ഇറ്റാലിയൻ ന​ഗരത്തിലേക്ക് സ്വാ​ഗതം; താമസക്കാർക്ക് 13,142 രൂപ പ്രതിമാസ ഇന്‍സെന്റീവ്; തൊഴിൽ സാധ്യതകൾ വേറെ

ഒരു രാജ്യത്തേക്ക് എത്തിയാൽ, അവിടെയുള്ള ജീവിത ചെലവുകൾ താങ്ങുക എന്നതാണ് ഓരോരുത്തരും നേരിടുന്ന പ്രതിസന്ധി. കൂടുതൽ പേർ കുടിയേറാൻ ആ​ഗ്രഹിക്കുന്ന യൂറോപ്യൻ രാജ്യങ്ങളാകുമ്പോൾ അവിടുത്തെ ജീവിത നിലവാരത്തിന് അനുസരിച്ചുള്ള ചെലവുകൾ പ്രതീക്ഷിക്കേണ്ടതുണ്ട്. എന്നാൽ അമ്പരിപ്പിക്കുന്നൊരു ഓഫറാണ് ഇറ്റാലിയൻ ന​ഗരമായ മാന്റുവയിലേത്. ലോജിസ്റ്റിക്ക് മേഖലയിൽ വലിയ തൊഴിൽ സാധ്യതയുള്ള വടക്കൻ ഇറ്റാലിയൻ ന​ഗരത്തിലേക്ക് ക്യാഷ് ഇൻസെന്റീവ് നൽകിയാണ് താമസക്കാരെ ആകർഷിക്കുന്നത്.

പ്രതിമാസം 13,142 രൂപ

വടക്കൻ ഇറ്റലിയിലെ ലോംബാർഡിയിലെ മാന്റുവ സാംസ്കാരിക പ്രാധാന്യമുള്ള ന​ഗരങ്ങളിലൊന്നാണ്. അതിമനോഹരമായ നവോത്ഥാന കൊട്ടാരങ്ങൾക്കും മികച്ച ഭക്ഷണത്തിനും ഈ നഗരം പ്രശസ്തമാണ്. ന​ഗരത്തിലേക്ക് താമസത്തിന് എത്തുന്നവർക്ക് പ്രതിമാസം 150 യൂറോ പ്രതിമാസ ഇൻസെന്റീവ് നൽകാനാണ് പ്രാദേശിക ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. പ്രായമാകുന്ന മാന്റുവയിലെ ജനസംഖ്യ പ്രശ്നങ്ങൾ പരിഹരിക്കാനായാണ് മറ്റു പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാന്റുവയിലേക്ക് സ്വീകരിക്കുന്നതെന്ന് യൂറോന്യൂസ്.ട്രാവൽ റിപ്പോർട്ട് ചെയ്യുന്നു.

കുറഞ്ഞ ജനന നിരക്ക് ഉയർന്ന വാർധക്യം

ജനന നിരക്ക് കുറയുന്നതും ജനസംഖ്യയുടെ വാർധക്യം കണക്കിലെടുക്കുമ്പോൾ അടുത്ത കുറച്ച് വർഷങ്ങളിൽ മിക്ക ഇറ്റാലിയൻ നഗരങ്ങളിലും ജോലി ചെയ്യുന്നവരേക്കാൾ കൂടുതൽ ആളുകൾ ജോലി ചെയ്യാത്തവരായിരിക്കുമെന്നാണ് മാന്റുവ മേയർ മാറ്റിയ പലാസി പറയുന്നത്. ഇതിന്റെ മുൻകരുതലായാണ് അടുത്ത കുറച്ച് വർഷത്തേക്ക് മാന്റുവ താമസക്കാരുടെ എണ്ണം വർധിപ്പിക്കാനുള്ള തീരുമാനം. ജോലി ചെയ്ത് വരുമാനം ഉണ്ടാക്കുന്നവരുടെ എണ്ണം വർധിപ്പിച്ച് പൊതുജനക്ഷേമ ചെലവുകൾ കൈകാര്യം ചെയ്യാൻ മുനിസിപ്പാലിറ്റിയെ സഹായിക്കുകയാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.

ഇറ്റാലിയൻ ന​ഗരത്തിലേക്ക് സ്വാ​ഗതം; താമസക്കാർക്ക് 13,142 രൂപ പ്രതിമാസ ഇന്‍സെന്റീവ്; തൊഴിൽ സാധ്യതകളും

പ്രതിമാസം 150 യൂറോ

താമസത്തിന് തയ്യാറാകുന്നവർക്ക് ഇൻസെന്റീവ് നൽകുന്നതിനായി മാന്റുവ ടൗൺ കൗൺസിലിന് മൊത്തം 4 ലക്ഷം യൂറോയുടെ പദ്ധതിയാണുള്ളത്. അതിൽ 2 ലക്ഷം യൂറോ ഈ വർഷം വിതരണം ചെയ്യും. 2 ലക്ഷം യൂറോ 2024 ലും വിതരണം ചെയ്യും. നഗരത്തിൽ താമസിക്കുന്നവർക്ക് വാടക നൽകാനാണ് തുക വിനിയോഗിക്കുക. പുതിയ താമസക്കാർക്ക് അവരുടെ വാടകയിനത്തിൽ പ്രതിമാസം 150 യൂറോ ലഭിക്കും. ഇന്ത്യൻ രൂപയിൽ 13,142 രൂപയാണിത്.

അപേക്ഷ യോ​ഗ്യതകൾ

ഗ്രാന്റുകൾക്കായി പ്രതിവർഷം നൂറോളം അപേക്ഷകൾ സ്വീകരിക്കുമെന്നാണ് മാന്റുവ ടൗൺ കൺസിൽ അധികൃതർ പറയുന്നത്. സാമ്പത്തിക സഹായം ലഭിക്കുന്നതിന് കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും വാടക കരാറിൽ ഒപ്പിടണം. ഈ പദ്ധതിയിൽ കുടുംബങ്ങൾക്കും വ്യക്തികൾക്കും ഒരുപോലെ ഉപയോ​ഗപ്പെടുത്താം. പ്രതിമാസം ഏകദേശം 1,200- 1,500 യൂറോ ശമ്പളമുള്ള പ്രൊഫഷണലുകളെയാണ് പദ്ധതി പ്രകാരം ലക്ഷ്യമിടുന്നത്. 

തൊഴിലവസരങ്ങൾ

മാസം 150 യൂറോ വാടക ചെലവിനത്തിൽ ലഭിക്കുമെങ്കിലും മാന്റുവയിൽ ജീവിക്കാനുള്ള വരുമാന സ്രോതസ് വേറെ കണ്ടത്തേണ്ടതുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ മാന്റുവ.ിൽ നിരവധി പുതിയ തൊഴിൽ അവസരങ്ങളുണ്ടാകുമെന്നാണ് മേയർ പാലാസി പറയുന്നുത്. മന്റുവയിൽ ലോജിസ്റ്റിക്സ് മേഖലയിൽ നിക്ഷേപം നടത്തുന്ന നിരവധി കമ്പനികളുണ്ട്.

നിരവധി വൻകിട കമ്പനികൾ യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്നുണ്ട്. ഇതോടൊപ്പം മേഖലയിൽ സൗജന്യ സ്കൂൾ വിദ്യാഭ്യാസം അടക്കം ലഭിക്കും. വർഷത്തിൽ 100 അപേക്ഷകളാണ് മാന്റുവ സ്വീകരിക്കുന്നത്. പദ്ധതിയിലേക്കുള്ള അപേക്ഷകൾ സെപ്റ്റംബർ അവസാനത്തോടെ ലഭ്യമാകും. 

മാന്റുവ

ഇറ്റലിയിലെ വിദൂര ഗ്രാമങ്ങൾ പലതും പുതിയ താമസക്കാർക്കായി പല ക്യാഷ് സ്കീമുകളും വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും മാന്റുവയുടെ ആകർഷണം തികച്ചും വ്യത്യസ്തമാണ്. ഏകദേശം 50,000 തമാസക്കാരുള്ള മാന്റുവ സാംസ്കാരികമായി പേരുകേട്ട ന​ഗരമാണ്.

14-ാം നൂറ്റാണ്ട് മുതൽ 17-ാം നൂറ്റാണ്ട് വരെ ഭരണത്തിലിരുന്ന ഗോൺസാഗ കുടുംബം പണികഴിപ്പിച്ച കോട്ട-കൊട്ടാരമായ പലാസോ ഡുകലേയാണ് നഗരത്തിന്റെ മധ്യഭാഗത്ത് പ്രധാന ആകർഷണമാണ്. 500-ലധികം മുറികളും ഏഴ് പൂന്തോട്ടങ്ങളും എട്ട് നടുമുറ്റങ്ങളും ഉള്ള യൂറോപ്പിലെ ആറാമത്തെ വലിയ കൊട്ടാരമാണിത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X