കാത്തിരുന്ന എല്‍ഐസി ഓഹരികളുടെ ലിസ്റ്റിങ് നിറംമങ്ങിയത് വകവെയ്ക്കാതെ ആഭ്യന്തര വിപണിയില്‍ ആവേശക്കുതിപ്പ്. പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും 2 ശതമാനത്തിലേറെ മുന്നേറി. കഴിഞ്ഞ 3 മാസങ്ങള്‍ക്കിടെ സൂചികകളില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ പ്രതിദിന നേട്ടമാണിത്. ഇതോടെ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. നിഫ്റ്റി 16,250 നിലവാരത്തിന് മുകളിലെത്തി. ഇന്നത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണ് പ്രധാന സൂചികകള്‍ ക്ലോസ് ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മെറ്റല്‍ വിഭാഗം ഓഹരികളിലും റിലയന്‍സിലും വന്‍ കുതിപ്പ് ദൃശ്യമായി. ഇന്ന് വിപണിയിലെ കുതിപ്പിന് പിന്തുണയേകിയ 4 ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
കാരണങ്ങള്‍
- ഏഷ്യന്‍ വിപണികളില്‍ ഉണര്‍വ് പ്രകടിപ്പിച്ചത് നേട്ടത്തോടെ വ്യാപാരം ആരംഭിക്കാന്‍ ആഭ്യന്തര വിപണിയേയും സഹായിച്ചു. ചൈനയിലെ കോവിഡ് രൂക്ഷമായിരുന്ന ഷാങ്ഹായ് മേഖലയില്‍ കഴിഞ്ഞ 3 ദിവസമായി പുതിയ രോഗബാധ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് ലോക്ക്ഡൗണ്‍ ഇളവുകളിലേക്ക് നയിക്കുമെന്ന നിഗമനം. ഇതോടൊപ്പം ടെക് കമ്പനികള്‍ക്ക് ചൈനീസ് ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമെന്ന സൂചനയും ഏഷ്യന്‍ വിപണികളിലെ ഉണര്വിന് പ്രേരണയേകി.
- യുഎസ് ഡോളര്‍ ഇന്‍ഡക്സിലും യുഎസ് ബോണ്ടിലും നേരിട്ട തിരുത്തല്‍.
- എല്‍ഐസി ഐപിഒയില്‍ നിന്നും റീഫണ്ട് ചെയ്ത വലിയ തുക തിരികെ വിപണിയിലേക്ക് ഒഴുകിയെത്തുന്നത്.
- സൂചികകളില്‍ നിര്‍ണായക സ്വാധീനമുള്ള പ്രധാന ഓഹരികളായ റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ഐടിസി, ഇന്‍ഫോസിസ് ഓഹരികളിലെ മുന്നേറ്റം.
എല്‍ഐസി ലിസ്റ്റിങ്
രാവിലെ 10 മണിയോടെ ബിഎസ്ഇ, എന്‍എസ്ഇ എക്സ്ചേഞ്ചുകളില്‍ അരങ്ങേറ്റം കുറിച്ച എല്‍ഐസി ഓഹരികള്‍, ഇഷ്യൂ വിലയില്‍ (949 രൂപ) നിന്നും 9 ശതമാനത്തോളം താഴെയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. ഔദ്യോഗിക രേഖകള്‍ പ്രകാരം ബിഎസ്ഇയില്‍ എല്‍ഐസി ഓഹരിയുടെ ലിസ്റ്റിങ് 867.20 രൂപയ്ക്കായിരുന്നു. അതായത് 8.62 ശതമാനം ഇടിവ്. അതേസമയം എന്‍എസ്ഇയില്‍ 8.11 ശതമാനം ഇടിവോടെയായിരുന്നു തുടക്കം.
ലിസ്റ്റിങ്ങിന് ശേഷം 920 രൂപ വരെ എല്‍ഐസി ഓഹരികള്‍ മുന്നേറിയെങ്കിലും 900 നിലവാരത്തിന് മുകളില്‍ വില്പന സമ്മര്‍ദം ശക്തമായതിനാല്‍ 870- 890 രൂപ നിലവാരത്തിലാണ് വ്യാപാരത്തിന്റെ ഏറിയ പങ്കും നിലകൊണ്ടത്. ഒടുവില്‍ 875.25 രൂപയില്‍ ഓഹരി ആദ്യദിനം ക്ലോസ് ചെയ്തു. അതേസമയം നിലവിലെ വിലയില്‍ ഐപിഒയില്‍ എല്‍ഐസി ഓഹരി ലഭിച്ച എല്ലാ വിഭാഗം നിക്ഷേപകരും നഷ്ടത്തിലാണ് നില്‍ക്കുന്നത്.
ഒടുവില്‍ എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി-50, 417 പോയിന്റ് നേട്ടത്തില്‍ 16,259-ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്സ് 1,345 പോയിന്റ് കുതിച്ചുയര്‍ന്ന് 54,318-ലുമാണ് ക്ലോസ് ചെയ്തത്. ചൊവ്വാഴ്ചത്തെ വ്യാപാരത്തിനിടെ നിഫ്റ്റി-50 സൂചികയുടെ ഉയര്‍ന്ന നിലവാരം 16,284-ലും താഴ്ന്ന നിലവാരം 15,900-ലും കുറിച്ചു. അതേസമയം എന്‍എസ്ഇയിലെ മിഡ് കാപ്-100 സൂചിക 2.73 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 3.36 ശതമാനവും നേട്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. സമാനമായി എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ മുഖ്യ സൂചികയായ നിഫ്റ്റി ബാങ്ക് 704 പോയിന്റ് നേട്ടത്തോടെ 34,301-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളും ഇന്ന് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. 6.86 ശതമാനം മുന്നേറിയ മെറ്റല്‍ വിഭാഗം ഓഹരി സൂചികയും ഓയില്‍ & ഗ്യാസ് വിഭാഗം സൂചികയും നേട്ടക്കണക്കില്‍ മുന്നിലെത്തി. അതേസമയം എന്‍എസ്ഇയില്‍ ചൊവ്വാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,131 ഓഹരികളില്‍ 1,791 എണ്ണവും നേട്ടത്തിലാണ് അവസാനിപ്പിച്ചത്. ബാക്കിയുള്ളവയില്‍ 299 ഓഹരികള്‍ നഷ്ടത്തിലും 41 എണ്ണം മാറ്റമില്ലാതെയും വ്യാപാരം പൂര്‍ത്തിയാക്കി. ഓഹരികളുടെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 5.99-ലേക്ക് കുതിച്ചുയര്‍ന്നു. അതേസമയം വിപണിയിലെ ചാഞ്ചാട്ടം വെളിവാക്കുന്ന വിക്സ് നിരക്കുകള്‍ 7.27 ശതമാനം ഇടിഞ്ഞ് 22.74-ലേക്കെത്തി.
നേട്ടം
ഇന്ന് എന്‍എസ്ഇയില്‍ നടന്ന വ്യാപാരത്തിനിടെ 13 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം കുറിച്ചു. വില്ക്കാന് ആരും സന്നദ്ധരാകാത്തതിനാല്‍ 256 ഓഹരികള്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. അതേസമയം നിഫ്റ്റി-50 സൂചികയിലെ 50 ഓഹരികളില്‍ 50 എണ്ണവും നേട്ടത്തില്‍ ക്ലോസ് ചെയ്തു.
ഇതില്‍ 9.80 % മുന്നേറിയ ഹിന്‍ഡാല്‍കോ നേട്ടക്കണക്കില്‍ ഒന്നാമതെത്തി. ടാറ്റ സ്റ്റീല്‍ 7.72 %, കോള്‍ ഇന്ത്യ 7.63 %, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ 6.34 %, ഒഎന്‍ജിസി 6.12 %, അദാനി പോര്‍ട്ട്സ് 4.63 %, ടാറ്റ മോട്ടോര്‍സ് 4.60 %, റിലയന്‍സ് 4.38 % വീതം മുന്നേറി.
നഷ്ടം
ചൊവ്വാഴ്ച എന്‍എസ്ഇയില്‍ പൂര്‍ത്തിയാക്കിയ വ്യാപാരത്തില്‍ 41 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലവാരം രേഖപ്പെടുത്തി. ആരും വാങ്ങാന്‍ തയ്യാറാകാത്തതിനാല്‍ 41 ഓഹരികള്‍ ഇന്ന് ലോവര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം നിഫ്റ്റി-50 സൂചികയിലെ ഒന്നും തന്നെ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചില്ല. ബാങ്ക് നിഫ്റ്റി സൂചികയിലെ 12 ഓഹരികളിലും ഒന്നും തന്നെ നഷ്ടത്തില്‍ ക്ലോസ് ചെയ്തില്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications