയാളപ്പെടുത്തി വീണ്ടും അവരോഹണ നീക്കമാരംഭിക്കും. ഈ വീഴ്ച കടുത്തതാകാനും സാധ്യതയുണ്ട്. അങ്ങനെയായാല്‍ നിഫ്റ്റി സൂചികയില്‍ 'സെല്‍ ഓണ്‍ റൈസ്' (Sell On Rise) തന്ത്രം പരീക്ഷിക്കാമെന്നും ദിനേശ് നാഗ്പാല്‍ വ്യക്തമാക്കി.
നമ്മുടെ ആഭ്യന്തര വിപണി അടിസ്ഥാനപരമായി ശക്തമാണ്. പക്ഷേ ആഗോള ഘടകങ്ങളാണ് പ്രതികൂലമാകുന്നത്. ആഗോള തലത്തില്‍ മറ്റുള്ള വിപണിയേക്കാള്‍ മികച്ച പ്രകടനവും ആഭ്യന്തര വിപണി പുറത്തെടുക്കാം. എന്നാല്‍ വലിയ വിദേശ വിപണികള്‍ തിരുത്തലിന്റെ പാതയിലേക്ക് പോകുമ്പോള്‍ നമ്മുടെ വിപണികള്‍ക്കും അധികം മാറിനില്‍ക്കാനാവില്ല. അമേരിക്കന്‍ സൂചികകള്‍ ഇപ്പോഴും ജൂണിലെ താഴ്ന്ന നിലവാരത്തില്‍ നിന്നും അധികം കരകയറിയിട്ടില്ല. യുഎസ് സൂചികകള്‍ വീണ്ടും താഴേക്കിറങ്ങിയാല്‍ ഇന്ത്യന്‍ സൂചികകളും ഒപ്പം കൂടിയേക്കും.
ഇതിനോടൊപ്പം ഇന്ത്യന്‍ രൂപയ്ക്കെതിരെ അമേരിക്കന്‍ ഡോളര്‍ ശക്തമാകുന്നത് തിരിച്ചടിയാണ്. ഇതോടെ റിസര്‍വ് ബാങ്കിന് വീണ്ടും പലിശ നിരക്കുകള്‍ വൈകിയാണെങ്കിലും വീണ്ടും ഉയര്‍ത്തേണ്ടിവരും. അതുപോലെ രാജ്യാന്തര വിപണിയില്‍ ക്രൂഡ്ഓയില്‍ വില 100 ഡോളര്‍ കടക്കുന്നതും പ്രതികൂല ഘടകമാണ്. ക്രൂഡ്ഓയില്‍ വില വീണ്ടും 115 കടന്നാല്‍ കാര്യങ്ങള്‍ കടുപ്പത്തിലാകും. ഇടക്കാലത്തേക്ക് 100 ഡോളറിന് മുകളില്‍ ക്രൂഡ്ഓയില്‍ വില തുടര്‍ന്നാലും വിപണിയില്‍ തിരിച്ചടി പ്രതീക്ഷിക്കാമെന്നും ദിനേശ് നാഗ്പാല്‍ ചൂണ്ടിക്കാട്ടി.
അതുപോലെ അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നിഫ്റ്റി ഐടി സൂചിക 32,000 നിലവാരം മറികടക്കാന്‍ സാധ്യതയില്ല. നാസ്ഡാക്ക് (Nasdaq), ഐടി, ക്രിപ്റ്റോ കറന്‍സി എന്നിവയുടെ നീക്കങ്ങള്‍ ഇപ്പോള്‍ ഒരേപോലെയാണ്. കയറുമ്പോഴായാലും ഇറങ്ങുമ്പോഴായാലും ആ സാദൃശ്യം വ്യക്തമാണ്. അതിനാല്‍ അമേരിക്കയിലെ വന്‍കിട ടെക് കമ്പനികള്‍ തിരുത്തലിന്റെ പാതയിലേക്ക് വീഴുകയാണെങ്കില്‍ ആഭ്യന്തര ഐടി ഓഹരികളേയും അത് ബാധിക്കാം. ഈ വീഴ്ചയില്‍ ജൂണിലെ ഐടി സൂചികയുടെ താഴ്ന്ന നിലവാരമായ 27,000 നിലവാരം തകര്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ദിനേശ് നാഗ്പാല്‍ സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം അനലിസ്റ്റിന്റെ അഭിമുഖത്തെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications