10 ദിവസം കൊണ്ട് 40% നേട്ടം, നിക്ഷപകരുടെ മനം നിറച്ച് കുഞ്ഞൻ ഓഹരി, കൂടെക്കൂട്ടിയാലോ..?

ഉയരങ്ങളിൽ നിന്നും കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് ഇന്ത്യൻ ഓഹരി വിപണി. കഴിഞ്ഞ 7 വ്യാപാര ദിവസങ്ങളിലും ഓഹരി സൂചികകൾ പച്ചയിലാണ് അവസാനിച്ചത്. വരും ദിവസങ്ങളിലും വിപണി കാളപ്പുറത്തേറിയാൽ നിക്ഷേപകരുടെ കീശ നിറയും എന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടു തന്നെ മികച്ച ഓഹരികളെ കണ്ടെത്തി നിക്ഷേപം നടത്തുന്നത് ഇപ്പോൾ പരിഗണിക്കേണ്ട കാര്യമാണ്. അങ്ങനെ എങ്കിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണിയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഒരു ഓഹരിയുടെ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം. ബുധനാഴ്ച മാത്രം എൻഎസ്ഇയിൽ 8 ശതമാനം വളർച്ച നേടാൻ ഇൻഷുറൻസ് ഓഹരിക്ക് സാധിച്ചു. നിവ ബുപ ഹെൽത്ത് ഇൻഷുറൻസാണ് വിപണിയിലെ താരം.

നിവ ബുപ ഹെൽത്ത് ഇൻഷുറൻസ്

രാജ്യത്ത് അതിവേഗം വളരുന്ന ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് നിവ ബുപ ഹെൽത്ത് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്. മുൻപ് Max Bupa Health Insurance എന്നറിയപ്പെട്ടിരുന്ന കമ്പനി 2008-ലാണ് സ്ഥാപിതമായത്.

ഓഹരിക്ക് പ്രായം 5 മാസം

സ്മോൾ ക്യാപ് കമ്പനിയായ നിവ ബുപ ഹെൽത്ത് ഇൻഷുറൻസിന്‍റെ ഐപിഒ 2024 നവംബർ 7-നാണ് അറങ്ങേറിയത്. നവംബർ 14 വ്യാഴാഴ്ച, കമ്പനിയുടെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തു. 78.14 രൂപ എന്ന നിരക്കിലായിരുന്നു ലിസ്റ്റിംഗ്. ഇഷ്യു വിലയായ 74 രൂപയേക്കാൾ 5.5 ശതമാനം ഉയർന്ന പ്രീമിയത്തിലായിരുന്നു അരങ്ങേറ്റം. ഐപിഒയിൽ നിക്ഷേപകരുടെ ശക്തമായ താൽപ്പര്യം പ്രകടമായി. ഓഫറിലുള്ള 16.3 കോടി ഓഹരികൾക്ക് പകരം 31.13 കോടി ഓഹരികൾക്ക് ബിഡുകൾ ലഭിച്ചു. മൊത്തം സബ്‌സ്‌ക്രിപ്‌ഷൻ 1.9 മടങ്ങ് വർദ്ധിച്ചു.

മികച്ച പ്രകടനം

നിവ ബുപ ഹെൽത്ത് ഇൻഷുറൻസിന്‍റെ ഓഹരികൾ ബുധനാഴ്ചത്തെ ഇൻട്രാഡേ ട്രേഡിൽ (ഏപ്രിൽ 23) 11.5% ഉയർന്ന് 17 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 86.40 രൂപയിൽ എത്തി. കഴിഞ്ഞ 10 ട്രേഡിങ് സെഷനുകളിൽ എട്ടിലും ഓഹരികൾ ഉയർന്ന് ക്ലോസ് ചെയ്തു. ഏപ്രിൽ 7-ആം തീയ്യതി രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന ഓഹരി വിലയിൽ നിന്നും 40 ശതമാനത്തോളം ഉയരാൻ ഇതുവരെ ഓഹരിക്ക് സാധിച്ചു.

വില 100 രൂപയിൽ താഴെ, ഈ പുത്തൻ ഓഹരിയെ ശ്രദ്ധിക്കണം

ഓഹരി വിലയിലെ റാലി തുടരുമോ..?

ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനങ്ങൾ അടുത്തിടെ നിവ ബുപ ഹെൽത്ത് ഇൻഷുറൻസിന്‍റെ ഓഹരി വിലയെക്കുറിച്ച് ഒരു ബുള്ളിഷ് ഔട്ട്ലുക്ക് പുറപ്പെടുവിച്ചു. ഇത് ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ കമ്പനിയുടെ ശക്തമായ അടിത്തറ എടുത്തുകാണിക്കുന്നു. റീട്ടെയിൽ ഉപഭോക്താക്കളിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതും അതിന്‍റെ കാര്യക്ഷമമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രക്രിയയും വേഗത്തിലുള്ള വളർച്ചയ്ക്ക് കാരണമാകുമെന്ന് വിശകലന വിദഗ്ധർ വിശ്വസിക്കുന്നു.

ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ അവരുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ, ശക്തമായ വളർച്ചാ സാധ്യതകൾ ചൂണ്ടിക്കാട്ടി ഓഹരിക്ക് ബൈ റേറ്റിംഗ് നൽകിയിട്ടുണ്ട്. 100 രൂപയാണ് ടാർഗെറ്റ് വില. 2022-25 സാമ്പത്തിക വർഷത്തിൽ 34% സിഎജിആർ രേഖപ്പെടുത്തുകയും റീട്ടെയിൽ ഹെൽത്ത് വിഭാഗത്തിൽ ഏറ്റവും ഉയർന്ന വിപണി വിഹിതം പിടിച്ചെടുക്കുകയും ചെയ്ത കമ്പനി അതിവേഗം വളരുന്ന ആരോഗ്യ ഇൻഷുറൻസ് കമ്പനികളിൽ ഒന്നായി മാറിയെന്ന് ബ്രോക്കറേജ് അഭിപ്രായപ്പെട്ടു. ഈ ആക്കം തുടരുമെന്ന് മോത്തിലാൽ ഓസ്വാൾ പ്രതീക്ഷിക്കുന്നു.

ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസിനും നിവ ബുപ ഓഹരിയിൽ ബൈ റേറ്റിംഗ് ഉണ്ട്. 90 രൂപയാണ് ടാർഗെറ്റ് വില. ഇന്ത്യയിലെ ആരോഗ്യ ഇൻഷുറൻസ് വിപണിയിൽ നിന്ന് കമ്പനിക്ക് നേട്ടമുണ്ടാകുമെന്ന് ബ്രോക്കറേജ് ചൂണ്ടിക്കാട്ടി.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X