എഐ മേഖലയുടെ വാല്യുവേഷൻ ആശങ്കകളെ ലഘൂകരിക്കുന്ന പാദഫലമാണ് യുഎസ് ടെക് കമ്പനിയായ എൻവിഡിയയുടേത്. 31.9 ബില്യൺ ഡോളറിന്റെ ലാഭവും 57 ബില്യൺ ഡോളറിന്റെ വരുമാനവും കമ്പനി റിപ്പോർട്ട് ചെയ്തു. വിപണിയുടെ പ്രതീക്ഷകൾക്ക് അപ്പുറത്തെ പ്രകടനമാണ് എൻവിഡിയയുടേത്. ഇതിന്റെ ബലത്തിൽ ഏഷ്യൻ വിപണിയിൽ ജപ്പാന്റെ നിക്കി 3.5 ശതമാനം ഉയർന്ന് 50,000 എന്ന നിലവാര കടന്നു.

നാലു ദിവസത്തെ നഷ്ടത്തിന് ശേഷം സൂചികയ്ക്ക് കരുത്തായത് ടെക്‌നോളജി ഓഹരികളാണ്. യു.എസ് വിപണിയിലും ഇതിന്റെ ചലനങ്ങൾ ഉണ്ടാകുമെന്നുറപ്പ്. ഈ സഹാചര്യത്തിൽ യു.എസ് ഓഹരികളിൽ എങ്ങനെ നിക്ഷേപിക്കാം എന്ന് നോക്കാം.
എങ്ങനെ യു.എസ് ഓഹരികളിൽ നിക്ഷേപിക്കാം
നിലവിലെ ബ്രോക്കർമാരുമായി ഇന്റർനാഷണൽ അക്കൗണ്ട് ആരംഭിക്കുകയാണ് ഇതിലൊരു വഴി. ഫിൻടെക് പ്ലാറ്റ്‌ഫോമുകൾ വഴിയും യു.എസ് ഓഹരികളിലും സൂചികകളിലും നിക്ഷേപിക്കുന്ന ഇന്ത്യൻ ഇടിഎഫിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപിച്ചും യു.എസ് ഓഹരികളുടെ ഭാഗമാകാം.
നേരിട്ടുള്ള നിക്ഷേപം
യു.എസ് ബ്രോക്കറേജ് സ്ഥാപനങ്ങളുമായി ബന്ധമുള്ള ആഭ്യന്തര ബ്രോക്കർമാരിൽ നിന്നും ഇന്റർനാഷണൽ ട്രേഡിങ് അക്കൗണ്ട് ആരംഭിക്കുകയോ വിദേശ ബ്രോക്കറേജിൽ നേരിട്ട് അക്കൗണ്ട് ആരംഭിക്കുകയോ ചെയ്യാം. ഇതുവഴി യു.എസ് ഓഹരിയിലും ലിസ്റ്റഡ് ഇടിഎഫിലും നേരിട്ട് നിക്ഷേപിക്കാം.
അക്കൗണ്ട് ഓപ്പണിങ് ചാർജ്, മെയ്ന്റനൻസ് ചാർജ് എന്നിങ്ങനെയുള്ള ചെലവുകൾ നിക്ഷേപകൻ വഹിക്കണം. ആഭ്യന്തര ബ്രോക്കറേജുകളുമായി താരതമ്യം ചെയ്യുമ്പോൾ ഓരോ ഇടപാടിനുമുള്ള ഉയർന്ന ബ്രോക്കറേജ്, എക്‌സ്‌ചേഞ്ച് നിരക്ക്, ബാങ്ക് റെമിറ്റൻസ് ഫീസ് എന്നിവയും അധിക ചെലവായി വരും. കുറഞ്ഞ ഇടപാടുകൾ നടത്തുന്നവരാണെങ്കിൽ നേരിട്ട് അക്കൗണ്ടെടുക്കുന്നത് വലിയ ചെലവ് വരുത്തിവെയ്ക്കും.
വിദേശ ബ്രോക്കർമാരുമായി സഹകരണമുള്ള ഫിൻടെക് പ്ലാറ്റ്ഫോമുകൾ യു.എസ് ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ സഹായിക്കും. ഇവയുടെ ഡിജിറ്റൽ കെവൈസി ഉപയോഗിച്ച് ആപ്പിലൂടെ നിക്ഷേപം നടത്താം.
ഇന്ത്യൻ മ്യൂച്വൽ ഫണ്ട്, ഇടിഎഫ്
യു.എസ് ഓഹരികളുടെ നേട്ടം സ്വന്തമാക്കാനുള്ള മറ്റൊരു മാർഗം ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകളോ ഇടിഎഫുകളോ ആണ്. വിദേശ കമ്പനികളിൽ നിക്ഷേപമുള്ള മ്യൂച്വൽ ഫണ്ട് വഴിയും യു.എസ് സൂചികളായ എസ് ആൻഡ് പി 500, നാസ്ഡാക്ക് 100 എന്നിവ ട്രാക്ക് ചെയ്യുന്ന ഇടിഎഫുകൾ വഴിയും നിക്ഷേപം നടത്താം. പരോക്ഷ നിക്ഷേപമായതിനാൽ വിദേശത്തേക്ക് പണമയക്കേണ്ട ആവശ്യമില്ല, അതിനാൽ ചെലവും താരതമ്യേന കുറവാണ്. സാധാരണ ഡീമാറ്റ് അക്കൗണ്ടോ മ്യൂച്വൽ ഫണ്ട് പ്ലാറ്റ്ഫോം വഴിയോ നിക്ഷേപം നടത്താം. മൊത്ത ചെലവ് അനുപാതം, ബ്രോക്കറേജ് എന്നിവയാണ് നിക്ഷേപത്തിൽ പ്രധാനമായി ചെലവുകൾ.
ശ്രദ്ധിക്കണ്ട കാര്യങ്ങൾ
ഇന്ത്യയിൽ നിന്നും യു.എസ് ഓഹരികളിൽ നിക്ഷേപിക്കുന്നതിന്ന പണത്തിന് പരിധയില്ല. എന്നാൽ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം പ്രകാരം ഇന്ത്യൻ പൗരന്മാർക്ക് വർഷത്തിൽ 2.50 ലക്ഷം യു.എസ് ഡോളറാണ് വിദേശത്തേക്ക് അയക്കാൻ പറ്റുന്ന തുക. ഈ തുകയ്ക്ക് മാത്രമെ ഓഹരികൾ വാങ്ങാനും സാധിക്കുകയുള്ളൂ. ഫെമ ചട്ടങ്ങൾ പ്രകാരം ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം വഴി ഒരു സാമ്പത്തിക വർഷം അയച്ച ആകെ തുക ഏഴു ലക്ഷം രൂപ കവിയുമ്പോൾ ബാങ്കുകൾ 20 ശതമാനം നിരക്കിൽ ടിസിഎസ് ഈടാക്കും.
24 മാസത്തിനുള്ളിൽ യു.എസ് ഓഹരികൾ വിറ്റാൽ ലാഭത്തിന് മുകളിൽ ഹ്രസ്വകാല മൂലധനനേട്ട നികുതി ബാധകമാകും. ടാക്സ് സ്ലാബിന് അനുസരിച്ച് നികുതി ചുമത്തും. നിക്ഷേപം നടത്തി 24 മാസത്തിന് ശേഷം വിറ്റാൽ ദീർഘകാല മൂലധന നേട്ട നികുതിയാണ് ബാധകമാകുക. ഇൻഡക്സേഷനോടെ 20 ശതമാനമാണ് നികുതി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
