രണ്ടാം ദിനവും നേട്ടം; തിരിച്ചു വരവിന്റെ സൂചനയോടെ സെന്‍സെക്‌സില്‍ 500 പോയിന്റ് കുതിപ്പ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ ഗ്യാപ് അപ് നേട്ടത്തില്‍ തുടങ്ങിയ വിപണി ഏറിയ പങ്കും നിര്‍ണായക നിലവാരങ്ങള്‍ക്കു മുകളില്‍ നിലനില്‍ക്കാനായത് തിരിച്ചു വരവിന്റെ പാതയില്‍ തന്നെയാണെന്ന ശക്തമായ സൂചനയാണ് നല്‍കുന്നത്. 17,200-ന് മുകളില്‍ നിഫ്റ്റിക്ക് ക്ലോസ് ചെയ്യാനായതോടെ ഹ്രസ്വകാല ബുള്ളിഷ് ട്രെന്‍ഡിലേക്കുള്ള ചുവടു മാറ്റമാണെന്നും വിലയിരുത്തലുണ്ട്. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 147 പോയിന്റ് നേട്ടത്തില്‍ 17,233-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 477 പോയിന്റ് നേട്ടത്തോടെ 57,897-ലും ചൊവ്വാഴ്ച ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്ക് 125 പോയിന്റ് ഉയര്‍ന്ന് 35,183-ലും ക്ലോസ് ചെയ്തു.

 

മുന്നേറ്റം

മുന്നേറ്റം

ഇന്ന് എല്ലാ വിഭാഗം സൂചികളിലും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ഓട്ടോ, ബാങ്കിംഗ് വിഭാഗം ഓഹരികളില്‍ വ്യക്തമായ മുന്നേറ്റം ദൃശ്യമായിരുന്നു. ഇന്നലെ തളര്‍ച്ച നേരിട്ടിരുന്ന മീഡിയ വിഭാഗം ഓഹരികളിലാണ് ഏറ്റവുമധികം വില വര്‍ധനവ് നേടിയത്. വാര്‍ത്തകളിലിടം പിടിച്ച ആര്‍ബിഎല്‍ ബാങ്കിന്റെ ഓഹരികള്‍ ഇ്ന്ന് 3 ശതമാനത്തോളം തിരികെ കയറി. മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളിലും മികച്ച നിക്ഷേപ താത്പര്യം ദൃശ്യമായിരുന്നു. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് അളക്കുന്ന വിക്‌സ് (VIX) 4 ശതമാനം ഇറങ്ങി 16.48-ലേക്ക് താഴുന്നു.

Also Read: 2022-ലേക്കുള്ള സമ്പാദ്യം; ഈ ഓയില്‍ സ്‌റ്റോക്ക് 50% ലാഭം തരും; വാങ്ങുന്നോ?Also Read: 2022-ലേക്കുള്ള സമ്പാദ്യം; ഈ ഓയില്‍ സ്‌റ്റോക്ക് 50% ലാഭം തരും; വാങ്ങുന്നോ?

മാര്‍ക്കറ്റ് മൂവ്മെന്റ്

മാര്‍ക്കറ്റ് മൂവ്മെന്റ്

ചൊവ്വാഴ്ച രാവിലെ നിഫ്റ്റി 91 പോയിന്റ് നേട്ടത്താടെയാണ് വ്യാപാരം ആരംഭിച്ചത്. എങ്കിലും ആദ്യ അരമണിക്കൂറില്‍ കടുത്ത ചാഞ്ചാട്ടം പ്രകടമായിരുന്നു. എന്നാല്‍ 10.30-ഓടെ വിപണി സ്ഥിരതയാര്‍ജിച്ച ശേഷം പടിപടിയായി ഉയരങ്ങള്‍ താണ്ടുകയായിരുന്നു. ഉച്ചയോടെ ഇന്നത്തെ ഉയര്‍ന്ന നിലവാരമായ 17,250-ല്‍ എത്തിയപ്പോള്‍ ചെറിയ തോതില്‍ വില്‍പ്പന സമ്മര്‍ദം അനുഭവപ്പെട്ടു. തുടര്‍ന്ന് 17,200 നിലവാരങ്ങളിലേക്ക് മടങ്ങി. തൊട്ടുപിന്നാലെ കരകയറാന്‍ ശ്രമിക്കുന്നതിനിടെ വിപണി 17,161 എന്ന ഇന്നത്തെ താഴ്ന്ന നിലവാരത്തിലേക്ക് വീണെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചു കയറുകയും ചെയ്തു. തുടര്‍ന്ന് നിര്‍ണായകമായ 17,200 നിലവാരത്തിന് മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു.

