ഓഹരി വിപണിയിലെ ഒരു കുഞ്ഞന്‍ കമ്പനിയില്‍ നിന്നും 'പൊന്ന് വിളയിച്ച' കഥ പറയാനുണ്ട് അമിതാഭ് ബച്ചനും. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റു ചെയ്തിട്ടുള്ള ഡിപി വയര്സാണ് ബിഗ് ബിയ്ക്ക് വമ്പന്‍ നേട്ടങ്ങള്‍ സമ്മാനിച്ചത്. 2018 സെപ്തംബര്‍ മുതല്‍ കമ്പനിയുടെ 3.32 ലക്ഷം ഓഹരികള്‍ അമിതാഭ് ബച്ചന് കൈവശം വെയ്ക്കുന്നുണ്ട് (2.45 ശതമാനം ഓഹരി പങ്കാളിത്തം).

ബച്ചന് വാങ്ങിയ കാലത്ത് ഈ കമ്പനിയുടെ ഓഹരി വില കേവലം 74 രൂപയായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോള്‍ അഞ്ചിരട്ടി ലാഭം ഡിപി വയര്സില് കാണാം. വെള്ളിയാഴ്ച്ച 367 രൂപയിലാണ് കമ്പനി ഓഹരിയിടപാടുകള്‍ അവസാനിപ്പിച്ചത്. അതായത്, വളര്‍ച്ച 390 ശതമാനത്തിലേറെ.
2018 -ല്‍ 100.40 കോടി രൂപയായിരുന്നു ഡിപി വയര്സിന്റെ വിപണി മൂല്യം. എന്നാല്‍ ഓഹരി വിലയിലെ വന്‍കുതിപ്പ് കമ്പനിയുടെ തലവര തിരുത്തി. ഇന്ന് 488.92 കോടി രൂപ വിപണി മൂല്യം ഡിപി വയര്‍സ് അവകാശപ്പെടുന്നുണ്ട്. 2022 സെപ്തംബര്‍ 20 -ന് 502.80 രൂപ വരെയ്ക്കും ഉയരാന്‍ ഡിപി വയര്‍സ് ഓഹരികള്‍ക്ക് സാധിച്ചിരുന്നു.
ആഹാ, എന്നാല്‍ അടുത്ത നിക്ഷേപം ഡിപി വയര്സില് ആയാലോ? ആലോചിക്കാന്‍ വരട്ടെ, നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് ഒന്നുരണ്ടു കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
മധ്യപ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഡിപി വയര്‍സ് ലിമിറ്റഡ്. സ്റ്റീല്‍ വയറുകളുടെയും പ്ലാസ്റ്റിക് ഫിലിമുകളുടെയും നിര്‍മാണ, വിതരണ ബിസിനസുകളിലാണ് കമ്പനി പ്രധാനമായും ഏര്‍പ്പെടുന്നത്. എണ്ണ, വാതക വ്യവസായം തൊട്ട് അടിസ്ഥാന സൗകര്യവികസന മേഖലയില്‍ വരെ ഡിപി വയര്സിന്റെ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡുണ്ട്.

നിലവില്‍ ഡിപി വയര്സിന്റെ 70.40 ശതമാനം ഓഹരി പങ്കാളിത്തം പ്രമോട്ടര്‍മാരുടെ പക്കലാണ്. ചെറുകിട നിക്ഷേപകര്‍ 8.88 ശതമാനവും ആസ്തിയേറിയ നിക്ഷേപകര്‍ 8.85 ശതമാനവും വീതം ഓഹരി പങ്കാളിത്തം കമ്പനിയില്‍ പങ്കിടുന്നു.
ഡിപി വയര്സിന്റെ റിപ്പോര്‍ട്ട് കാര്‍ഡും അത്ര മോശമല്ല. 2017 സാമ്പത്തിക വര്‍ഷം 195.38 കോടി രൂപയുണ്ടായിരുന്ന വില്‍പ്പന 2022 സാമ്പത്തിക വര്‍ഷം ആയപ്പോഴേക്കും 613.24 കോടി രൂപയായി വര്‍ധിച്ചു. അതായത്, വാര്‍ഷികാടിസ്ഥാനത്തിലുള്ള സംയോജിത വില്‍പ്പന വളര്‍ച്ച 25 ശതമാനത്തിലേറെ.
അറ്റാദായത്തിലും സമാനമായ മികവ് കാണാം. അഞ്ച് വര്‍ഷം കൊണ്ട് ബോട്ടം ലൈന്‍ വളര്‍ച്ച 5 കോടിയില്‍ നിന്നും 29.05 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ 9 പാദങ്ങള്‍ കൊണ്ട് 90.54 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ഡിപി വയര്‍സ് രേഖപ്പെടുത്തുന്നത്. ഇക്കാലയളവില്‍ വില്‍പ്പന 828.67 കോടി രൂപയിലെത്തി; അറ്റാദായം 25.95 കോടി രൂപയുമായി.
പ്രതിയോഹരി വാര്‍ഷിക വരുമാനം 8.88 രൂപയില്‍ നിന്നും (FY2019) 27.44 രൂപയിലേക്കാണ് (Q3FY2023) ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. കടങ്ങളില്ലെന്നതും ഡിപി വയര്സിന്റെ സവിശേഷതയാണ്.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications