ഒരു കമ്പനിയുടെ ലാഭത്തില്‍ നിന്നുള്ള വിഹിതം ഓഹരി ഉടമകള്‍ക്ക് നല്‍കുന്നതാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഇത് പണമായോ (CASH DIVIDEND) നിശ്ചിത അനുപാതത്തില്‍ അധിക ഓഹരികളായോ (STOCK DIVIDEND) ആണ് കമ്പനികള്‍ സാധാരണ ലാഭവിഹിതം നല്‍കാറുളളത്. കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത് (BONUS ISSUE).
പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും. ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റില്‍ വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതുകൊണ്ടാണിത്.
നിര്മിതീ റോബോട്ടിക്സ്
ഹീറ്റിങ്- വെന്റിലേഷന്- എയര്‍ കണ്ടീഷനിങ് തുടങ്ങിയവയുടെ വായു കുഴലുകള്‍ (Duct) വൃത്തിയാക്കുന്നതില്‍ ലോകത്തെ മുന്‍നിര സ്ഥാപനമാണ് നിര്മിതീ റോബോട്ടിക്സ് ഇന്ത്യ (BSE: 543194) ലിമിറ്റഡ്. അടുത്തിടെ 5:1 എന്ന അനുപാതത്തിലാണ് ബോണസ് ഓഹരി പ്രഖ്യാപിച്ചത്. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും 5 അധിക ഓഹരികള്‍ കൂടി വീതം ലഭിക്കും. ഇതിനുള്ള എക്സ് ബോണസ് ഡേറ്റ് ഈമാസം 25-നും റെക്കോഡ് ഡേറ്റ് 26-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 5 ശതമാനം ഉയര്‍ന്ന് 835 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 50 കോടിയാണ്.
ശ്രീ ഗണേഷ് ബയോടെക്
ഉരുളക്കിഴങ്ങ്, നെല്‍വിത്ത്, കശുവണ്ടി, ഔഷധ സസ്യങ്ങള്‍ തുടങ്ങിയവയുടെ മുന്‍നിര വിതരണക്കാരും വ്യാപാരികളുമാണ് ശ്രീ ഗണേഷ് ബയോടെക് (BSE: 539470). അടുത്തിടെ 1:1 എന്ന അനുപാതത്തിലാണ് ബോണസ് ഓഹരി പ്രഖ്യാപിച്ചത്. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും ഒരു അധിക ഓഹരി കൂടി വീതം ലഭിക്കും. ഇതിനുള്ള എക്സ് ബോണസ് ഡേറ്റ് ഈമാസം 27-നും റെക്കോഡ് ഡേറ്റ് 28-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 2.5 ശതമാനം ഇടിഞ്ഞ് 8.26 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 164 കോടിയാണ്.
പ്രോ ഫിന് കാപിറ്റല്‍
ഓഹരി വ്യാപാരവുമായി ബന്ധപ്പെട്ട സേവങ്ങള്‍ നല്കുന്ന കമ്പനിയാണ് പ്രോ ഫിന് കാപിറ്റല്‍ സര്‍വീസസ് (BSE: 511557). അടുത്തിടെ 2:1 എന്ന അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും രണ്ട് അധിക ഓഹരികള്‍ കൂടി ലഭിക്കും. ഇതിനുള്ള എക്സ് ബോണസ് ഡേറ്റ് ഈമാസം 28-നും റെക്കോഡ് ഡേറ്റ് 29-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 5 ശതമാനം ഉയര്‍ന്ന് 186.95 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 132 കോടിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
