ജോലിക്ക് അപേക്ഷിക്കുമ്പോൾ വിദ്യാഭ്യാസ യോഗ്യതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. അതേസമയം, ഉയർന്ന ശമ്പളമുള്ള ജോലി നേടാൻ ഉന്നത വിദ്യാഭ്യാസം അത്യാവശ്യമാണെന്ന കാഴ്ചപാട് പൂർണമായും ശരിയുമല്ല. പ്ലസ്ടു യോഗ്യതയും പ്രവൃത്തി പരിചയവുമില്ലാത്തവര്‍ക്ക് പോലും മികച്ച അവസരങ്ങള്‍ നല്‍കുന്ന ജോലികള്‍ ഇന്ന് കാനഡയിലുണ്ട്.
പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസം മാത്രമുള്ളവർക്ക് 2023-ൽ കാനഡയിൽ ലഭിക്കാവുന്ന ഏറ്റവും ഉയർന്ന ശമ്പളമുള്ള ജോലികൾ അടുത്തിടെ തൊഴിൽ വെബ്സൈറ്റായ ഇൻഡീഡ് പട്ടികപ്പെടുത്തിയിരുന്നു. തൊഴിലാളികള്‍ക്ക് 30,000 ഡോളര്‍ മുതല്‍ 1.30 ലക്ഷം ഡോളര്‍ ( 18 ലക്ഷം രൂപ മുതൽ 88 ലക്ഷം രൂപ വരെ) വരുമാനമുള്ള ജോലികളാണിവ.
വെയർഹൗസ് ജോലി
കനേഡിയൻ മാധ്യമമായ നാർസിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച്, ബിരുദമോ അനുഭവപരിചയമോ ആവശ്യമില്ലാത്ത ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികളിലൊന്ന് വെയർഹൗസ് ജോലിയാണ്. വെയര്‍ഹൗസ് തൊഴിലാളിക്കുള്ള ദേശിയ ശരാശരി ശമ്പളം മണിക്കൂറിന് 16.46 ഡോളറാണ്. ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലിയെടുത്താല്‍ വര്‍ഷത്തില്‍ 34,236 ഡോളര്‍ വരുമാനം നേടാം. കനേഡിയൻ ഡോളർ രൂപയിലേക്ക് മാറ്റിയെടുത്താൽ വർഷത്തിൽ 21,33,426 രൂപയാണ് ശമ്പളം. മാസത്തിൽ 1.70 ലക്ഷം രൂപ വരും.

റിസപ്ഷനിസ്റ്റ്
ഉയര്‍ന്ന വരുമാനമുള്ള അടുത്ത ജോലി റിസപ്ഷനിസ്റ്റിന്റേതാണ്. ശരാശരി 16.94 ഡോളര്‍ ശമ്പളമാണ് മണിക്കൂറിന് കാനഡയില്‍ ലഭിക്കുന്നത്. വര്‍ഷത്തില്‍ കണക്കാക്കുമ്പോള്‍ 35,235 ഡോളര്‍ (21,95,679 രൂപ) ലഭിക്കും. അക്കൗണ്ടിംഗ് ക്ലര്‍ക്ക് ജോലിക്ക് 21.26 ഡോളര്‍ മണിക്കൂറിന് ലഭിക്കും. വര്‍ഷത്തില്‍ 44,220 ഡോളര്‍ (27,55,581 രൂപ) സമ്പാദിക്കാം.
പൂന്തോട്ടങ്ങള്‍, യാര്‍ഡുകള്‍ എന്നിവ പരിപാലിക്കുന്ന ലാന്‍ഡ്‌സ്‌കോപ് ടെക്‌നീഷ്യന്‍ ജോലിക്ക് 21.28 ഡോളറാണ് മണിക്കൂറില്‍ കാനഡയില്‍ ലഭിക്കുന്നത്. വര്‍ഷത്തില്‍ 44,262 ഡോളര്‍ (27,58,199 രൂപ) സമ്പാദിക്കാം.
47 ലക്ഷം വരെ ശമ്പളം
ട്രാന്‍സ്ലേഷന്‍ രംഗത്തുള്ളവര്‍ക്ക് ബിരുദമില്ലാതെ തന്നെ മണിക്കൂറില്‍ 23.71 ഡോളര്‍ സമ്പാദിക്കാന്‍ സാധിക്കും. ഇത് വര്‍ഷത്തില്‍ 49,316 ഡോളറാണ്. ഡെന്റൽ അസിസ്റ്റന്റ് തസ്തികകൾക്ക് മണിക്കൂറിന് 23.92 ഡോളറാണ് വേതനം. മുഴുവൻ സമയ ജോലി ചെയ്യുന്നൊരാൾക്ക് വർഷത്തിൽ 49,753 ഡോളർ നേടാം.
ബിരുദമില്ലെങ്കിലും എക്സിക്യൂട്ടീവ് ഷെഫ് തസ്തികയിൽ കാനഡയിൽ പ്രതിവർഷം ശരാശരി 63,788 ഡോളർ ശമ്പളം ലഭിക്കും. കാനഡയിൽ മെയിന്റനൻസ് മാനേജർമാർക്ക് പ്രതിവർഷം ശരാശരി 76,025 ഡോളർ ശമ്പളം ലഭിക്കും. 47,37 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമാണിത്.
55 ലക്ഷം ശമ്പളം
മൊബൈൽ ഡെവലപ്പർ ജോലികളിൽ ബിരുദമോ പരിചയമോ ഇല്ലെങ്കിലും ദേശീയ ശരാശരി വാർഷിക ശമ്പളം 80,778 ഡോളറാണ്. ബിരുദമോ അനുഭവപരിചയമോ ആവശ്യമില്ലാത്ത ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലി ന്യൂക്ലിയർ പവർ റിയാക്ടർ ഓപ്പറേറ്ററുടേതാണ്. തസ്തികയ്ക്ക് ദേശീയ ശരാശരി ശമ്പളം പ്രതിവർഷം 88,253 ഡോളറാണ്. രൂപയിൽ കണക്കാക്കുമ്പോൾ 54,99,510 രൂപയോളം വരും. മാസത്തിൽ 4.58 ലക്ഷം രൂപ ശമ്പളം നേടാം.
എങ്ങനെ മികച്ച അവസരങ്ങൾ ഉപയോഗപ്പെടുത്താം
ധനകാര്യം, ഐടി, ഹെൽത്ത് കെയർ, എൻജിനീയറിംഗ് മേഖലകളിൽ ബിരുദമുള്ളവർക്ക് നിങ്ങൾക്ക് എൻട്രി ലെവൽ സ്ഥാനങ്ങളിൽ പ്രതിവർഷം 33,000 ഡോളർ മുതൽ 72,000 ഡോളർ വരെയാണ് ലഭിക്കുന്നത്. ജോലിക്ക് അപേക്ഷിക്കുകയാണെങ്കിൽ ഉയർന്ന ശമ്പളം ലഭിക്കുന്നതിന് ബയോഡാറ്റ ഏറ്റവും മികച്ചതാണെന്ന് ഉറപ്പാക്കണമെന്ന് റിക്രൂട്ടറും കരിയർ കോച്ചുമായ എമിലി ഡർഹാം പറയുന്നു. ഡാറ്റയുടെ അഭാവം, അപേക്ഷിക്കുന്ന ജോലിക്ക് പ്രസക്തമല്ലാത്ത തൊഴിൽ അനുഭവങ്ങൾ എന്നിവ ഒഴിവാക്കണമെന്നാണ് എമിലി ഡർഹമിന്റെ നിർദ്ദേശം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications