മൊത്തവില സൂചിക (WPI) അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പ നിരക്ക് അഞ്ച് മാസത്തെ ഉയര്‍ന്ന നിലവാരത്തിലേക്കെത്തി. സെപ്റ്റംബര്‍ മാസത്തിലെ 10.66 ശതമാനത്തെ അപേക്ഷിച്ച് ഒക്ടോബറില്‍ 12.54 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 1.31 ശതമാനമായിരുന്നു മൊത്ത വില സൂചിക. ആഭ്യന്തര വ്യാപാര, വ്യവസായ പ്രോത്സാഹന വകുപ്പാണ് പണപ്പെരുപ്പ നിരക്ക് പ്രസിദ്ധീകരിച്ചത്.

ഇന്ധനം, ഉത്പന്നം, ചില ഭക്ഷ്യ വസ്തുക്കള്‍ എന്നിവയിലെ വിലക്കയറ്റമാണ് സൂചിക ഉയരാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇതോടെ തുടര്‍ച്ചയായ ഏഴാമത്തെ മാസമാണ് മൊത്ത വില സൂചിക ഇരട്ടയക്കത്തില്‍ നില്‍ക്കുന്നത്. ഭക്ഷ്യ വസ്തു, അസംസ്കൃത എണ്ണ, രാസ വസ്തുക്കള്‍, പ്രകൃതി വാതകം, മിനറല്‍ ഓയില്‍, ലോഹം എന്നിവയുടെ വിലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വന്‍ വര്‍ധനവാണുണ്ടായത്.
നേരത്തെ, ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പ നിരക്കും ഒക്ടോബറില്‍ നേരിയ തോതില്‍ ഉയര്‍ന്ന് 4.48 ശതമാനമായിരുന്നു. മുന്‍ മാസമായ സെപ്റ്റംബറില്‍ ഇത് 4.35 ശതമാനമായിരുന്നു. കഴിഞ്ഞ ആര്‍ബിഐ പണനയത്തില്‍ ഈ സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം 5.7 ശതമാനത്തില്‍ നിന്ന് 5.3 ശതമാനമായി കുറയുമെന്നായിരുന്നു കണക്കുകൂട്ടല്‍. 2 ശതമാനത്തിനും 6 ശതമാനത്തിനും ഇടയില്‍ പ്രതിമാസ പണപ്പെരുപ്പ നിരക്ക് നിര്‍ത്തുക എന്നതാണ റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) ലക്ഷ്യം. എന്നാല്‍ രാജ്യത്തെ ഉയര്‍ന്ന ഇന്ധന വിലയായിരുന്നു പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലെ തടസത്തിനുള്ള ഒരു ഘടകമായി നിന്നിരുന്നത്.

അതിനിടെ, ഒന്നര വര്‍ഷത്തിനു ശേഷം പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസല്‍ ലിറ്ററിന് പത്ത് രൂപയും എക്സൈസ് തീരുവ ഇനത്തില്‍ കഴിഞ്ഞയാഴ്ച കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇന്ധന വിലയിലെ കുറവ് റീട്ടെയില്‍ പണപ്പെരുപ്പത്തില്‍ ഗണ്യമായ കുറവ് കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു. പണപ്പെരുപ്പം കുറയുന്നതിനായി ഇന്ധന നികുതി കുറയ്ക്കണമെന്ന് പലവട്ടം റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്.
ഉപഭോക്തൃ വില സൂചികയുടെ (CPI) നിര്‍ണയത്തില്‍ പെട്രോളിന് 2.2 ശതമാനവും ഡീസലിന് 0.15 ശതമാനവുമാണ് വെയിറ്റേജ്. ഇവയുടെ ചില്ലറ വില കുറയുകയും നവംബറില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില വീണ്ടും ഉയരാതിരിക്കുകയും ചെയ്താല്‍ നവംബറിലെ പണപ്പെരുപ്പത്തില്‍ 0.1 ശതമാനം വരെ കുറവുണ്ടാകുമെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.
മാത്രമല്ല, ഇന്ധന വില കുറഞ്ഞതിനാൽ ചരക്കു നീക്കത്തിനുള്ള ചെലവും കുറയുന്നതോടെ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തില്‍ പണപ്പെരുപ്പ അനുമാനം 5 ശതമാനത്തില്‍ നിന്ന് 4.9 ശതമാനത്തിലേക്ക് കുറയ്ക്കാനാകുമെന്ന് വിലയിരുത്തല്‍. പണപ്പെരുപ്പം കുറഞ്ഞാല്‍ ആര്‍ബിഐക്ക് കൂടുതല്‍ കാലം പലിശ നിരക്കുകള്‍ കുറച്ച് നിലനിര്‍ത്താന്‍ കഴിയും. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തേകും.

എന്താണ് പണപ്പെരുപ്പം?
കറന്‍സിയുടെ മൂല്യത്തകര്‍ച്ച മൂലമുണ്ടായ ചരക്കുകളുടെയും സേവനങ്ങളുടെയും വിലയിലുണ്ടാകുന്ന ദീര്‍ഘകാല വര്‍ധനയാണ് പണപ്പെരുപ്പം. അതായത്, ചരക്കുകളുടെയും സേവനങ്ങളുടെയും പൊതുവായ വില ഉയരുന്നതും അതിന്റെ ഫലമായി കറന്‍സിയുടെ വാങ്ങല്‍ ശേഷി കുറയുന്നതുമായ നിരക്കാണ് പണപ്പെരുപ്പം.
സാധനങ്ങളുടെ വിലയ്ക്കൊപ്പം ആളുകളുടെ വരുമാനം വര്‍ദ്ധിക്കുന്നില്ലെങ്കില്‍, എല്ലാവരുടേയും വാങ്ങല്‍ ശേഷി ഗണ്യമായി കുറയും. ഇത് സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലേക്കോ അല്ലെങ്കില്‍ നിശ്ചലാവസ്ഥയിലേക്കോ നയിക്കും. യഥാസമയം സമ്പദ് വ്യവസ്ഥ സുഗമമായി പ്രവര്‍ത്തിക്കുവാനും പണപ്പെരുപ്പം നിയന്തിച്ച് നിര്‍ത്തുവാനും അതാത് രാജ്യത്തെ കേന്ദ്ര ബാങ്കുകള്‍ വിവിധ നടപടികളിലൂടെ വിപണിയിലും സമ്പദ് വ്യവസ്ഥയിലും ഇടപെടാറുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സർക്കാരുകളുടെ പിന്തുണയും അത്യന്താപേക്ഷിതമാണ്.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications