സെന്‍സെക്‌സില്‍ 1,300 പോയിന്റിലേറെ ചാഞ്ചാട്ടം, നിഫ്റ്റിയും നഷ്ടക്കയത്തിൽ; 17000-ന് താഴെയെത്തി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആന കൊടുത്താലും ആശ കൊടുക്കരുതെന്ന് പറഞ്ഞ പോലെയായി ഇന്നത്തെ വ്യാപാരദിനം. ആദ്യ ഒന്നര മണിക്കൂറില്‍ പഴയകാല ട്രെന്‍ഡിങ് ദിനങ്ങളെ അനുസ്മരിപ്പിക്കും വിധം പ്രധാന സൂചികകള്‍ കത്തിക്കയറിയെങ്കിലും രണ്ടാം പകുതിയില്‍ നേട്ടം നിലനിര്‍ത്താനായില്ലെന്ന് മാത്രമല്ല നഷ്ടത്തിലേക്കും കൂപ്പുകുത്തി. ഉച്ചയോടെ ആഗോള വിപണികളില്‍ ദൃശ്യമായ വന്‍ തകര്‍ച്ചയാണ് ഇന്ത്യന്‍ വിപണികളെ പുറകോട്ട് വലിച്ചത്. ഇതിനെ തുടര്‍ന്ന് സെന്‍സെക്‌സിലും നിഫ്റ്റിയിലും കടുത്ത ചാഞ്ചാട്ടമാണ് കാഴ്ചവച്ചത്. നിഫ്റ്റി 400 പോയിന്റോളവും സെന്‍സെക്‌സ് 1300 പോയിന്റോളവും ഉയര്‍ച്ച- താഴ്ചകള്‍ക്കിടെ ചഞ്ചാട്ടം രേഖപ്പെടുത്തി.

 

നിര്‍ണായകം

നിര്‍ണായകം

ആഗോള വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സൂചികകള്‍ക്ക് നഷ്ടം കുറവാണ്. പക്ഷേ നിഫ്റ്റി വളരെ നിര്‍ണായകമായ 17,000 നിലവാരം തകര്‍ന്ന് വ്യാപാരം അവസാനിപ്പിച്ചത് ആശങ്കയേറ്റുന്ന ഘടകമായി. ഒടുവില്‍ നിഫ്റ്റി 70 പോയിന്റ് നഷ്ടത്താടെ 16983-ലും സെന്‍സെക്സ് 195 പോയിന്റ് നഷ്ടത്തില്‍ 57,064-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മെറ്റല്‍, വാഹനം, ഫിനാന്‍ഷ്യല്‍ ഓഹരികളിലാണ് വമ്പന്‍ തരിച്ചടി നേരിട്ടത്. ഐടി സ്റ്റോക്കുകള്‍ക്ക് പിട്ിച്ചു നില്‍ക്കാനായി.

Also Read: 10 ദിവസത്തിനുളളില്‍ 84% ലാഭം; ഈ ഓഹരി ഇനിയും വാങ്ങണോ അതോ വിറ്റൊഴിയണോ?Also Read: 10 ദിവസത്തിനുളളില്‍ 84% ലാഭം; ഈ ഓഹരി ഇനിയും വാങ്ങണോ അതോ വിറ്റൊഴിയണോ?

