കേന്ദ്ര പൊതുമേഖലാ കമ്പനിയായ എന്‍.ടി.പി.സിയുടെ സബ്സിഡിയറി, എൻ.ടി.പി.സി ഗ്രീൻ എനർജിയുടെ ഐ.പി.ഒ ഇന്ന് മുതൽ ആരംഭിച്ചു. 10,000 കോടി രൂപ ലക്ഷ്യമിട്ട് തുടങ്ങിയ ഐ.പി.ഒയിൽ 92.59 കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്. 102-108 രൂപ നിലവാരത്തിലാണ് എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജിയുടെ ഐ.പി.ഒ വില നിശ്ചയിച്ചിരിക്കുന്നത്. 138 ഓഹരികളുള്ള ഒരു ലോട്ട് മുതല്‍ നിക്ഷേപകർക്ക് അപേക്ഷിക്കാം. ലേലം നവംബർ 22-ന് അവസാനിക്കും.
എൻ.ടി.പി.സി ഐ.പി.ഒ- ആദ്യ ദിവസം
ബി.എസ്.ഇ ഡാറ്റ പ്രകാരം എൻ.ടി.പി.സി ഗ്രീൻ എനർജി ഐ.പി.ഒയുടെ ആദ്യ ദിവസമായി ഇന്ന് ഇതുവരെ പബ്ലിക് ഓഫർ സബ്‌സ്‌ക്രിപ്‌ഷൻ 11 ശതമാനമായി. ബി.എസ്.ഇ കണക്ക് പ്രകാരം 59,31,67,575 ഓഹരികൾക്കെതിരെ 7,00,25,754 ഓഹരികൾക്കാണ് ഇന്ന് ബിഡ് ലഭിച്ചത്.
റീട്ടെയിൽ നിക്ഷേപകർക്ക് 50% സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ചപ്പോൾ മറ്റു നിക്ഷേപകർക്കു 4% സബ്‌സ്‌ക്രിപ്ഷൻ ലഭിച്ചു. ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സ് (QIBs) ഇതുവരെ ബുക്ക് ചെയ്തിട്ടില്ല. ഷെയർഹോൾഡർ വിഭാഗം 20% സബ്‌സ്‌ക്രൈബ് ചെയ്തു. ജീവനക്കാരുടെ വിഭാഗം 6% ബുക്ക് ചെയ്‌തു കഴിഞ്ഞു.

എന്താണ് എൻ.ടി.പി.സി ഗ്രീൻ എനർജി?
മഹാരത്ന പദവിയുള്ള കേന്ദ്ര പൊതുമേഖലാ കമ്പനിയാണ് എൻ.ടി.പി.സി. സോളർ, വിൻഡ് എനർജി, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ പദ്ധതികളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന കമ്പനിയാണ് ഈ എൻ.ടി.പി.സി ഗ്രീൻ എനർജി. 2022ൽ ആരംഭിച്ച കമ്പനിയ്ക്ക് 25.67 ജിഗാവാട്ട് ശേഷിയാണ് നിലവിലുള്ളത്. ഇതില്‍ 20.32 ജിഗാവാട്ട് സോളാര്‍ എനര്‍ജിയും 5.35 ജിഗാവാട്ട് വിന്‍റ് എനര്‍ജിയുമാണ്. രണ്ട് വർഷം കൊണ്ടാണ് എൻ.ടി.പി.സി ഐ.പി.ഒയിൽ എത്തുന്നത്. ഈ ഐ.പി.ഒയിലൂടെ നേടുന്ന തുക പ്രധാന ഭാഗം കമ്പനിയുടെ സബ്സിഡിയറിയായ എന്‍.ടി.പി.സി റിന്യൂവബിള്‍ എനർജിക്കു വേണ്ടി നൽകും.
എൻ.ടി.പി.സി ഗ്രീൻ എനർജി ഐ.പി.ഒ ചില വിവരങ്ങൾ....
ഇന്ന് നവംബർ 19 നാണ് എൻ.ടി.പി.സി ഗ്രീൻ എനർജി ഐ.പി.ഒ ആരംഭിച്ചത്. ഇത് നവംബർ 22 ന് ക്ലോസ് ചെയ്യും. ഇതിന് 10,000 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളുണ്ട്. ഒരു ഇക്വിറ്റി ഷെയറിന് 102 രൂപ മുതൽ 108 രൂപ വരെയാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. യോഗ്യരായ ഷെയർ ഹോൾഡർമാർക്ക് ഓരോ ഇക്വിറ്റി ഷെയറിനും 5 രൂപ ഡിസ്കൗണ്ട് നൽകുന്നുണ്ട്. ഓരോ ഓഹരിയുടേയും മുഖ വില 10 രൂപയാണ്.
എൻ.ടി.പി.സി ഗ്രീൻ എനർജിയുടെ യോഗ്യരായ ജീവനക്കാർക്കായി 200 കോടി രൂപ വരെ മൂല്യമുള്ള ഓഹരികൾ സബ്‌സ്‌ക്രിപ്‌ഷനായി നീക്കിവെക്കും. മാത്രമല്ല എൻ.ടി.പി.സി ലിമിറ്റഡിൻ്റെ ഓഹരികൾ കൈവശമുള്ള നിക്ഷേപകർക്ക് സബ്‌സ്‌ക്രിപ്‌ഷനായി ഏകദേശം 1,000 കോടി രൂപയുടെ ഓഹരികൾ റിസർവ് ചെയ്യപ്പെടും.
ജീവനക്കാരുടെ സംവരണവും ഓഹരി ഉടമകളുടെ ക്വാട്ടയും ഒഴിച്ച് നിർത്തിയാൽ ബാക്കിയുള്ള 75% ഐ.പി.ഒ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സ് (QIBs)ന് അനുവദിക്കും. ബാക്കി 15% നോൺ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സിന് (NII) അനുവദിക്കും. അവശേഷിക്കുന്ന 10% റീട്ടെയിൽ വ്യക്തിഗത നിക്ഷേപകർക്കായി അനുവദിക്കും.
ഐ.പി.ഒയിൽ നിന്നുള്ള തുക മുഴുവനും എൻ.ടി.പി.സി ഗ്രീൻ എനർജി തന്നെ വിനിയോഗിക്കും. മൊത്തം 10,000 കോടി രൂപയിൽ ഏകദേശം 7,500 കോടി രൂപയോളം എൻ.ടി.പി.സി ഗ്രീൻ എനർജിയുടെ സബ്സിഡിയറിയായ എന്‍.ടി.പി.സി റിന്യൂവബിള്‍ എനർജിയിൽ നിക്ഷേപിക്കും. ബാക്കി വരുമാനം പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കോ മറ്റ് വികസനത്തിനോ ഉപയോഗിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications