മേഖലകളിലുടനീളമുള്ള വാങ്ങലിന്റെ പശ്ചാത്തലത്തിൽ ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് തുടർച്ചയായ രണ്ടാം ദിവസവും ഉയർന്നു. സെൻസെക്സ് 592.97 പോയിൻറ് അഥവാ 1.59 ശതമാനം ഉയർന്ന് 37981.63 ൽ എത്തി. 4 സെഷനുകൾക്ക് ശേഷം നിഫ്റ്റി 11,200 ന് മുകളിൽ ക്ലോസ് ചെയ്തു, 177 പോയിൻറ് നേടി 11,228 ലെത്തി. ഏകദേശം 1888 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ, 763 ഓഹരികൾ ഇടിഞ്ഞു, 158 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ, കഴിഞ്ഞ 6 സെഷനുകളിൽ വിപണി നേരിട്ട നഷ്ടത്തിന്റെ 50% വീണ്ടെടുത്തു.
നിഫ്റ്റി നേട്ടം
മിഡ്‌ക്യാപ് സൂചിക 494 പോയിൻറ് ഉയർന്ന് 16,998 ലും നിഫ്റ്റി ബാങ്ക് 683 പോയിൻറ് 21,665 ലും എത്തി. 46 നിഫ്റ്റി സ്റ്റോക്കുകൾ നേട്ടം കൈവരിച്ചപ്പോൾ, മികച്ച 5 നേട്ടക്കാരിൽ 2 ഓഹരികൾ ഫിനാൻസ് ഓഹരികളാണ്. ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, പവർ ഗ്രിഡ് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ വിപ്രോ, എച്ച്യുഎൽ, നെസ്‌ലെ, ഇൻഫോസിസ് എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്. ഫിനാൻഷ്യൽ ഓഹരികൾ നിഫ്റ്റിയെ 78 പോയിന്റ് ഉയർത്തി. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവ മികച്ച സംഭാവന നൽകി.
സൂചികകൾ
ബാങ്ക്, മെറ്റൽ, ഓട്ടോ സൂചികകൾ മൂന്ന് ശതമാനം വീതം ഉയർന്നതോടെ എല്ലാ മേഖല സൂചികകളും നേട്ടത്തിൽ അവസാനിച്ചു. ബിഎസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾക്യാപ് സൂചികകൾ രണ്ട് ശതമാനം വീതം ഉയർന്നു. പലിശ ഒഴിവാക്കൽ കേസിൽ സർക്കാർ കൂടുതൽ സമയം തേടിയതിന് ശേഷമാണ് എല്ലാ നിഫ്റ്റി ബാങ്ക് ഓഹരികളും ഉയർന്ന നേട്ടം കൈവരിച്ചത്. ഹാർലി ഡേവിഡ്സണുമായുള്ള ചർച്ചകൾ പുരോഗമിക്കുന്ന ഘട്ടത്തിൽ ഹീറോ മോട്ടോകോർപ്പിന് 3% നേട്ടമുണ്ടായി. അപ്പോളോ ടയേഴ്സ്, ബാൽകൃഷ്ണ ഇൻഡസ്ട്രീസ് എന്നിവയുടെ ഓഹരികൾ 7% വീതം ഉയർന്നു.
ആഗോള വിപണിയിലും നേട്ടം
ജൂബിലൻറ് ഫുഡ്‌വർക്കിന്റെ ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 2,457.50 രൂപയിലെത്തി. ഇന്ന് 6 ശതമാനത്തിലധികം നേട്ടമാണ് ജൂബിലൻറ് ഓഹരികൾ കൈവരിച്ചത്. ഇന്നത്തെ വ്യാപാരത്തിൽ മുഴുവൻ സമയവും വിപണി മുന്നേറ്റമാണ് നടത്തിയത്. ഫിനാൻസ്, ഓട്ടോ, ഫാർമ ഓഹരികളുടെ പിന്തുണയാണ് ഇന്ന് പ്രധാന സൂചികകളെ നയിച്ചത്. വർദ്ധിച്ചുവരുന്ന വൈറസ് അണുബാധയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ആഘാതങ്ങളെക്കുറിച്ചുമുള്ള ആശങ്കകൾ മാറ്റിവച്ച് ചൈനയിൽ നിന്നുള്ള വ്യാവസായിക നേട്ടത്തിന്റെ കണക്കുകൾ പുറത്തു വന്നതോടെ ആഗോള സൂചകങ്ങളും പോസിറ്റീവ് ആയി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
