നോവ അഗ്രിടെക്കിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) ലേല പ്രക്രിയയ്ക്ക് നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഐ പിഒ ജനുവരി 23 ചൊവ്വാഴ്ച സബ്‌സ്‌ക്രിപ്‌ഷനായി തുറന്ന് ജനുവരി 25 വ്യാഴാഴ്ച അവസാനിക്കുകയും ചെയ്തു. റീട്ടെയില്‍, സ്ഥാപനേതര നിക്ഷേപകര്‍ ലേല പ്രക്രിയയില്‍ സജീവമായി പങ്കെടുത്തു. ഓഹരികള്‍ 39-41 രൂപയുടെ പ്രൈസ് ബാന്‍ഡിലാണ് വിറ്റത്. ബിഎസ്ഇ ഡാറ്റ പ്രകാരം നോവ അഗ്രിടെക് ഐപിഒ സബ്‌സ്‌ക്രിപ്‌ഷൻ നില മൂന്നാം ദിവസം 109.37 മടങ്ങായിരുന്നു.
31ആം തീയ്യതി ലിസ്റ്റ് ചെയ്യും
നോവ അഗ്രിടെക്കിന്റെ ഐപിഒ അലോട്ട്‌മെൻ്റ് തീയതി ജനുവരി 29 തിങ്കളാഴ്ചയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ജനുവരി 30 ചൊവ്വാഴ്ച, അനുവദിച്ച വ്യക്തികൾക്കുള്ള ഓഹരികൾ അവരുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. ഓഹരി ലഭിക്കാത്തവർക്കുള്ള റീഫണ്ട് നടപടികൾ അന്നുതന്നെ ആരംഭിക്കും. കമ്പനിയുടെ ഓഹരികള്‍ 2024 ജനുവരി 31 ബുധനാഴ്ചയോടെ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യപ്പെടും.

2007 മെയ് മാസത്തില്‍ ആരംഭിച്ച നോവ അഗ്രിടെക്, കര്‍ഷകരെ മികച്ച രീതിയില്‍ വളര്‍ത്താന്‍ സഹായിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള നോവ അഗ്രിടെക് പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മണ്ണിന്റെ ആരോഗ്യം, സസ്യ പോഷണം, വിള സംരക്ഷണം എന്നിവയില്‍. സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പരിസ്ഥിതി സൗഹൃദവും പോഷകസമൃദ്ധവുമാണ്.
ഗ്രേമാർക്കറ്റിൽ 20 രൂപ
നോവ ഐപിഒ ഗ്രേ മാർക്കറ്റ് പ്രീമിയം മുമ്പത്തെ ഏഴ് ട്രേഡിംഗ് സെഷനുകൾക്ക് സമാനമായി +20 ആണ്. അതായത് ഗ്രേ മാർക്കറ്റിൽ നോവ അഗ്രിടെക് ഓഹരി 20 രൂപ പ്രീമിയത്തിൽ ട്രേഡ് ചെയ്യപ്പെടുന്നുവെന്ന് സാരം. ഐപിഒ പ്രൈസ് ബാൻഡിൻ്റെ അപ്പർ എൻഡും ഗ്രേ മാർക്കറ്റിലെ നിലവിലെ പ്രീമിയവും കണക്കിലെടുക്കുമ്പോൾ, നോവ അഗ്രിടെക് ഓഹരി വിലയുടെ എസ്റ്റിമേറ്റ് ലിസ്റ്റിംഗ് വില ഓരോന്നിനും 61 രൂപയായേക്കും. ഇത് ഐപിഒ വിലയായ 41 രൂപയേക്കാൾ 48.78% കൂടുതലാണ്.
നോവ അഗ്രിടെക് സബ്സ്ക്രിപ്ഷൻ നില
നോവ അഗ്രിടെക് ഐപിഒയോട് മൂന്ന് ദിവസങ്ങളിലും വലിയ ആവേശത്തോടെയാണ് നിക്ഷേപകർ പ്രതികരിച്ചത്. ബിഎസ്ഇ ഡാറ്റ പ്രകാരം നോവ അഗ്രിടെക് ഐപിഒ സബ്‌സ്‌ക്രിപ്‌ഷൻ നില മൂന്നാം ദിവസം 109.37 മടങ്ങായിരുന്നു. നോവ ഐപിഒയുടെ റീട്ടെയിൽ നിക്ഷേപകരുടെ ഭാഗം 77.12 മടങ്ങും, നോൺ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്‌സ് (എൻഐഐ) ഭാഗം 224.08 മടങ്ങും, ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്‌സ് (ക്യുഐബി) ഭാഗം 79.31 മടങ്ങും സബ്‌സ്‌ക്രൈബ് ചെയ്തു. സബ്‌സ്‌ക്രിപ്‌ഷൻ നില 9.75 മടങ്ങും രണ്ടാം ദിവസം സബ്‌സ്‌ക്രിപ്‌ഷൻ നില 33.87 മടങ്ങുമായിരുന്നു എന്ന് പ്രത്യേകം ഓർക്കണം.
നോവ അഗ്രിടെക് ഐപിഒ വിവരങ്ങൾ
143.81 കോടി മൂല്യമുള്ള നോവ ഐപിഒയിൽ 112 കോടിയുടെ പുതിയ ഇഷ്യൂവും 2 രൂപയുടെ 7,758,620 ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിൽ വിൽപനയും ഓഹരി ഉടമയായ നൂതലപതി വെങ്കിടസുബ്ബറാവുവിന്റെ 31.81 കോടി രൂപയും ഉൾപ്പെടുന്നു. പുതിയ ഫാക്ടറിയുടെ നിർമ്മാണത്തിനായി നോവ അഗ്രി സയൻസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനത്തിൽ നിക്ഷേപം, നിലവിലുള്ള പ്ലാന്റിന്റെ വിപുലീകരണത്തിനായി കമ്പനിയുടെ മൂലധന ചെലവുകൾക്കുള്ള ധനസഹായം, കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾക്ക് ധനസഹായം നൽകുക, പ്രവർത്തന മൂലധന ആവശ്യങ്ങൾക്കായി നോവ അഗ്രി സയൻസസ് പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപം, പൊതു ബിസിനസ് ആവശ്യങ്ങൾ തുടങ്ങിയവയ്ക്കാണ് ഇഷ്യൂവിന്റെ മൊത്തം വരുമാനം ഉപയോഗിക്കാൻ കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.
ആങ്കർ നിക്ഷേപകരിൽ നിന്നും 43 കോടി
ഐപിഒയ്ക്ക് മുന്നോടിയായി നോവ അഗ്രിടെക് നാല് ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 43.14 കോടി രൂപ സമാഹരിച്ചു. 50 ശതമാനം ഓഹരികള്‍ യോഗ്യതയുള്ള സ്ഥാപന ലേലക്കാര്‍ക്കായി (ക്യുഐബികള്‍) സംവരണം ചെയ്തിട്ടുണ്ട്. അതേസമയം 15 ശതമാനം ഓഹരികള്‍ സ്ഥാപനേതര നിക്ഷേപകര്‍ക്ക് (എന്‍ഐഐ) നല്‍കും. മൊത്തം ഓഫറിന്റെ ബാക്കി 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്ക് നല്‍കും. കീനോട്ട് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും ബജാജ് ക്യാപിറ്റൽ ലിമിറ്റഡും നോവ അഗ്രിടെക് ഐപിഒയുടെ ലീഡ് മാനേജർമാരാണ്. ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിന്റെ രജിസ്ട്രാർ.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications