വലിയ പ്രതീക്ഷകളോടെയാണ് പുതുവത്സരം ആരംഭിച്ചത്. ഓഹരി വിപണി വലിയ നേട്ടങ്ങള്‍ സമ്മാനിക്കുമെന്നായിരുന്നു വിശ്വാസം. നിഫ്റ്റി 29300 ഭേദിക്കുമെന്ന ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പ്രവചനം വിശ്വാസത്തെ ബലപ്പെടുത്തി.

എന്നാല്‍ പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധം പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തുന്നു. പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി, നൊമൂറ ഇപ്പോള്‍ ഈ വര്‍ഷത്തെ നിഫ്റ്റി ലക്ഷ്യം കുറച്ചു. നേരത്തെ പ്രവചിച്ച 29300 ലെവലെന്ന ലക്ഷ്യം 24900 ലേയ്ക്കാണ് ബ്രോക്കറേജ് താഴ്ത്തിയത്.
എണ്ണവില ഉയരുന്ന പക്ഷം, കമ്പനികള്‍ ഇന്ധനത്തിനും ഊര്‍ജ്ജത്തിനുമായി കൂടുതല്‍ ചെലവഴിക്കേണ്ടിവരും. ഈ അധിക ചെലവ് കോര്‍പറേറ്റ് ലാഭം
കുറയ്ക്കും. 7.5 ശതമാനം കുറവാണ് ലാഭത്തില്‍ പ്രതീക്ഷിക്കപ്പെടുന്നത്.
ഇതോടെ നിക്ഷേപകര്‍, ഓരോ രൂപ ലാഭത്തിനും നല്കുന്ന തുക 21 രൂപയില്‍ നിന്നും 18.5 രൂപയായി (പ്രൈസ്-ടു -ഏര്‍ണിംഗ് റേഷ്യോ) കുറയും.
കഴിഞ്ഞ രണ്ട് ആഴ്ചയില്‍ 8 ശതമാനം ഇടിവ് നേരിട്ട ഓഹരികള്‍ ഇനിയൊരു 5 ശതമാനം കൂടി ഇടിയുമെന്ന് ബ്രോക്കറേജ് പറയുന്നു. ചെറുകിട, ഇടത്തരം ഓഹരികളിലായിരിക്കും (സ്മോള്‍ക്യാപ്, മിഡ്ക്യാപ്) ആഘാതം കൂടുതല്‍.
നിക്ഷേപകര്‍ എന്തുചെയ്യണം
5 ശതമാനവും കവിഞ്ഞ് വിപണി ഇടിയുകയാണെങ്കില്‍ അതൊരു വാങ്ങല്‍ അവസരമാക്കാം. ഇതോടെ ഓഹരികള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകും.യൂട്ടിലിറ്റികള്‍, കല്‍ക്കരി, എണ്ണ ഉല്‍പ്പാദകര്‍, ആരോഗ്യ സംരക്ഷണം, ഫാര്‍മ, കണ്‍സ്യൂമര്‍ സ്റ്റേപ്പിള്‍സ്, ടെലികോം ഓഹരികളാണ് നൊമൂറ ശുപാര്‍ശ ചെയ്യുന്നത്.
ആരോഗ്യ പരിപാലനം, അവശ്യവസ്തുക്കള്‍ എന്നീ മേഖലകളൊഴികെയുള്ളവയില് തങ്ങള്‍ പോസിറ്റീവാണെന്ന് ബ്രോക്കറേജ് പറഞ്ഞു. കൃത്രിമബുദ്ധി (എഐ) ബിസിനസുകളെ ദോഷകരമായി ബാധിക്കില്ല. അത്തരം ആശങ്കകള്‍ അതിശയോക്തിപരമാണ്. എഐ സംബന്ധിച്ച ആശങ്കകള്‍ കാലക്രമേണ പരിഹരിക്കപ്പെടും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

RVNL, IRCON ഒന്നാം പാദ ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

ജൂലൈയിലെ വാഹന വിൽപന: ഗ്രാമീണ വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ നിർണ്ണായക മാറ്റങ്ങളും

എയർടെൽ ഒന്നാം പാദ ഫലം ഇന്ന്: ബ്രോക്കറേജ് വിലയിരുത്തലുകളും നിക്ഷേപകർ ഉറ്റുനോക്കുന്ന പ്രധാന മാറ്റങ്ങളും

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!



Click it and Unblock the Notifications