റെക്കോർഡ് വിലയിൽ എൻടിപിസി, ഓഹരി വാങ്ങാൻ ബ്രോക്കറേജ് ശുപാർശ, ലാഭം 15% വരെ, ടാർഗെറ്റ് വില അറിയാം

തുടർച്ചയായ രണ്ടാം ദിവസവും മുകളിലേക്ക് ഉയരുകയാണ് പൊതുമേഖലാ ഓഹരിയായ എൻടിപിസി. ബുധനാഴ്ച ആദ്യ സെഷനിൽ തന്നെ 2.5 ശതമാനം നേട്ടമുണ്ടാക്കിയ എൻടിപിസി, ഓഹരി വിലയിൽ 417.40 രൂപയോടെ പുതിയ റെക്കോർഡിട്ടു. ഏപ്രിൽ- ജൂൺ പാദത്തിൽ 5,506.07 കോടി രൂപയാണ് എൻടിപിസുടെ അറ്റാദായം. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ ലാഭം 4,907.13 കോടി 12 ശതമാനം വർധനവ്. വരും ദിവസങ്ങളിലും ഓഹരി മുകളിലേക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ. ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.

ഓഹരി വിപണിയിലെ പ്രകടനം

എൻഎസ്ഇയിൽ 414.15 രൂപ എന്നതാണ് നിലവിൽ (31-07-2024,11.15 AM) എൻടിപിസി ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 6.21 ശതമാനവും ഒരു മാസത്തിനിടെ 12.01 ശതമാനവും നേട്ടമുണ്ടാക്കാൻ പൊതുമേഖലാ ഓഹരിക്ക് സാധിച്ചു. 30.44 ശതമാനമാണ് ആറ് മാസത്തെ മുന്നേറ്റം. 2024-ൽ ഇതുവരെ 33 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.

എൻടിപിസിയുടെ ഓഹരി വില കഴിഞ്ഞ വർഷം ഏകദേശം 94 ശതമാനം ഉയർന്നു. ഇക്വിറ്റി ബെഞ്ച്മാർക്ക് സെൻസെക്‌സ് ഇതേ കാലയളവിൽ 23 ശതമാനം നേട്ടമുണ്ടാക്കി. 209.65 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

എൻടിപിസി ഓഹരി വാങ്ങാം, ടാർഗെറ്റ് വില ഉയർത്തി ബ്രോക്കറേജ്

ഓഹരി വാങ്ങാം

കമ്പനിയുടെ ജൂൺ പാദത്തിലെ വരുമാനത്തിന് ശേഷം നിരവധി ബ്രോക്കറേജ് സ്ഥാപനങ്ങൾ ഓഹരിയുടെ ടാർഗെറ്റ് വിലകൾ ഉയർത്തി.

1. നുവാമ വെൽത്ത് മാനേജ്‌മെൻ്റ്

ബ്രോക്കറേജ് സ്ഥാപനമായ നുവാമ വെൽത്ത് മാനേജ്‌മെൻ്റ് എൻടിപിസി ഓഹരിയിൽ ബൈ കോൾ നിലനിർത്തുകയും ടാർഗെറ്റ് വില 435 രൂപയിൽ നിന്ന് 458 രൂപയായി ഉയർത്തുകയും ചെയ്തു. ഇത് ഓഹരിയുടെ ജൂലൈ 30 ലെ ക്ലോസിംഗ് വിലയായ 406.90 രൂപയിൽ നിന്ന് 13 ശതമാനം ഉയർന്ന സാധ്യതയെ സൂചിപ്പിക്കുന്നു.

2. ആക്‌സിസ് സെക്യൂരിറ്റീസ്

ബ്രോക്കറേജ് സ്ഥാപനമായ ആക്‌സിസ് സെക്യൂരിറ്റീസും ഓഹരിയിൽ ബൈ കോൾ നിലനിർത്തുകയും ടാർഗെറ്റ് വില 420 രൂപയിൽ നിന്ന് 450 രൂപയായി ഉയർത്തുകയും ചെയ്തു. എൻടിപിസിയുടെ സ്ഥിരമായ ലാഭവിഹിതം കണക്കിലെടുത്ത് ഒരു നല്ല പോർട്ട്ഫോളിയോ ബെറ്റ് ആണെന്ന് ബ്രോക്കറേജ് സ്ഥാപനം വിലയിരുത്തി.

എൻടിപിസി ഓഹരി വാങ്ങാം, ടാർഗെറ്റ് വില ഉയർത്തി ബ്രോക്കറേജ്

3. ഐസിഐസിഐ സെക്യൂരിറ്റീസ്

ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് 495 രൂപ ടാർഗെറ്റ് വിലയോടെ ഓഹരിയിൽ ബൈ കോൾ നിലനിർത്തി. ആർഇ കപ്പാസിറ്റികൾ സമയബന്ധിതമായി നിർവ്വഹിക്കാനുള്ള കഴിവ് എൻടിപിസി തെളിയിച്ചിട്ടുണ്ട്. 2032ഓടെ ഇത് 60GW എന്ന ലക്ഷ്യം വെച്ചിട്ടുണ്ട്. കമ്പനിയുടെ ലാഭത്തിൽ വരും വർഷങ്ങളിൽ വർധനയുണ്ടാകുമെന്നും ബ്രോക്കറേജ് വിലയിരുത്തുന്നു.

സാങ്കേതിക സൂചകങ്ങൾ അനുകൂലം 

സാങ്കേതിക സൂചകങ്ങളും ഓഹരിയുടെ പോസിറ്റീവ് പ്രവണതകളെ സൂചിപ്പിക്കുന്നു. ഓഹരിക്ക് അടുത്തിടെ പ്രതിവാര ചാർട്ടിൽ ഒരു ബ്രേക്ക്ഔട്ട് അനുഭവപ്പെട്ടു. ഇത് ഉയർന്ന പ്രവണതയെ സൂചിപ്പിക്കുന്നു എന്ന് ആനന്ദ് രതി ഷെയർ ആൻഡ് സ്റ്റോക്ക് ബ്രോക്കേഴ്‌സിലെ ഇക്വിറ്റി റിസർച്ച് സീനിയർ മാനേജർ ജിഗർ എസ്. പട്ടേൽ പറഞ്ഞു. 440 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ജിഗർ എസ്. പട്ടേൽ ശുപാർശ. സ്റ്റോപ്പ് ലോസ് 390 രൂപ.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X