പിഎഫ്‌ആർഡിഎ നിയന്ത്രിക്കുന്ന നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്), ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും അംഗമാകാവുന്ന ഒരു പെൻഷൻ പദ്ധതിയാണ്. 2004-ൽ സർക്കാർ ജീവനക്കാർക്കായി അവതരിപ്പിക്കുകയും പിന്നീട് പൊതുജനങ്ങൾക്കായി വിപുലീകരിക്കുകയും ചെയ്ത പദ്ധതിയാണിത്. സ്വകാര്യ കമ്പനി ജീവനക്കാർക്കും നിലവിൽ പദ്ധതിയുടെ ഭാഗമാകാം. പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായി എന്‍പിഎസ് വരിക്കാർക്കായി സർക്കാർ ഒരു എൻപിഎസ് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു.
എൻപിഎസ് സബ്‌സ്‌ക്രൈബർമാർക്ക് ഈ എൻപിഎസ് മൊബൈൽ ആപ്ലിക്കേഷൻ വഴി അവരുടെ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാൻ കഴിയും. നിലവിലെ വരിക്കാര്‍ക്ക് സൗകര്യപ്രദമായി അക്കൗണ്ട് വിവരങ്ങള്‍ അറിയാനുള്ള സൗകര്യവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. ഇത് ആധാർ വഴി ബന്ധിപ്പിക്കുന്നതിനാല്‍ വരിക്കാര്‍ക്ക് ഏത് സമയവും വ്യക്തിപരമായ വിവരങ്ങളും വിലാസവും അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. അതോടൊപ്പം പദ്ധതിയില്‍ ആവശ്യമെങ്കില്‍ മാറ്റങ്ങളും വരുത്താം. ഇടപാടുകളുടെ വിവരങ്ങളടങ്ങിയ സ്റ്റേറ്റ്‌മെന്റും ആപ്പിലൂടെ ആവശ്യപ്പെടാവുന്നതാണ്.

എൻപിഎസ് ആപ്പ് ഡൗൺലോഡ് ചെയ്യാം;
എൻഎസ്‌ഡിഎൽ ഇ-ഗവേൺസ് എൻപിഎസ് ആപ്പ്, മൊബൈൽ ഫോണിലെ ആപ്പ് സ്റ്റോർ അല്ലെങ്കിൽ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഡൗൺലോഡ് ചെയ്‌തതിനുശേഷം, വരിക്കാരന് PRAN (പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ), സ്വാഗത കിറ്റിനൊപ്പം ലഭിച്ച പിൻ എന്നിവ നൽകി ആരംഭിക്കാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ 'NPS by NSDL e-Gov' എന്ന പേരിലാണ് ആപ്പുള്ളത്.
എൻപിഎസ് മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങൾ ഇവയാണ്:
• ടയർ I, ടയർ II അക്കൗണ്ടുകളിലേക്കുള്ള സംഭാവന ഓൺലൈനായി സമർപ്പിക്കാം.
• നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലേക്ക് ഇടപാട് പ്രസ്താവനകൾ ലഭിക്കാൻ അഭ്യർത്ഥിക്കാം.
• ആധാർ സീഡിംഗ്.
• ആധാർ ഉപയോഗിച്ച് വിലാസവും വ്യക്തിപരമായ വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യാം.
• നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാം.
• പാസ്‌വേഡ് മാറ്റാം.
• അവസാനം നടത്തിയ 5 സംഭാവനകൾ പരിശോധിക്കാം.
• ഇമെയിൽ ഐഡി അല്ലെങ്കിൽ മൊബൈൽ നമ്പർ പോലുള്ള നിങ്ങളുടെ കോൺടാക്റ്റ് വിശദാംശങ്ങൾ മാറ്റാം.
• മൊബൈൽ അപ്ലിക്കേഷൻ വഴി നിങ്ങളുടെ പരാതികൾ രജിസ്റ്റർ ചെയ്യാം.
• എൻപിഎസുമായി ബന്ധപ്പെട്ട അറിയിപ്പുകളും അപ്‌ഡേറ്റുകളും ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
