2021ൽ അതിവേഗം വളരുന്ന ഏഷ്യൻ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് നോമുറ. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ മൊത്ത ആഭ്യന്തര ഉത്പാദനമായ (ജിഡിപി) 2021ൽ 9.9 ശതമാനമായി വളരുമെന്നും ചൈനയുടെ ജിഡിപി 2021ൽ 9 ശതമാനവും സിംഗപ്പൂരിന്റെ വളർച്ച 7.5 ശതമാനവുമായിരിക്കുമെന്ന് വിദേശ ഗവേഷണ-ബ്രോക്കറേജ് സ്ഥാപനമായ നോമുറ വ്യക്തമാക്കി.
രാജ്യം വീണ്ടെടുക്കലിന്റെ പാതയിലാണെന്നും നോമുറ പറഞ്ഞു. രണ്ടാം പാദത്തിൽ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും തീവ്രമായ തിരിച്ചുവരവ് നടത്തിയത് മിക്ക വിശകലന വിദഗ്ധരെയും അത്ഭുതപ്പെടുത്തി. ഉദാഹരണത്തിന്, ഫിച്ച് റേറ്റിംഗ്സ് ജിഡിപി നടപ്പ് സാമ്പത്തിക വർഷത്തിൽ 9.4 ശതമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2021 ൽ അതിവേഗം വളരുമെന്ന പ്രവചനം അതിന്റേതായ വെല്ലുവിളികളും ഉയർത്താൻ സാധ്യതയുണ്ട്. അനൗപചാരിക മേഖലയിലെ വീണ്ടെടുക്കലിന്റെ വേഗത കുറയുന്നത് ആളോഹരി വരുമാനം കുറയ്ക്കുന്നതിനും ഉയർന്ന അസമത്വം, ഗവൺമെന്റിന്റെ കൂടുതൽ ജനകീയ ചെലവുകൾക്കുള്ള സമ്മർദ്ദം, സാമൂഹിക പിരിമുറുക്കങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നും സൂചിപ്പിക്കുന്നു.
ആഗോള വളർച്ച 2020ലെ 3.7 ശതമാനത്തിൽ നിന്ന് 2021 ൽ 5.6 ശതമാനമായി ഉയരുമെന്നും നോമുറ പ്രതീക്ഷിക്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
