ഇന്ത്യൻ ഓഹരി സൂചിക ഇന്ന് ഇന്ന് കുത്തനെ ഉയർന്നു. നിഫ്റ്റി റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. 0.80 ശതമാനം ഉയർന്ന് 12,282 എന്ന നിലയിലാണ് ഇന്ന് ക്ലോസ് ചെയ്തത്. ബാങ്കിംഗ്, മെറ്റൽ, എനർജി, ഓട്ടോ ഓഹരികളിലെ നേട്ടമാണ് നിഫ്റ്റിയെ ഇന്ന് പിന്തുണച്ചത്. സെൻസെക്സ് 331 പോയിൻറ് ഉയർന്ന് 41,637 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
മെറ്റൽ സൂചികയാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത്. 2.7 ശതമാനം ഉയർച്ചയാണ് മെറ്റൽ ഓഹരികൾ നേടിയത്. മെറ്റൽ ഓഹരികളിൽ ഹിന്ദ് കോപ്പർ 20 ശതമാനവും സെയിൽ 10 ശതമാനവും നാൽകോ 6 ശതമാനവും ഉയർന്നു. ആർഐഎൽ 1.6 ശതമാനം ഉയർന്നു. അൾട്രാടെക് സിമൻറ്, ടാറ്റാ സ്റ്റീൽ എന്നിവ സെൻസെക്സിൽ ഇന്ന് മികച്ച നേട്ടമുണ്ടാക്കി.

ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 1.2 ശതമാനവും 1.4 ശതമാനവും നേട്ടമുണ്ടാക്കി, സമീപകാല മുന്നേറ്റം തുടർന്നു. മറ്റെല്ലാ മേഖലകളെയും പിന്നിലാക്കുന്ന വ്യക്തമായ വിജയിയായിരുന്നു ഇന്ന് മെറ്റൽ സൂചിക കാഴ്ച്ച വച്ചത്.
ഏഴു മാസത്തിനുള്ളിൽ ഇന്ത്യയുടെ ഫാക്ടറി പ്രവർത്തനം അതിവേഗം വികസിച്ചുവെന്നും പുതിയ ഓർഡറുകളുടെ കുതിച്ചുചാട്ടം കമ്പനികളുടെ ഉൽപാദനം വർദ്ധിപ്പിക്കാൻ പ്രേരിപ്പിച്ചുവെന്ന് ഒരു സ്വകാര്യ ബിസിനസ് സർവേ വ്യക്തമാക്കി. ഐഷര്‍ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ബിപിസിഎല്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
