ആദായനികുതി നിരക്കുകളില്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട, കാരണമിതാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ആദായനികുതി നിരക്കുകളില്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട. വ്യക്തികള്‍ക്കുള്ള ആദായനികുതി നിരക്കുകള്‍ കേന്ദ്രം കുറയ്ക്കില്ലെന്ന് അടുത്ത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരിയില്‍ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിലും ആദായനികുതി നിരക്കുകളില്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കില്ല. ചൈന, അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ഉയര്‍ന്ന ആദായനികുതിയാണ് വ്യക്തികളോട് ഈടാക്കുന്നത്. ഈ സാഹചര്യത്തില്‍ ആദായനികുതി നിരക്കുകള്‍ കുറയ്‌ക്കേണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

 

ആദായനികുതി കുറയില്ല

നേരത്തെ, സെപ്തംബറില്‍ പുതിയ കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി നിരക്ക് 15 ശതമാനം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. ഇതോടെയാണ് ആദായനികുതി നിരക്കുകളിലും സമാനമായ ഇളവുണ്ടാകുമെന്ന അഭ്യൂഹം ഉയര്‍ന്നത്.

കഴിഞ്ഞ ബജറ്റില്‍ അതിസമ്പന്നര്‍ക്കുള്ള ആദായനികുതി നിരക്ക് 42 ശതമാനത്തിലേറെയായി ധനമന്ത്രാലയം കൂട്ടിയിരുന്നു. പിന്നാലെ പ്രതിഷേധവും ശക്തമായി. തുടര്‍ന്ന് നടത്തിയ പഠനത്തില്‍ വിവിധ തട്ടുകളിലെ നികുതി നിരക്കുകള്‍ കുറയ്ക്കാന്‍ ആദായനികുതി കമ്മിറ്റി മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു.

സാമൂഹ്യസുരക്ഷ മെച്ചപ്പെടും

എന്നാല്‍ നികുതി നിരക്ക് കുറയ്‌ക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രം. ഉയര്‍ന്ന നികുതി നിരക്കുകള്‍ പൗരന്മാരുടെ സാമൂഹ്യസുരക്ഷ മെച്ചപ്പെടുത്തും. സുസ്ഥിരതയോടെ സാമൂഹ്യസുരക്ഷ വര്‍ധിപ്പിക്കുന്നതിനൊപ്പം താഴ്ന്ന വരുമാനമാനക്കാരുടെ ആദായനികുതിയുടെ ഭാരം പരമാവധി കുറയ്ക്കാനും സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഇതേസമയം ഉയര്‍ന്ന നികുതി നിരക്കുകള്‍ ഈടാക്കുന്ന മറ്റു രാജ്യങ്ങളിലെ സ്ഥിതിവിശേഷമല്ല ഇന്ത്യയിലെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. അമേരിക്ക, ചൈന, യുകെ പോലുള്ള രാജ്യങ്ങളില്‍ പെന്‍ഷന്‍, തൊഴില്ലില്ലായ്മ അലവന്‍സുകള്‍ക്ക് പുറമെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ പൗരന്മാര്‍ക്ക് ലഭിക്കുന്നുണ്ട്.

ആരോഗ്യചിലവുകൾ

അമേരിക്കയിലെയും യുകെയിലെയും 90 ശതമാനം പ്രൈമറി, സെക്കണ്ടറി വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ഫണ്ടു ചെയ്യുന്ന സ്‌കൂളുകളിലാണ് പഠനം നടത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ ചിത്രമിതല്ല. ആരോഗ്യമേഖലയിലും കാണാം ഈ വ്യത്യാസം. ഇന്ത്യന്‍ ജനത സ്വന്തമായാണ് 65 ശതമാനം ആരോഗ്യചിലവുകളും വഹിക്കുന്നത്. എന്നാല്‍ 15 ശതമാനം ആരോഗ്യചിലവുകള്‍ മാത്രമേ യുകെയിലെ ജനങ്ങള്‍ക്ക് സ്വയം വഹിക്കേണ്ടതുള്ളൂ; അമേരിക്കന്‍ ജനതയ്ക്ക് 11 ശതമാനവും.

ആനുകൂല്യങ്ങൾ മുൻപ് നൽകി

കഴിഞ്ഞ സാമ്പത്തിക വര്‍ഷവും നടപ്പു സാമ്പത്തിക വര്‍ഷവും ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കിയെന്ന വസ്തുതയും ആദായനികുതി ഇളവുകള്‍ നല്‍കേണ്ടെന്ന തീരുമാനത്തെ സ്വാധീനിക്കുന്നുണ്ട്. 2018-19 സാമ്പത്തിക വര്‍ഷം മാത്രം ഒരുലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചെന്നതാണ് സര്‍ക്കാരിന്റെ കണക്ക്. ഇതിന് പുറമെ അഞ്ചു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പ്രഖ്യാപിച്ച നികുതിയിളവും സര്‍ക്കാര്‍ ഇവിടെ പരിഗണിക്കുന്നു.

Source: TOI

 

Read more about: income tax
English summary

ആദായനികുതി നിരക്കുകളില്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട, കാരണമിതാണ്

No Income Tax Rate Cut. Read in Malayalam.
Story first published: Wednesday, October 30, 2019, 11:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X