കൊറോണ വൈറസ് കേസുകളുടെ എണ്ണം ഇന്ത്യയിൽ കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിർമ്മല സീതാരാമനും പ്രഖ്യാപിച്ച പ്രത്യേക പാക്കേജുകൾ ഒഴികെ ഒരു വർഷത്തേക്ക് സർക്കാർ പുതിയ പദ്ധതികളൊന്നും ആരംഭിക്കില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ്, ആത്മ നിർഭാർ ഭാരത് അഭിയാൻ പാക്കേജ്, മറ്റേതെങ്കിലും പ്രത്യേക പാക്കേജുകൾ എന്നിവ പ്രകാരം പ്രഖ്യാപിച്ച നിർദേശങ്ങൾ ഒഴികെ 2020-21 ൽ എസ്‌എഫ്‌സി നിർദേശങ്ങൾ ഉൾപ്പെടെയുള്ള മന്ത്രാലയത്തിന്റെ അധികാരത്തിൻ കീഴിലോ ഇഎഫ്‌സി വഴിയോ പുതിയ പദ്ധതികളോ ഉപ പദ്ധതികളോ ആരംഭിക്കരുതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
ഇത്തരം സ്കീമുകൾക്ക് തത്വത്തിൽ അംഗീകാരം ഈ സാമ്പത്തിക വർഷം നൽകില്ല. ഇതിനകം വിലയിരുത്തിയ അല്ലെങ്കിൽ അംഗീകരിച്ച പുതിയ സ്കീമുകൾ മാർച്ച് 31, 2021 വരെ അല്ലെങ്കിൽ തുടർന്നുള്ള ഉത്തരവുകൾ വരുന്നതുവരെ ഒരു വർഷത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 2020 ബജറ്റ് പ്രകാരം അംഗീകരിച്ച പദ്ധതികളും താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.

മാർച്ച് 25 മുതൽ രാജ്യത്ത് നീണ്ടുനിൽക്കുന്ന ലോക്ക്ഡൌൺ കാരണം സമ്പദ്‌വ്യവസ്ഥ നേരിടേണ്ടി വരുന്ന ആഘാതം പരിഹരിക്കുന്നതിനുള്ള ഉത്തേജകമായി ധനമന്ത്രാലയം 20 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതികൾക്ക് പുറമെ മറ്റ് പുതിയ പദ്ധതികളൊന്നും ഈ സാമ്പത്തിക വർഷം പ്രാബല്യത്തിൽ വരില്ല.
20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജിൽ മാർച്ച് മുതൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച 8.01 ലക്ഷം കോടി രൂപയുടെ പണലഭ്യത നടപടികളും ഉൾപ്പെടുന്നു. 20 ലക്ഷം കോടി രൂപയുടെ 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍' സാമ്പത്തിക പാക്കേജ് അഞ്ച്ഘട്ടങ്ങളായാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്.
20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ്: അഞ്ചാം ഘട്ടത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
