ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് പുതിയ റെക്കോഡിൽ. സെൻസെക്‌സ് 381.78 പോയിൻ്റ് ഉയർന്ന് 75,124.28 എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി. നിഫ്റ്റി 99 പോയിൻ്റ് ഉയർന്ന് 22,765.30 എന്ന റെക്കോർഡ് ഉയരവും താണ്ടി. ഓഹരി സൂചിക പുതിയ ഉയരങ്ങൾ താണ്ടിയതോടെ പല ഓഹരികളും നേട്ടത്തിലേക്ക് കുതിക്കുകയാണ്. ഇന്ന് ഏകദേശം 1622 ഓഹരികളാണ് നേട്ടത്തിലേക്ക് ഉയർന്നത്.
നുവാമ വെൽത്ത് മാനേജ്‌മെൻ്റ് ഓഹരി വില 6 ശതമാനത്തിലധികം ഉയർന്നു. 360 വൺ വാം ഓഹരി 3 ശതമാനമാണ് ആദ്യ സെഷനിൽ തന്നെ കുതിച്ചത്. വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ്, നുവാമ വെൽത്ത് മാനേജ്‌മെൻ്റിനും 360 വൺ വാം ഓഹരിക്കും ബൈ കോൾ നൽകി. അതോടെയാണ് രണ്ട് ഓഹരികളും ഉയർന്നത്.

നുവാമ വെൽത്ത് മാനേജ്‌മെൻ്റ്
6,000 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് നുവാമ വെൽത്ത് മാനേജ്‌മെൻ്റ് ഓഹരി വാങ്ങാമെന്നാണ് ജെഫറീസ് ശുപാർശ. ഇന്നലെത്തെ ക്ലോസിംഗ് വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 19 ശതമാനത്തിന്‍റെ വർധനവാണിത്.
കമ്പനിയുടെ മാനേജ്‌മെൻ്റ് വെൽത്ത് ഫ്രാഞ്ചൈസി ബിൽഡ്-ഔട്ടിൽ നിക്ഷേപം നടത്തുന്നു, എഫ്‌വൈ24-27ഇയിൽ എയുഎം, പിബിടി സിഎജിആർ എന്നിവ യഥാക്രമം 22%, 20% എന്നിങ്ങനെയാണ് ജെഫറീസ് പ്രതീക്ഷിക്കുന്നത്. ഇടത്തരം കാലയളവിൽ സ്റ്റോക്കിൻ്റെ റീ-റേറ്റിംഗ് വർദ്ധിപ്പിക്കാൻ ബിസിനസ് മിക്‌സിലെ സ്ഥിരമായ പുരോഗതി പ്രതീക്ഷിക്കുന്നു എന്നും ബ്രോക്കറേജ് സ്ഥാപനം വിലയിരുത്തി.
നിലവിലെ ഓഹരി വില
5342 രൂപയാണ് നുവാമ വെൽത്ത് മാനേജ്‌മെൻ്റ് ഓഹരിയുടെ നിലവിലെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 34.39 ശതമാനം നേട്ടമാണ് കമ്പനി ഓഹരി വിപണിയിൽ നിന്നും നേടിയത്. ആറ് മാസത്തിനിടെ 138 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
ഒരു വർഷത്തിനിടെ 104 ശതമാനം ലാഭം കമ്പനി നിക്ഷേപകർക്ക് നൽകി. 5,377.5 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉർന്ന വില. അതേസമയം 2,111 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.

360 വൺ വാം
2008-ൽ സ്ഥാപിതമായ കമ്പനി ഏറ്റവും വലിയ സ്വകാര്യ വെൽത്ത് മാനേജ്‌മെൻ്റ് സ്ഥാപനങ്ങളിലൊന്നാണ്. കമ്പനി വിവിധ വിഭാഗത്തിലുള്ള നിക്ഷേപകരുടെ ഫണ്ടുകളും ആസ്തികളും സമാഹരിച്ച് സാമ്പത്തിക ഉൽപ്പന്നങ്ങളുടെ വിതരണം, ഉപദേശം, പോർട്ട്‌ഫോളിയോ മാനേജ്‌മെൻ്റ് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുകയും ചെയ്യുന്നു.
25 ശതമാനം വാർഷിക വളർച്ചാ നിരക്ക് 360 വൺ വാം നേടുമെന്നാണ് ബ്രോക്കറേജ് സ്ഥാപനം വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ 900 രൂപ ടാർഗെറ്റ് നിശ്ചയിച്ച് കമ്പനിയുടെ ഓഹരി വാങ്ങാം. മുൻ ക്ലോസിംഗ് വിലയുമായി താരതമ്യം ചെയ്യുമ്പോൾ 26 ശതമാനത്തിന്‍റെ വർധനവാണിത്.
നിലവിലെ ഓഹരി വില
719.95 രൂപയാണ നിലവിലെ ഓഹരി വില. കഴിഞ്ഞ 6 മാസത്തിനിടെ 40 ശതമാനം മുന്നേറ്റം നേടാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഒരു വർഷത്തിനിടെ 67 ശതമാനം നേട്ടവും കമ്പനി ഓഹരി നേടി. 788.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 395.80 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications