ചെലവ് വർദ്ധിക്കുന്നതിനാൽ അടുത്ത മാസം മുതൽ മുഴുവൻ മോഡൽ റേഞ്ച് വാഹനങ്ങളുടെയും വില 5 ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് വാഹന നിർമാതാക്കളായ നിസാൻ മോട്ടോർ ഇന്ത്യ അറിയിച്ചു. പുതുക്കിയ വിലകൾ 2020 ജനുവരി മുതൽ പ്രാബല്യത്തിൽ വരും. നിസാൻ, ഡാറ്റ്സൺ എന്നിവയുടെ ലഭ്യമായ എല്ലാ മോഡലുകളിലും വില വർദ്ധനവ് ബാധകമാകുമെന്നും നിസ്സാൻ മോട്ടോർ ഇന്ത്യയുടെ പ്രസ്താവനയിൽ പറയുന്നു.
നിലവിലെ വെല്ലുവിളി നിറഞ്ഞ വിപണി സാഹചര്യങ്ങളിൽ, വർദ്ധിച്ച ചെലവ് കാരണം എല്ലാ നിസ്സാൻ, ഡാറ്റ്സൺ മോഡലുകളുടെയും വില വർദ്ധിപ്പിക്കാൻ തങ്ങൾ നിർബന്ധിതരായിരിക്കുകയാണെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, ടാറ്റ മോട്ടോഴ്സ് തുടങ്ങി വിവിധ കമ്പനികൾ ഇതിനകം തന്നെ ജനുവരി മുതൽ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡ് 2020 ജനുവരി 1 മുതൽ മോട്ടോർ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില വർദ്ധിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച് ഉൽപ്പന്നങ്ങളുടെ വില 2000 രൂപ വരെ വർദ്ധിപ്പിക്കുമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും ജനുവരി മുതൽ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും എത്ര രൂപ വർദ്ധിക്കുമെന്നോ വില വർദ്ധനവ് നടപ്പിലാക്കുന്ന തീയതിയോ വ്യക്തമാക്കിയിട്ടില്ല. നിർമ്മാണ ചെലവുകളും വർദ്ധനവ് കഴിഞ്ഞ ഒരു വർഷത്തിനിടെ വാഹനങ്ങളുടെ വിലയെ പ്രതികൂലമായി ബാധിച്ചുവെന്നും അതിനാൽ, 2020 ജനുവരി മുതൽ വിവിധ മോഡലുകളുടെ വിലവർധനയിലൂടെ കമ്പനിയുടെ അധിക ചെലവ് ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നും വില വർദ്ധനവ് വിവിധ മോഡലുകൾക്ക് അനുസരിച്ച് വ്യത്യാസപ്പെടുമെന്നുമാണ് മാരുതി അറിയിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
