പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ വിശദാശങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ വിശദീകരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളെ കുറിച്ച് പഠിച്ചതിന് ശേഷമുള്ള പാക്കേജാണിതെന്നും പാക്കേജ് തയ്യാറാക്കിയത് ഏഴ് മേഖലകളില്‍ നടത്തിയ വിശദമായ പഠനങ്ങൾക്ക് ശേഷമാണെന്ന് ധനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ പ്രധാന ലക്ഷ്യം വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും സ്വയം പര്യാപ്ത ഇന്ത്യയെ കെട്ടിപ്പടുക്കാനുമാണെന്ന് ധനമന്ത്രി പറഞ്ഞു.
ബിസിനസ് കൂടുതൽ എളുപ്പമാക്കും
ഇന്ത്യയിൽ ബിസിനസ് ആരംഭിക്കുന്നത് കൂടുതൽ എളുപ്പമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും. ബ്രാൻഡുകൾ നിർമ്മിക്കാനും ആഗോള തലത്തിൽ വിപണം നടത്താനും ഇന്ത്യ ശ്രമിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, മൈക്രോ ഇൻഷുറൻസ് പദ്ധതികൾ, പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി ഉജ്വാല യോജന, സ്വച്ഛ് ഭാരത്, ആയുഷ്മാൻ ഭാരത് എന്നിവയെല്ലാം ഇന്ത്യയിലെ പ്രധാന പരിഷ്കാരങ്ങളായിരുന്നുവെന്നും ഇത് ദരിദ്ര വിഭാഗത്തിന് വലിയ തോതിൽ പ്രയോജനം ചെയ്തുവെന്നും ധനമന്ത്രി പറഞ്ഞു. അധികാരത്തിൽ വന്നതിനു ശേഷം വിവിധ മേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും വിവിധ മേഖലകൾക്കായാണ് നിലവിൽ ഉത്തേജക പാക്കേജ് വകയിരുത്തിയിരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക്
ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. 3 ലക്ഷം കോടി രൂപ വരെയുള്ള ഈട് ആവശ്യമില്ലാത്ത വായ്പകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എംഎസ്എംഇകൾക്ക് 4 വർഷത്തെ സമയപരിധിയോടെ 12 മൊറട്ടോറിയവും നൽകും. 45 ലക്ഷം എംഎസ്എംഇകൾ ഈ പദ്ധതിയുടെ പ്രയോജനം ചെയ്യുമെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി. ഈ പദ്ധതി പ്രകാരം 20,000 കോടി രൂപ സബോർഡിനേറ്റ് കടമായി സർക്കാർ അനുവദിക്കും.
ഗുണം ആർക്ക്
സർക്കാരിന്റെ ഈ പദ്ധതിയിൽ നിന്ന് ഏകദേശം 2 ലക്ഷം എം.എസ്.എം.ഇകൾ പ്രയോജനം നേടാൻ സാധ്യതയുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി മൂലം സമ്മർദ്ദം നേരിടുന്ന എംഎസ്എംഇകൾക്കും ഈ വായ്പയ്ക്ക് അർഹതയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. എംഎസ്എംഇ മേഖലയിലെ മൂന്നാമത്തെ പദ്ധതിയിൽ ധനമന്ത്രി എംഎസ്എംഇകൾക്കായി ഒരു ഫണ്ട് രൂപീകരിക്കുമെന്നും പറഞ്ഞു. 10,000 കോടി രൂപയുടെ ഫണ്ട് ഫണ്ടായിരിക്കും ഇത്. എംഎസ്എംഇയുടെ വലുപ്പം വർദ്ധിപ്പിക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
പുതിയ നിർവ്വചനം
എംഎസ്എംഇ (MSME) കളുടെ നിർവചനങ്ങൾ വരെ അടിമുടി മാറ്റിയാണ് പരിഷ്കരണം. താഴെ പറയുന്ന രീതിയിലാണ് പുതിയ നിർവ്വചനം
- മൈക്രോ - നിക്ഷേപം ഒരു കോടിയിൽ താഴെ, വിറ്റുവരവ് 5 കോടിയിൽ താഴെ
- ചെറുകിട - 10 കോടിയിൽ താഴെ നിക്ഷേപം 50 കോടിയിൽ താഴെയുള്ള വിറ്റുവരവ്
- ഇടത്തരം - നിക്ഷേപം 20 കോടിയിൽ താഴെയും വിറ്റുവരവ് 100 കോടിയിൽ താഴെയും
ഭേദഗതികൾ
200 കോടി രൂപ വരെയുള്ള സർക്കാർ സംഭരണത്തിൽ ആഗോള ടെൻഡറുകൾ അനുവദിക്കില്ല. ഇത് ഇന്ത്യയെ സ്വയം ആശ്രയിക്കുകയും മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കരുത്തേകുകയും ചെയ്യും. ഇന്ത്യൻ എംഎസ്‌എംഇകൾ വിദേശ സ്ഥാപനങ്ങളിൽ നിന്ന് നേരിടുന്ന അന്യായമായ മത്സരം തടയുന്നതിനായി പൊതു ധനകാര്യ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications