ഇന്ത്യക്കാർ ഇനി കാർ വാങ്ങില്ലേ? ഏപ്രിലിൽ കമ്പനികൾ ഒരു കാർ പോലും വിറ്റില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൌൺ കാരണം ഇന്ത്യയിലെ വാഹന വ്യവസായത്തിന് കനത്ത തിരിച്ചടി. മാരുതി സുസുക്കി, മഹീന്ദ്ര & മഹീന്ദ്ര, ഹ്യുണ്ടായ് മോട്ടോർസ്, എം‌ജി മോട്ടോർ, ടൊയോട്ട കിർലോസ്‌കർ എന്നിവയുൾപ്പെടെ എല്ലാ പ്രമുഖ വാഹന നിർമാതാക്കളും രാജ്യവ്യാപകമായി കൊവിഡ് -19 അടച്ചുപൂട്ടൽ മൂലം ആഭ്യന്തര കാർ വിൽപ്പന പൂജ്യമാണെന്ന് റിപ്പോർട്ട് ചെയ്തു. മാർച്ച് 25 ന് ആരംഭിച്ച രാജ്യവ്യാപകമായ ലോക്ക്ഡൌൺ, രാജ്യത്തുടനീളമുള്ള എല്ലാ കാർ ഡീലർഷിപ്പുകളെയും നിർമ്മാണ യൂണിറ്റുകളെയും പ്രവർത്തനം നിർത്തി വയ്ക്കാൻ കാരണമായി.

കഴിഞ്ഞ വർഷം

കഴിഞ്ഞ വർഷം

ഇൻഡസ്ട്രി ബോഡി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (സിയാം) കണക്കുപ്രകാരം നിർമാണത്തിന് പ്രതിദിനം 2,300 കോടി രൂപ (306 മില്യൺ ഡോളർ) ചെലവാകും. 2020 സാമ്പത്തിക വർഷം തന്നെ രാജ്യത്തെ വാഹനമേഖലയിലെ വിൽപ്പന താഴേക്ക് നീങ്ങുകയായിരുന്നു. കഴിഞ്ഞ വർഷത്തെ ആകെ വാഹന വിൽപ്പന 2.8 ദശലക്ഷം യൂണിറ്റായാണ് കണക്കാക്കിയിരിക്കുന്നത്. 2017 സാമ്പത്തിക വർഷത്തിനുശേഷം ആദ്യമായാണ് മൂന്ന് ദശലക്ഷത്തേക്കാൾ താഴുന്നതെന്ന് സിയാമിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കി.

ഈ വർഷം

ഈ വർഷം

ഈ സാമ്പത്തിക വർഷം ഇതിനകം തന്നെ കാർ വിപണി നഷ്ടത്തിലേയ്ക്കാണ് പോകുന്നത്. പകർച്ചവ്യാധിയും അനുബന്ധ രാജ്യവ്യാപകമായ ലോക്ക്ഡൌണും കാരണം മാർച്ചിൽ ഡിമാൻഡ് കുത്തനെ കുറഞ്ഞു. വാഹനങ്ങളുടെ എല്ലാ ഉപവിഭാഗങ്ങളും കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ വാർ‌ഷിക സംഖ്യ രേഖപ്പെടുത്തിയെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ഐ‌സി‌ആർ‌എയുടെ സീനിയർ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് സുബ്രത റേ ക്വാർട്സിനോട് പറഞ്ഞു.

വാഹന കമ്പനികൾ

വാഹന കമ്പനികൾ

മാർച്ചിൽ മാർക്കറ്റ് ലീഡർ മാരുതി സുസുക്കിയുടെ ആഭ്യന്തര വിൽപ്പന 47.9 ശതമാനം ഇടിഞ്ഞ് 76,976 വാഹനങ്ങളായി. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ആഭ്യന്തര വിൽപ്പന 90 ശതമാനം ഇടിഞ്ഞ് 6,130 ആയി. ലോക്ക്ഡൌൺ ഇപ്പോൾ മെയ് 17 വരെ നീട്ടിയതിനാൽ കാർ നിർമ്മാതാക്കളുടെ പ്രതിസന്ധി തുടരും.

സാമ്പത്തിക സ്ഥിതി

സാമ്പത്തിക സ്ഥിതി

വരുമാനമില്ലാത്തതിനാൽ പല കമ്പനികളും സാധ്യമാകുന്നിടത്തെല്ലാം ചെലവ് കുറച്ചു കൊണ്ടിരിക്കുകയാണ്. ലോക്ക്ഡൌൺ നീണ്ടുനിൽക്കുകയാണെങ്കിൽ പല ഡീലർഷിപ്പുകൾക്കും കാര്യമായ ദ്രവ്യത സമ്മർദ്ദം നേരിടേണ്ടി വരികയും സാമ്പത്തിക സ്ഥിരത പ്രശ്നങ്ങൾ നേരിടേണ്ടി വരികയും ചെയ്യുമെന്ന് വിദഗ്ധരുടെ അഭിപ്രായം. ഈ മേഖലയുടെ വീണ്ടെടുക്കൽ കൊറോണ വൈറസിന് ശേഷമുള്ള സാമ്പത്തിക സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും വിദഗ്ദ്ധർ പറയുന്നു.

ബാധിക്കുന്നത് എങ്ങനെ?

ബാധിക്കുന്നത് എങ്ങനെ?

രാജ്യവ്യാപകമായി ലോക്ക്ഡൌൺ ചെയ്യുന്നത് സാമ്പത്തിക വളർച്ചയെ സാരമായി ബാധിക്കുമെന്നതിനാൽ, 2021 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മൊത്തത്തിലുള്ള ജിഡിപി 10-15 ശതമാനം കുറയുമെന്ന് ഐസി‌ആർ‌എ പ്രതീക്ഷിക്കുന്നു. സമ്പദ്‌വ്യവസ്ഥ കടുത്ത സമ്മർദത്തിന് വിധേയമാകുമ്പോൾ, കാറുകൾ അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് പോലുള്ള വാങ്ങലുകളെ സാരമായി ബാധിക്കാനിടയുണ്ട്. ലോക്ക്ഡൌൺ ഇപ്പോൾ മെയ് 17 വരെ നീട്ടിയതിനാൽ, ഈ മേഖലയിലെ സമ്മർദ്ദം തുടരും.

ലോക്ക്ഡൌണിന് ശേഷം

ലോക്ക്ഡൌണിന് ശേഷം

ജൂൺ മുതൽ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ചില നിരീക്ഷണങ്ങൾ പറയുന്നത്, ലോക്ക്ഡൌൺ നീങ്ങിയാൽ കാറുകളുടെ ആവശ്യകത വർദ്ധിക്കുമെന്നും ക്യാബ് ഷെയറിങിൽ നിന്ന് ആളുകൾ സ്വന്തം വാങ്ങനങ്ങളിലേയ്ക്ക് മാറുമെന്നും സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ വിൽപ്പന കൂടാൻ സാധ്യതയുണ്ടെന്നും ഓട്ടോമൊബൈൽ മാർക്കറ്റ്പ്ലേസ്, ഓട്ടോ സർവീസസ് കമ്പനി ഡ്രൂമിനെറെ വൈസ് പ്രസിഡന്റ് അക്ഷയ് സിംഗ് പറഞ്ഞു.

English summary

Not a single car was sold in April | ഇന്ത്യക്കാർ ഇനി കാർ വാങ്ങില്ലേ? ഏപ്രിലിൽ കമ്പനികൾ ഒരു കാർ പോലും വിറ്റില്ല

India's auto industry is hit hard by the lockdown to prevent the spread of coronavirus. Read in malayalam.
Story first published: Tuesday, May 5, 2020, 8:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X