മാര്‍ക്കറ്റ് മൂവ്മെന്റ്

മാര്‍ക്കറ്റ് മൂവ്മെന്റ്

പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും ഇന്നലെ അവസാനിപ്പിച്ച അതേ നിലവാരത്തില്‍ നിന്നാണ് ചൊവ്വാഴ്ചത്തെ ട്രേഡിങ്ങ് തുടങ്ങിയത്. എന്നാല്‍, നിമിഷങ്ങള്‍ക്കകം സൂചികകള്‍ വമ്പന്‍ കുതിപ്പ് നടത്തുന്നതാണ് തൊട്ടുപിന്നാലെ കണ്ടത്. നിര്‍ണായകമായ 17,100- 17,160 നിലവാരമൊക്കെ ആദ്യ പത്ത് മിനിറ്റുകള്‍ക്കം തന്നെ ഭേദിച്ച് മുന്നേറി. തുടര്‍ന്ന 17,324 എന്ന ഉയര്‍ന്ന നിലവാരം 10.30-ഓടെ തൊട്ടു. അപ്പോള്‍ നിഫ്റ്റി 271 പോയിന്റാണ് ഉയര്‍ന്നത്. സമാനമായി സെന്‍സെക്്‌സ് 923 പോയിന്റ് ഉയര്‍ന്ന് 58,183 എന്ന ഇന്നത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. 16,931 നിലവാരം നിഫ്റ്റിയിലും 56,867 നിലവാരത്തില്‍ സെന്‍സെക്‌സിലും ഇന്നത്തെ താഴ്ന്ന പോയിന്റ്് രേഖപ്പെടുത്തി.

Also Read: 3 മാസത്തിനുള്ളില്‍ 17% നേട്ടം; ഈ 2 ഫാര്‍മ സ്‌റ്റോക്കുകള്‍ പരിഗണിക്കാംAlso Read: 3 മാസത്തിനുള്ളില്‍ 17% നേട്ടം; ഈ 2 ഫാര്‍മ സ്‌റ്റോക്കുകള്‍ പരിഗണിക്കാം

പിന്നിലേക്ക് വലിച്ചത്

പിന്നിലേക്ക് വലിച്ചത്

തുടര്‍ന്ന് നേട്ടം നിലനിര്‍ത്താനാകാതെ ക്രമാനുഗതമായ സൂചികകള്‍ താഴേക്ക് പതിക്കുകയായിരുന്നു. ആഗോള വിപണികളില്‍ പെട്ടെന്നുണ്ടായ ഇടിവാണ് മികച്ച രീതിയില്‍ വ്യാപാരം പുരോഗമിക്കുകയായിരുന്ന ഇന്ത്യന്‍ വിപണികളെ പിന്നിലേക്ക് വലിച്ചത്. രാവിലെ 11.30 ആയപ്പോള്‍ അമേരിക്കന്‍ സൂചികയായ ഡൗ ജോണ്‍സ് 600 പോയിന്റിലേറെ ഇടിഞ്ഞു. സമാനമായി യൂറോപ്യന്‍ വിപണികളിലും ഒന്നര ശതമാനത്തിലേറെയുള്ള ഇടിവ് ദൃശ്യമായി.

Also Read: ലിസ്റ്റിങ്ങില്‍ നിരാശപ്പെടുത്തി; പക്ഷേ ഇനി കുതിക്കും; 70 % നേട്ടം ലഭിക്കാംAlso Read: ലിസ്റ്റിങ്ങില്‍ നിരാശപ്പെടുത്തി; പക്ഷേ ഇനി കുതിക്കും; 70 % നേട്ടം ലഭിക്കാം

ബാങ്ക്-നിഫ്റ്റി

ബാങ്ക്-നിഫ്റ്റി

പ്രധാനപ്പെട്ട ഇന്‍ഡക്‌സ് ഹെവിവെയിറ്റ് സ്റ്റോക്കുകളെല്ലാം നഷ്ടം നേരിട്ടതോടെ ബാങ്ക് നിഫ്റ്റിയും 281 പോയിന്റ് താഴ്ന്ന് 35,695-ല്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ മൂന്ന് ശതമാനത്തോളം ഉയര്‍ന്ന കൊട്ടക് മഹീന്ദ്ര ബാ്ങ്കാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തയിത്. 57 രൂപ നഷ്ടത്തില്‍ 1961 രൂപയിലാണ് കൊട്ടക് മഹീന്ദ്രയുടെ ഓഹരികള്‍ വ്യാപാരം നിര്‍ത്തിയത്. എസ്ബിഐ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐഡിഎഫ്‌സി ബാ്ങ്ക് എന്നിവയുടെ ഓഹരികള്‍ക്ക് ഒരു ശതമാനത്തോളം വിലയിറങ്ങി. അതേസമയം, കഴിഞ്ഞ കുറെ ദിവസങ്ങളായി വിലിയിടിവ് കാണിച്ചിരുന്ന ആക്‌സിസ് ബാങ്ക് ഓഹരികള്‍ ഇന്ന് ചെറിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ ഉയര്‍ന്ന നിലവാരം 36,774-ലും താഴ്ന്ന നിലവാരം 35,526-ലുമാണ്.

അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ

അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ

എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,067 ഓഹരികളില്‍ 1,,092 ഓഹരികളില്‍ വില വര്‍ധനവും 910 ഓഹരികളില്‍ വിലയിടിവും രേഖപ്പെടുത്തി. അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 1.20 ആയിരുന്നു. സ്‌മോള്‍ കാപ് വിഭാഗത്തിലെ ഓഹരികള്‍ നേട്ടം നിലനിര്‍ത്തിയതാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ ഇന്ന് മെച്ചപ്പെടാന്‍ കാരണം. നിഫ്റ്റിയിലെ 50 ഓഹരികളില്‍ 22 എണ്ണം നേട്ടം നിലനിര്‍ത്തിയപ്പോള്‍ 28 കമ്പനികളുടെ ഓഹരികള്‍ നഷ്ടം നേരിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്. മെറ്റല്‍, വാഹനം, ഫിനാന്‍ഷ്യല്‍ ഓഹരികളിലാണ് വമ്പന്‍ തരിച്ചടി നേരിട്ടത്.

Also Read: ഈ പുള്‍ബാക്ക് റാലി മുതലെടുക്കണോ? പരിഗണിക്കാവുന്ന 10 മിഡ്കാപ്പ് സ്റ്റോക്കുകള്‍ ഇവയാണ്Also Read: ഈ പുള്‍ബാക്ക് റാലി മുതലെടുക്കണോ? പരിഗണിക്കാവുന്ന 10 മിഡ്കാപ്പ് സ്റ്റോക്കുകള്‍ ഇവയാണ്

പ്രമുഖ ഓഹരികളുടെ പ്രകടനം

പ്രമുഖ ഓഹരികളുടെ പ്രകടനം

>> നഷ്ടം നേരിട്ടവ: ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, അദാനി പോര്‍ട്ട്‌സ്, മഹീന്ദ്ര & മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്‌സ്,ഹിന്‍ഡോല്‍കോ, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്, എച്ച്ഡിഎഫ്സി, എയര്‍ടെല്‍, റിലയന്‍സ്, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഗ്രാസിം, യുപിഎല്‍ തുടങ്ങിയ പ്രധാന ഓഹരികളില്‍ ഒരു ശതമാനത്തിലേറെ വിലയിടിവുണ്ടായി.
>> നേട്ടം ലഭിച്ചവ: പവര്‍ ഗ്രിഡ്, ടൈറ്റന്‍, എസ്ബിഐ ലൈഫ്, ശ്രീ സിമന്റ്‌സ്, ബജാജ് ഫിന്‍സെര്‍വ് എന്നീ ഓഹരികളില്‍ രണ്ടു ശതമാനത്തിലധികവും ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്, ബജാജ് ഫിനാന്‍സ്, വിപ്രോ എന്നിവയുടെ ഓഹരികള്‍ ഒരു ശതമാനത്തിലേറെയും വില വര്‍ധന രേഖപ്പെടുത്തി.

Also Read: ഒമിക്രോണ്‍ വന്നതോടെ വീണ്ടും ഡിമാന്‍ഡ്; ഈ ഫാര്‍മ ഓഹരിയില്‍ 30% നേട്ടം ലഭിക്കാംAlso Read: ഒമിക്രോണ്‍ വന്നതോടെ വീണ്ടും ഡിമാന്‍ഡ്; ഈ ഫാര്‍മ ഓഹരിയില്‍ 30% നേട്ടം ലഭിക്കാം

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Nifty Sensex Facing Huge Volatility Indices Erases Gain Metal Financial Stocks Hits The Most

Nifty Sensex Facing Huge Volatility Indices Erases Gain Metal Financial Stocks Hits The Most
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X