Also Read: ഗ്രീന്‍ ഹൈഡ്രജന്‍; ഭാവി ഇന്ധനം 'കുഴിച്ചെടുക്കുന്ന' 5 സ്‌റ്റോക്കുകള്‍ ഇതാ; 2022-ല്‍ ഉപകാരപ്പെടുംAlso Read: ഗ്രീന്‍ ഹൈഡ്രജന്‍; ഭാവി ഇന്ധനം 'കുഴിച്ചെടുക്കുന്ന' 5 സ്‌റ്റോക്കുകള്‍ ഇതാ; 2022-ല്‍ ഉപകാരപ്പെടും

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

എന്‍എസ്ഇയില്‍ തിങ്കളാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,068 ഓഹരികളില്‍ 1,570 ഓഹരികളില്‍ വില വര്‍ധനവും 456 ഓഹരികളില്‍ വിലയിടിവും 4 എണ്ണം വില വ്യതിയാനമില്ലെതെയും ചൊവ്വാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 3.44 ആയി ഉയര്‍ന്നു. സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗത്തിലെ ഓഹരികളിലും മികച്ച നിക്ഷേപ താത്പര്യം ഉടലെടുത്തതായാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ മൂന്നിന് മുകളിലായതിലൂടെ വ്യക്തമാകുന്നത്. അതേസമയം, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 404 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍, 93 കമ്പനികള്‍ നഷ്ടത്തിലും 4 ഓഹരികളുടെ വില വ്യത്യാസമില്ലാതെയും ക്ലോസ് ചെയ്തു.

Also Read: സാന്റാ ക്ലോസ് റാലി മുതലാക്കാം; ഈ 3 ഓഹരികള്‍ 3 ആഴ്ചയ്ക്കകം 13% ലാഭം തരുംAlso Read: സാന്റാ ക്ലോസ് റാലി മുതലാക്കാം; ഈ 3 ഓഹരികള്‍ 3 ആഴ്ചയ്ക്കകം 13% ലാഭം തരും

പ്രധാന ഓഹരികളുടെ പ്രകടനം

പ്രധാന ഓഹരികളുടെ പ്രകടനം

>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 47 എണ്ണവും ഇന്ന് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഷ്യന്‍ പെയിന്റ്്സ്, സണ്‍ ഫാര്‍മ, മഹീന്ദ്ര & മഹീന്ദ്ര, അള്‍ട്രാ ടെക് സിമന്റ്, ടൈറ്റന്‍ കമ്പനി എന്നീ ഓഹരികള്‍ 2 ശതമാനത്തിലധികം കുതിച്ചു. കോള്‍ ഇ്ന്ത്യ, ടാറ്റ മോട്ടോര്‍സ്, എന്‍ടിപിസി, ലാര്‍സണ്‍, ഐഷര്‍ മോട്ടോര്‍സ്, ബിപിസിഎല്‍, ശ്രീ സിമന്റ്‌സ്, ഒഎന്‍ജിസി എന്നീ ഓഹരികള്‍ ഒന്നര ശതമാനത്തിലധികവും വില വര്‍ധന രേഖപ്പെടുത്തി.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 3 എണ്ണം മാത്രമാണ് വിലയിടിവ് രേഖപ്പെടുത്തിയത്. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, പവര്‍ ഗ്രിഡ് കോര്‍പ്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ നേരിയ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.

Read more about: stock market share market
English summary

Nifty Reclaim 17200 Sensex Rises 500 Points IT Banks Auto Leads The March In Dalal Street

Nifty Reclaim 17200 Sensex Rises 500 Points IT Banks Auto Leads The March In Dalal Street
Story first published: Tuesday, December 28, 2021, 16:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X