രണ്ടു ദിവസത്തെ തിരിച്ചടികള്‍ക്കു ശേഷം വിപണി വീണ്ടും നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഇതോടെ നിഫ്റ്റി-50 സൂചിക നിര്‍ണായക 16,600 നിലവാരം മറികടന്നു. ഉയര്‍ന്ന തോതില്‍ ജിഎസ്ടി നികുതി വരവ് ലഭിക്കുന്നതും സമ്പദ്ഘടനയിലെ ഉണര്‍വിനെ സൂചിപ്പിക്കുന്ന പിഎംഐ നിരക്കുകള്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റേയും പശ്ചാത്തലത്തിലാണ് പ്രധാന സൂചികകളിലെ മുന്നേറ്റം. ഹെവിവെയിറ്റ് ഇന്‍ഡക്സ് ഓഹരി കൂടിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളിലെ കുതിപ്പും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില തിരുത്തല്‍ നേരിട്ടതും ഇന്നത്തെ വ്യാപാരം നേട്ടത്തോടെ പൂര്‍ത്തിയാക്കാന്‍ സഹായിച്ചു.
അതേസമയം എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി-50, 100 പോയിന്റ് നേട്ടത്തോടെ 16,628-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്സ് 400 പോയിന്റ് ഉയര്‍ന്ന് 55,818-ലും ക്ലോസ് ചെയ്തു. ഇന്നത്തെ വ്യാപാരത്തിനിടെ നിഫ്റ്റി സൂചികയുടെ ഉയര്‍ന്ന നിലവാരം 16,646-ലും താഴ്ന്ന നിലവാരം 16,443-ലും രേഖപ്പെടുത്തി. നഷ്ടത്തോടെ ആരംഭിച്ച സൂചിക, വ്യാപാരം പുരോഗമിക്കുന്തോറും മുന്നേറുകയും ഒടുവില്‍ ഉയര്‍ന്ന നിലവാരത്തിന് സമീപം ഇന്നത്തെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി ബാങ്ക് 7 പോയിന്റ് നഷ്ടത്തില്‍ 35,613-ലും വ്യാപാരം പൂര്‍ത്തിയാക്കി.
ഇനിയെന്ത് ?
ഇന്നത്തെ വ്യാപാരത്തില്‍ ഏറിയ പങ്കും നിഫ്റ്റി സൂചികയില്‍ ചാഞ്ചാട്ടം പ്രകടമായിരുന്നു. നിഫ്റ്റിയുടെ ദിവസ ചാര്‍ട്ടില്‍ 'എന്‍ഗള്‍ഫിങ്' തരത്തിലുള്ള പാറ്റേണ്‍ ആണ് ദൃശ്യമായത്. ഇത് കുതിപ്പിന്റെ സൂചന നല്കുന്നതാകുന്നു. ദിവസ കാലയളവില്‍ ടെക്നിക്കല്‍ സൂചകമായ ആര്‍എസ്ഐയുടെ നിലവാരം ഉയരുന്നതും ബുള്ളിഷ് ക്രോസ്ഓവറിന്റെ പാതയിലുമാണ് നീങ്ങുന്നത്. തൊട്ടടുത്ത പ്രതിരോധം 16,700-ലാണ്. ഈ നിലവാരം മറികടക്കാനായാല്‍ നിഫ്റ്റിക്ക് 17,000 നിലവാരത്തിലേക്ക് മുന്നേറാം. അതേസമയം 16,400 നിലവാരത്തിന് മുകളില്‍ നിഫ്റ്റി തുടരുന്നിടത്തോളം സൂചികയിലെ ട്രെന്‍ഡ് പോസിറ്റീവായി തുടരുമെന്നും എല്‍കെപി സെക്യൂരിറ്റീസ് സൂചിപ്പിച്ചു.
ഇന്നത്തെ റിപ്പോര്‍ട്ട്
വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 11 എണ്ണം നേട്ടത്തിലും 4 എണ്ണം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 2.31 ശതമാനം മുന്നേറിയ ഓയില്‍ & ഗ്യാസ് വിഭാഗം സൂചികയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. പിഎസ്യു ബാങ്ക്, മെറ്റല്‍, മീഡിയ, ഐടി വിഭാഗം സൂചികകള്‍ ഒരു ശതമാനത്തിലേറെ നേട്ടം കൈവരിച്ചു. അതേസമയം നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നിഫ്്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 25/50 എന്നീ സൂചികകളാണ് നേരിയ തോതില്‍ നഷ്ടം രേഖപ്പെടുത്തി ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കിയത്.
എന്‍എസ്ഇയുടെ മിഡ് കാപ്-100 സൂചിക 0.54 ശതമാനം നേട്ടത്തോടെയും സ്മോള്‍ കാപ്-100 സൂചിക 0.67 ശതമാനം ഉയര്‍ച്ചയോടെയും ക്ലോസ് ചെയ്തു. ഇതിനിടെ വ്യാഴാഴ്ച എന്‍എസ്ഇയില്‍ വ്യാപാരം നടന്ന 2,142 ഓഹരികളില്‍ 1,315 എണ്ണവും നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. 757 ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തിയും വ്യാപാരം അവസാനിപ്പിച്ചു. അതേസമയം ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 1.74 നിലവാരം കുറിച്ചു. ഇതിനിടെ വിപണിയിലെ ചാഞ്ചാട്ടം അടിസ്ഥാനമാക്കുന്ന വിക്സ് നിരക്കുകള്‍ 2.5 ശതമാനം താഴ്ന്ന് 20.33-ലേക്കെത്തി.
- നേട്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 3.60 %, ബജാജ് ഫിന്‍സേര്‍വ് 3.40 %, സണ്‍ ഫാര്‍മ 2.66 %, ടിസിഎസ് 2.08 %, എച്ച്സിഎല്‍ ടെക്നോളജീസ് 2.07 %, ഇന്‍ഫോസിസ് 1.99 %, അദാനി പോര്‍ട്ട്സ് 1.97 % വീതവും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
- നഷ്ടം:- അപ്പോളൊ ഹോസ്പിറ്റല്‍ -4.98 %, ഹീറോ മോട്ടോ കോര്‍പ് -3.45 %, ഐഷര്‍ മോട്ടോര്‍ -1.68 %, എച്ച്ഡിഎഫ്സി -1.58 %, പവര്‍ ഗ്രിഡ് -1.22 %, ടാറ്റ മോട്ടോര്‍സ് -1.07 % വീതവും നഷ്ടത്തോടെ ക്ലോസ് ചെയ്തു.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications